ഇവര്‍ മുന്നോട്ട് പോകും, പുറത്താകാന്‍ സാധ്യതയുള്ള രണ്ട് പേര്‍ ഇവര്‍; ഒരാഴ്ച പിന്നിടുമ്പോള്‍ സ്‌കോര്‍ ചെയ്തവര്‍!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ആദ്യത്തെ ആഴ്ച അവസാനിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ഓരോ താരത്തേയും കുറിച്ചുള്ളൊരു വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ബിഗ്‌ബോസ് 5 ആം സീസണിനെ പറ്റി, അതിലെ മത്സരാര്‍ത്ഥികളെ പറ്റി ഒരു തുടക്കകാല വിശകലനം ഈ സീസണിന്റെ ആദ്യദിവസം കഴിഞ്ഞപ്പോള്‍ എഴുതിയിരുന്നു.ഇന്നിപ്പോള്‍ കൃത്യം ഒരാഴ്ച്ച പിന്നിടുമ്പോള്‍ ആ അഭിപ്രായങ്ങളില്‍ വന്ന മാറ്റവും മുന്നിലേക്ക് കയറിവന്നതോ പിറകിലായിപ്പോയി എന്നോ തോന്നിയ മത്സരാര്‍ത്ഥികളെ പറ്റിയും വീണ്ടുമൊരു വിശകലനം കൂടി നടത്തുകയാണ്. ആദ്യമുണ്ടായിരുന്ന ഓപ്പീനിയനും ശേഷം നിലവിലെ അഭിപ്രായവും എന്ന രീതിയില്‍ എഴുതാന്‍ ശ്രമിച്ചിരിക്കുന്നു.അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം.

റെനീഷ
ആദ്യദിവസം : പാവമാണെന്ന് തോന്നുന്നു, എല്ലാരോടും ഫ്രീ ആയി ഇടപഴകാന്‍ ശ്രമിക്കുന്നുണ്ട്, കാണാനും വല്യ മോശമില്ല, കുറച്ച് സംസാരിക്കാനും കൂടെ അറിയുന്ന ആളാണേല്‍ നന്നാവും.
ഇപ്പോള്‍ : മുന്‍മത്സരാര്‍ത്ഥിയും വിജയിയുമായിരുന്ന ദില്‍ഷയെ ഓര്‍മിപ്പിക്കുന്നുണ്ട് സംസാരം എങ്കിലും നല്ല രീതിയില്‍ ഗെയിം കളിക്കുന്നുണ്ട്. എല്ലാവരോടും നല്ല ഇടപഴകല്‍ എന്നത് ഇപ്പോഴും അങ്ങനെ തന്നെ. ഫിസിക്കല്‍ ടാസ്‌കുകളിലും മോശമില്ല, സംസാരങ്ങളില്‍ പേടിച്ചോ ഒതുങ്ങിയോ നിക്കുന്നില്ല, ഓവര്‍ ആയി ഇമോഷണല്‍ ഡ്രാമ ഒന്നും കളിക്കുന്നില്ല, കൃത്യമായി അഭിപ്രായങ്ങള്‍ വരുന്നുണ്ട്. സെറീനയോടൊത്തുള്ള സംസാരത്തില്‍ അവിടെയുള്ള ജിമ്മന്‍മാരേ പറ്റിയുള്ള അഭിപ്രായം പറഞ്ഞത് ഇഷ്ടപ്പെട്ടു.
റിനോഷ്
ആദ്യദിവസം : കൂള്‍ ഗയ് വൈബുണ്ട്, ഇടയ്ക്ക് ആറ്റിറ്റിയൂഡ് പിടിക്കുന്ന പോലെ ഉണ്ടേലും എല്ലാരോടും ഫ്രീ ആയി സംസാരിക്കുന്ന ഒരുത്തനാണെന്ന് തോന്നുന്നു, അടിയുണ്ടാക്കാന്‍, അടിയില്‍ പങ്കെടുക്കാന്‍ ഗട്ട്‌സ് ഉള്ളവന്‍ ആണെന്നും തോന്നുന്നു.
