മാരാര്‍ തന്നെ കപ്പടിക്കും, എതിരാളികളില്ല! ജുനൈസ് ഈച്ചയെ പോലെ പിന്നാലെ നടക്കുന്നുവെന്ന് ദേവു

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ നിന്നുമുള്ള ദേവുവിന്റെ പുറത്താകല്‍ തീര്‍ത്തും അപ്രതീക്ഷിതമായ ഒന്നായിരുന്നു. ബിഗ് ബോസ് വീട്ടില്‍ തുടക്കം മുതല്‍ക്കു തന്നെ ആക്ടീവായിരുന്നു താരമായിരുന്നു ദേവു. ഇപ്പോഴിത തന്റെ സുഹൃത്തായ അഖില്‍ മാരാരെക്കുറിച്ച് മനസ് തുറക്കുകയാണ് ദേവു. ഫില്‍മി ബീറ്റ് മലയാളത്തോടാണ് ദേവു മനസ് തുറന്നത്.

ശോഭയും മാരാരും തമ്മില്‍ ഫൈറ്റൊന്നുമില്ല. ചെറിയ ചെറിയ ചൊറിയലുകള്‍ മാത്രമാണെന്നാണ് ദേവു പറയുന്നത്. അതേസമയം താന്‍ ബിഗ് ബോസിലേക്ക് പോകുമ്പോള്‍ തന്നോട് പലരും മാരാരെ എടുത്ത് ഉടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാനാകില്ലെന്ന് ദേവു പറയുന്നു.

Bigg Boss Malayalam

മാരാര്‍ എങ്ങനത്തെ വ്യക്തിയാണെന്ന് തനിക്ക് അറിയണം. ഒരു വ്യക്തിയെന്ന നിലയില്‍ അവന് നെഗറ്റീവും പോസിറ്റീവ്‌സുമുണ്ട്. സംസാരിക്കാന്‍ പാടില്ലാത്തത് സംസാരിക്കാറുണ്ട്, സംസാരത്തില്‍ വെള്ളി വീഴാറുണ്ട്. ഞാന്‍ ഇങ്ങനെയാണ് പറ്റുമെങ്കില്‍ അംഗീകരിച്ചാല്‍ മതിയെന്നാണ് മാരാരുടെ നിലപാടെന്നും ദേവു പറയുന്നു.

അതേസമയം തന്നെ അഖില്‍ മാരാര്‍ അവിടെ കരഞ്ഞിട്ടുണ്ടെന്നും സോറി പറഞ്ഞിട്ടുണ്ടെന്നും ദേവു പറയുന്നു. മറ്റൊരാളെ വേദനിപ്പിച്ചതില്‍ ഖേദിച്ചിട്ടുണ്ട്. പിന്നെ നല്ല എന്റര്‍ടെയ്‌നറാണ്. ഉള്ളില്‍ മനുഷ്യത്വമുണ്ട്. അത് മനസിലാക്കിയപ്പോള്‍ തനിക്ക് അഖില്‍ മാരാരെ ടാര്‍ജറ്റ് ചെയ്യാന്‍ തോന്നിയിട്ടില്ലെന്നും ദേവു പറയുന്നു. പക്ഷെ അവന്‍ പൊട്ടത്തരം പറയുമ്പോള്‍ താന്‍ അതിനെതിരെ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അഖില്‍ മാരാരെയാണെന്നും ദേവു പറയുന്നു.

നിലവില്‍ അഖില്‍ മാരാരുടെ കൈയ്യിലാണ്. വിഷ്ണുവും ഷിജുവുമെല്ലാം മാരാരുടെ പിന്നിലാണ് നില്‍ക്കുന്നത്. അതിനാല്‍ നിലവില്‍ കപ്പടിക്കാന്‍ സാധ്യത അഖില്‍ മാരാര്‍ തന്നെയാണെന്നാണ് ദേവു പറയുന്നത്. അതേസമയം റോബിനെ പോലെ ഒരു ട്രിഗറിംഗില്‍ വീഴാനുള്ള സാധ്യതയും മാരാര്‍ക്ക് കൂടുതലാണെന്നാണ് ദേവു പറയുന്നത്. കയ്യിലിരിപ്പും വായിലെ നാക്കും മാരാര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് ദേവു പറയുന്നത്. മാരാരിനെ അടിച്ചിട്ട് പോകുമെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. എന്നാലത് അത്ര എളുപ്പമല്ലെന്നും ദേവു പറയുന്നു. മാരാരെ ഒരു പരിധി വരെ നിയന്ത്രിച്ച് നിര്‍ത്തുന്നത് ഷിജു ചേട്ടനാണെന്നും ദേവു പറയുന്നു.

Bigg Boss Malayalam

അഖില്‍ മാരാര്‍ പുറത്തായാല്‍ വിന്നര്‍ ആകാന്‍ സാധ്യതയുള്ളതായി ആരും തന്നെ ബിഗ് ബോസില്‍ നിലവിലില്ലെന്നും ദേവു പറയുന്നു. ശോഭയും ജുനൈസുമാണ് മാരാര്‍ക്കെതിരെ നില്‍ക്കുന്നത്. എന്നാല്‍ ശോഭ ആരോഗ്യകരമായ കാര്യങ്ങളല്ല പറയുന്നതെന്നും ദേവു പറഞ്ഞു. ജുനൈസ് ചക്കരയുടെ പുറകെ ഈച്ച നടക്കുന്നത് പോലെ മാരാര്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കി പിന്നാലെ നടക്കുകയാണെന്നാണ് ദേവു അഭിപ്രായപ്പെടുന്നത്. അവന്‍ തന്നെ മണ്‍വെട്ടിയെടുത്ത് അവന്റെ തലയ്ക്ക് കൊട്ടുകയാണെന്നും ദേവു പറയുന്നു.

മാരാരുടെ നിലപാടുകളില്‍ യോജിക്കാന്‍ പറ്റുന്നതും പറ്റാത്തതുമുണ്ട്. പറ്റാത്തത് ആണ് കൂടുതല്‍. അവന്‍ തന്റേതായ അഭിപ്രായങ്ങൡ തന്നെ ഉറച്ചു നില്‍ക്കുന്നതാണ്. തിരുത്താനോ മാറ്റാനോ മറ്റുള്ളവര്‍ക്ക് സാധിക്കില്ല. അവനു വേണ്ടി മറ്റുള്ളവര്‍ക്കും മാറാനാകില്ലെന്നും ദേവു പറയുന്നു. അതേസമയം അഖില്‍ മാരാര്‍ ക്രൂക്കഡ് അല്ലെന്നും ഒരാളെ നശിപ്പിക്കണം എന്ന ചിന്ത മാരാര്‍ക്കില്ലെന്നും ദേവു പറയുന്നു. അഖില്‍ മാരാര്‍ ഭാര്യയെ തല്ലാറുണ്ട് എന്ന് പറഞ്ഞത് താന്‍ കേട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ദേവു പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X