വിഷ്ണു ഔട്ട് ആയപ്പോള്‍ സന്തോഷം ആയല്ലേ? ഇത്ര കുശുമ്പ് പാടില്ല! മറുപടിയുമായി വൈബര്‍ ഗുഡ് ദേവു
വിഷ്ണുവിന്റെ പുറത്താകലില്‍ ഞെട്ടിയിരിക്കുകയാണ് ബിഗ് ബോസ് വീടും പ്രേക്ഷകരും. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇന്നലെ നടന്ന എവിക്ഷന്‍. ഇത്തവണ മത്സരാര്‍ത്ഥികളില്‍ ബിഗ് ബോസിന് അനുയോജ്യനായ വ്യക്തിയെന്നാണ് വിഷ്ണുവിനെക്കുറിച്ച് എല്ലാവരും പറഞ്ഞിരുന്നത്. ടോപ് ഫൈവിലെത്തുമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ പറഞ്ഞ പേര്. അവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് വിഷ്ണു പുറത്തായിരിക്കുന്നത്.
ഇതിനിടെ ഇപ്പോഴിതാ നേരത്തെ പുറത്താക്കപ്പെട്ട വൈബര്‍ ഗുഡ് ദേവുവിന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെടുകയാണ്. നേരത്തെ ബിഗ് ബോസ് വീടിനുള്ളില്‍ വച്ചു തന്നെ വിഷ്ണുവും ദേവുവും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പുറത്തിറങ്ങിയ ശേഷം തനിക്ക് വിഷ്ണുവിന്റെ ആരാധകരില്‍ നിന്നും ലഭിക്കുന്ന മോശം കമന്റുകള്‍ക്കെതിരെ ദേവു രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിഷ്ണുവിന്റെ പിആറും ആരാധകരും ചേര്‍ന്ന് തന്നേയും കുടുംബത്തേയും സൈബര്‍ ആക്രമണത്തിന് ഇരയാക്കുകയാണെന്ന് ആരോപിക്കുകയാണ് ദേവു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ദേവുവിന്റെ പ്രതികരണം. തന്നേയും കുടുംബത്തേയും അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവു വ്യക്തമാക്കുന്നുണ്ട്.
''ദേവുവിനും കുടുംബത്തിനുമെതിരെ നടത്തുന്ന നിരന്തരമായ ഡിഗ്രേഡിംഗിനും പേഴ്‌സണല്‍ അറ്റാക്കിലും ഇനിയും മിണ്ടാതിരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. വിഷ്ണുവിന്റെ പിആറും ടോക്‌സിക് ഫാന്‍സും ദേവുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ സൈബര്‍ ബുള്ളിയിംഗ് തന്ത്രങ്ങള്‍ ചിത്രങ്ങള്‍ ഉപയോഗിച്ചും എഴുതിതയ്യാറാക്കിയ കണ്ടന്റുകള്‍ ഉപയോഗിച്ചും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്'' എന്നാണ് ദേവുവിന്റെ ടീം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്.
അത്തരക്കാര്‍ക്കെതിരെ സൈബര്‍ കേസ് നല്‍കുമെന്ന കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ വഴി തുറന്ന് കാണിക്കും. ഇതൊരു അവസാന മുന്നറിയിപ്പായി വേണം കാണാന്‍ എന്നും കുറിപ്പില്‍ പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മിക്കവരും സംസാരിക്കുന്നത് വിഷ്ണുവിന്റെ പുറത്താകലിനെക്കുറിച്ചാണ്. അതിലൊരാള്‍ക്ക് ദേവു നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്.
വിഷ്ണു ഔട്ട് ആയപ്പോള്‍ സന്തോഷം ആയല്ലേ. അവന്‍ അന്തസായി 84 ദിവസം നിന്നിട്ടാണ് വന്നത്. ഇത്രയ്ക്ക് കുശുമ്പ് പാടില്ല സേച്ചി. നിങ്ങളുടെ വില പോകുകയേയുള്ളൂ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ദേവു മറുപടിയുമായെത്തി. ഇതൊരു ഗെയിമാണ് ബ്രോ. പുറത്താകേണ്ടവര്‍ ആകും. പിന്നെ നീ ഒന്നുമല്ല സമൂഹത്തില്‍ എന്റെ വില തീരുമാനിക്കുന്നത്. അങ്ങനെ തീരുമാനിക്കുന്ന വില എനിക്ക് വേണ്ട എന്നായിരുന്നു ദേവു നല്‍കിയ മറുപടി.

മിക്ക പ്രെഡിക്ഷനുകളിലും ടോപ് ഫൈവില്‍ വിഷ്ണു ഉണ്ടായിരുന്നു. ഗെയിം ചേഞ്ചര്‍, ഖല്‍ നായക് എന്നൊക്കെ പ്രേക്ഷകരും സഹ മത്സരാര്‍ത്ഥികളും വിളിച്ചിരുന്ന വിഷ്ണു പുറത്തായത് എങ്ങനെയെന്ന് മനസിലാകാതെ തല പുകയ്ക്കുകയാണ് എല്ലാവരും. എന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാന്‍ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷെ 84 ദിവസങ്ങള്‍ക്ക് ശേഷമാകും എന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേടുണ്ടായിട്ടുണ്ടാകുക എന്നാണ് തന്റെ പുറത്താകലിനെക്കുറിച്ച് വിഷ്ണു പറഞ്ഞത്.
അതേസമയം പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഒരാള്‍ കൂടെ ബിഗ് ബോസ് വീടിനോട് വിട പറയും. റിപ്പോർട്ടുകള്‍ പ്രകാരം നാദിറയോ സെറീനയോ ആയിരിക്കും ആ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറയുന്ന രണ്ടാമത്തെ താരം. വിഷ്ണുവിന്റെ പുറത്താകലിന് പിന്നാലെ നാദിറയും കൂടെ പുറത്താവുകയാണെങ്കില്‍ അത് ബിഗ് ബോസ് വീട്ടിലെ നിലവിലെ ചിത്രത്തെയാകെ മാറ്റി മറിക്കുമെന്നുറപ്പാണ്.


Click it and Unblock the Notifications