ഇപ്പോള്‍ : കൂള്‍ ഗയ് വൈബൊക്കെ തന്നെ. പിന്നെ ഫെയര്‍ ഗെയിം സ്ട്രാറ്റജി ആണ്, ടാസ്‌കുകളില്‍ ഒന്നും കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതൊക്കെ ഇടയ്ക്ക് പിന്നോട്ടടിച്ചു. പക്ഷെ അവസാനദിവസത്തെ സെല്‍ഫി ടാസ്‌കില്‍ ഇടയ്‌ക്കൊക്കെ chill bro, dudes എന്നൊക്കെ പറഞ്ഞ് സംസാരം ഓവര്‍ കൂള്‍ ആകുന്നുണ്ടായൊരുന്നു എങ്കിലും രസകരമായ ഒരു റാപ്പില്‍ അതവസാനിപ്പിച്ചത്, പിന്നെ എല്ലാവരോടുമുള്ള വളരെ ഫ്രണ്ട്‌ലിയായുള്ള ഇടപഴകല്‍ ഒക്കെ രസമാണ്.
സെറീന
ആദ്യദിവസം : സൗന്ദര്യമത്സരങ്ങളുടെ ഒക്കെ ഭാഗമായതിന്റെ ഒരു അഹങ്കാരം ഫീല്‍ ചെയ്യിക്കുന്നുണ്ട്, എല്ലാരോടും കൂള്‍ ആയി കൂട്ടാവുന്ന ഒരാളായി തോന്നിയില്ല, സില്ലി കാര്യങ്ങള്‍ക്കും അനാവശ്യമായും സീനുണ്ടാക്കുന്ന ആളെ പോലെ ഉണ്ട്.
ഇപ്പോള്‍ : ഒരു മേജര്‍ സീനിന്റെ ഭാഗമായിട്ടില്ല ഇത് വരെ. കാര്യമായ ഒരു അഭിപ്രായ പ്രകടനമോ ഏതെങ്കിലും ടാസ്‌കില്‍ നല്ലൊരു പാര്‍ട്ട് ആയിട്ടില്ല. ദുബായില്‍ നിന്ന് വന്ന ആളായിട്ടും ജിമ്മന്മാരുടെ ഡ്രസിങ്ങ് നെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടില്ല.
ശോഭ വിശ്വനാഥ്
ആദ്യദിവസം : ഓവര്‍ കോണ്‍ഫിഡന്റ്, വല്യ ആള്‍ ഭാവം, ചൊറിയുന്ന സംസാരം ഒക്കെ പോലെ തോന്നുന്നു. ഫസ്റ്റ് ഇംപ്രഷനില്‍ ഇതുവരെ നല്ലത് എന്ന് തോന്നിപ്പിക്കാത്ത വ്യക്തി.
ഇപ്പോള്‍ : അഭിപ്രായത്തില്‍ പ്രത്യേകിച്ച് മാറ്റം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഉദ്ദേശിച്ച അത്ര ഓവര്‍ സംസാരമോ അനാവശ്യ ഇടപടലുകളോ ഇല്ല. സ്‌ട്രോംഗ് ആയ ഒരു നിലപാടുമായോ എന്റര്‍ടെയ്‌നിംഗ് ആയ ഒരു game/task മായോ ഇത് വരെ വന്നിട്ടില്ല. ഒരു പോസിറ്റീവ് കാര്യം അവര്‍ അവിടെ സാരിയുടുക്കുന്ന രീതിയാണ്. അത് വളരെ നന്നായി കാരി ചെയ്യുന്നുണ്ട്. (ആ പിങ്ക് സാരി-നീല ബ്ലൗസ് കോംബോ ഗംഭീരമായിരുന്നു)
സാഗര്‍ സൂര്യ
ആദ്യദിവസം : ഇന്നലെ വന്നതില്‍ സംസാരവും പെരുമാറ്റവും കൊണ്ട് Battle of ORIGINALs എന്ന ടാഗ് ലൈനില്‍ ഏറ്റവും ചേര്‍ച്ച തോന്നിയ മത്സരാര്‍ത്ഥി. എല്ലാരോടും കൂള്‍ ആയി വൈബ്, സീരിയസ് ആയി സംസാരിക്കാനും കൂടെ അറിഞ്ഞാല്‍ കേറി വരാന്‍ പറ്റിയ മുതല്‍.
ഇപ്പോള്‍ : തുടക്കത്തില്‍ തോന്നിയ ആ വൈബ് കീപ്പ് ചെയ്യാന്‍ പറ്റാത്ത പോലെ തോന്നി ഒരാഴ്ച്ച പിന്നിടുമ്പോള്‍. ഒതുങ്ങി കൂടിനില്‍ക്കുന്നു പല അവസരങ്ങളിലും. ഒരു ക്ഷീണം പിടിച്ച പോലെയുള്ള നടത്തവും ആറ്റിറ്റിയൂഡ ും. ഇതേ പോലെ തുടര്‍ന്നാല്‍ വലിയൊരു ശ്രദ്ധ കിട്ടാതെ ഡേഞ്ചര്‍ സോണില്‍ ആകാന്‍ നല്ല സാധ്യതയുള്ള വ്യക്തി.

വിഷ്ണു ജോഷി
ആദ്യദിവസം : ജിമ്മന്‍, പക്ഷെ അതല്ലാതെ വേറെ ഒന്നും പറയാന്‍ ആയിട്ടില്ലാത്ത, ആദ്യ ദിവസത്തില്‍ ഒന്നും തന്നെ തോന്നിപ്പിക്കാത്ത ഒരു വ്യക്തി. വാഴാം വീഴാം, കണ്ടറിയാം.
ഇപ്പോള്‍ : ആദ്യത്തെ അഭിപ്രായത്തില്‍ നിന്നും വളരെയധികം മാറ്റം ഒരാഴ്ച്ച കൊണ്ടുണ്ടായ, ഈ സീസണിലെ തീ ആകാന്‍ നല്ല കാലിബര്‍ ഉള്ള വ്യക്തി. അഭിപ്രായങ്ങളിലെ വ്യക്തത, അത് അവതരിപ്പിക്കുന്നതിലെ കണിശത, ക്ഷമാപണം നടത്തുന്നതിലെ ഒക്കെ ആത്മാര്‍ത്ഥത... എല്ലാം നൈസ് ആണ്.
വെറും ജിമ്മന്‍ ലേബലില്‍ എന്തായാലും ഒതുങ്ങി പോവില്ല. കലിപ്പായി കണ്ടന്റ് സൃഷ്ടിക്കുന്ന ദേവുവിനും വെറും ഷോ മാത്രമായി തോന്നുന്ന അഖില്‍ മാരാര്‍ക്കും കുറിയ്ക് കൊള്ളുന്ന മറുപടികള്‍ കൊടുക്കുന്നത് ഒക്കെ നൈസ് ആണ്. പുരോഗമനവാദിയാണ്, ടാസ്‌കുകളില്‍ ഒക്കെ പൊളിയാണ്, ഗെയിമിന്റെ ഫോര്‍മാറ്റ് മനസിലാക്കി കളിക്കുന്നുണ്ട്. നിലവിലെ one of the personal favorites.
ഏയ്ഞ്ചലീന്‍ മറിയ
ആദ്യദിവസം : ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി, സംസാരത്തില്‍ ഒരു മറയൊന്നും ഉള്ളതായി തോന്നിയില്ല, പക്ഷെ ഒരു ഫൈറ്റ് വരുമ്പോള്‍, ഗൗരവമുള്ള ഒരു ഡിസ്‌കഷന്‍ വരുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന് കണ്ടു തന്നെ അറിയണം. ആദ്യത്തെ കുറച്ചു നാള്‍ മറ്റേ 'എം അടിച്ചതിനെ പറ്റി പറഞ്ഞ girl' എന്ന നിലയില്‍ കുറച്ച് ഓളം ഉണ്ടാകുമായിരിക്കും.
ഇപ്പോള്‍ : ഇടയ്ക്ക് കിളി പോയതായി തോന്നും, ഇടയ്ക്ക് കുറച്ച് ഗൗരവം ഉള്ള രീതിയില്‍ സംസാരിക്കും. മൊത്തത്തില്‍ കേറി വരാന്‍ തക്ക ക്വാളിറ്റി ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ വലിയ താല്പര്യവും തോന്നിയിട്ടില്ല.
ശ്രീദേവി
ആദ്യദിവസം : വൈബര്‍ ഗുഡ് ദേവു എന്നൊക്കെയാണ് പേരെങ്കിലും ഇന്നലത്തെ ലെവല്‍ വച്ച് അത്ര ഗുഡ് വൈബായി തോന്നിയില്ല. സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ ആകാം, ആകെ ഒരു മസില്‍ പിടിച്ച് ആരോടും കമ്പനി ആകാതെ ഇരിക്കുന്ന പോലെ തോന്നി. ഇന്നത്തേയ്ക്കുള്ള പ്രോമോയില്‍ അടിയുണ്ടാക്കുന്നത് കാണാം. വരട്ടെ, കണ്ടറിയാം.
ഇപ്പോള്‍ : വൈബര്‍ ബാഡ് ദേവു ആണ് കുറച്ചുകൂടെ apt ആയ പേര്. സംവേദനക്ഷമതയും ഒരു ചര്‍ച്ചയില്‍/വാഗ്വാദത്തില്‍ മറുപക്ഷത്തുള്ള ആളെ കേള്‍ക്കാനുള്ള ക്ഷമയും തീരെ ഇല്ല. പക്ഷെ കണ്ടന്റുകള്‍ ഉണ്ടാവുന്നുണ്ട്, ഉണ്ടാക്കുന്നുണ്ട്. കുറച്ചു നാര്‍സിസിസ്റ്റിക് ആറ്റിട്യൂഡ് ഉണ്ട് എന്നുള്ള വൈബ് ആണ് പൊതുവെ തോന്നുന്നത്.
ജുനൈസ്
ആദ്യദിവസം : നല്ല വൈബിലുള്ള പെരുമാറ്റവും നല്ല ഗെയിം സ്പിരിറ്റും അത്യാവശ്യം അടിയും ഒക്കെ പ്രതീക്ഷിക്കാം എന്നു തോന്നുന്ന ഒരാള്‍. എല്ലാവരോടുമുള്ള പെരുമാറ്റം ഒരു കൂള്‍ ഗായ് ഫീല്‍ തരുന്നുണ്ട്. ശ്രമിച്ചാല്‍ മുന്‍നിരയിലുള്ള ഒരു ഗെയിമര്‍ ആകാം. ഇപ്പോള്‍ : സംസാരിക്കാന്‍ അറിയാം, കൈയില്‍ പോയന്റ്‌സും ഉണ്ട്. സെല്‍ഫ് സ്റ്റോറി ടാസ്‌ക് ഒക്കെ നന്നായി ചെയ്തു. ഇടയ്ക്ക് ഒന്ന് ഡൗണ്‍ ആയ പോലെ തോന്നി, സ്റ്റില്‍ ഗുഡ്.. അവിടെ ഉള്ളവരിലെ മറ്റൊരു പേഴ്‌സണല്‍ ഫേവറീറ്റ് .
അഖില്‍ മാരാര്‍
ആദ്യദിവസം : ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് ഇഷ്ടം തോന്നാതിരുന്ന ആള്‍. ഇന്നലെ വന്നപ്പോഴും ഇഷ്ടം ആയിട്ടൊന്നുമില്ല, പക്ഷെ സംസാരിക്കാന്‍ അറിയാം, വാക്ചാതുര്യം ഉള്ളത് കൊണ്ട് അടിയിലും സംവാദത്തിലും ഒക്കെ സ്‌കോര്‍ ചെയ്യാന്‍ ആകുമായിരിക്കും. നിലപാടുകള്‍, ഇന്ററാക്ഷന്‍സ് ഒക്കെ എങ്ങനെയെന്ന് അറിഞ്ഞതിന് ശേഷം ബാക്കി തീരുമാനിക്കാം.
ഇപ്പോള്‍ : ഒരാഴ്ച്ച കഴിഞ്ഞിട്ടും ഇഷ്ടം തോന്നിയിട്ടില്ല. കുറച്ച് വാക്കുകള്‍ വൃത്തിയായി അടുക്കി വച്ചു സംസാരിക്കാന്‍ അറിയും എന്നല്ലാതെ ഒരു ക്വാളിറ്റി ടോക്കര്‍ ആയി തോന്നിയില്ല. പലയിടത്തും കലിപ്പനാകാന്‍ കാണിക്കുന്ന ഷോ വെറും ചീപ്പ് ഷോ ആയും തോന്നി. ഈ 2023 ലും ഒട്ടും സഹിക്കാന്‍ പറ്റാത്ത പഴയ ആശയങ്ങളുടെയും വക്താവ്. അടികള്‍ക്കിടയില്‍ ക്രുദ്ധനായ ആറ്റിറ്റിയൂഡും ഇട്ടു ചെല്ലുമ്പോള്‍ മറുപക്ഷത്തുള്ളവര്‍ തേച്ചു വിടുന്നത് ഒരു കോമഡി പീസാക്കുന്നുണ്ട് പുള്ളിയെ. പേഴ്‌സണലി ലീസ്റ്റ് ഫേവറീറ്റ് മത്സരാര്‍ത്ഥി.
അഞ്ജൂസ് റോഷ്
ആദ്യദിവസം : ഒന്നും പറയാന്‍ ആയിട്ടില്ല, ലുക്ക് വൈസ്, കേറി വന്നപ്പോഴുള്ള ആറ്റിറ്റിയൂഡ് വൈസ് വല്യ പ്രശ്‌നക്കാരിയെന്നോ എന്നാല്‍ നല്ലതെന്നോ പറയാന്‍ പറ്റുന്നില്ല. കണ്ടറിയുക തന്നെ വേണം.
ഇപ്പോള്‍ : ഒരു നൈസ് വൈബ് പേഴ്‌സണ്‍ ആണ്. എല്ലാവരോടുമുള്ള പെരുമാറ്റം ഒക്കെ കൂള്‍ ആണ്, ആരെയും വേദനിപ്പിക്കാത്ത തരത്തില്‍ അവിടെ നില്‍ക്കുന്നുണ്ട്. കളികള്‍ ഇനിയും കാണേണ്ടി ഇരിക്കുന്നു.
മനീഷ
ആദ്യദിവസം : സകലകലാവല്ലഭ എന്ന് പറയുന്നുണ്ട്. മുന്‍പ് പരിചയമില്ല, വസ്ത്രധാരണവും എക്‌സ്‌റ്റേണല്‍ അപ്പീയറന്‍സുഉം ഒക്കെ കണ്ടാല്‍ മറ്റൊരു എല്‍പി എന്നു തോന്നിയേക്കാം എങ്കിലും ചിലപ്പോള്‍ നേരെ മറിച്ചാവാനും സാധ്യതയുണ്ട്. സംസാരത്തില്‍ ഒന്നും അത്ര കേശവി മാമി കളിയോ ഓവര്‍ പവറിങ്ങോ ആയി തോന്നുന്നില്ല. വരട്ടെ, നല്ലതാണെങ്കില്‍ മികച്ച ഒരു മത്സരാര്‍ത്ഥി ആകാന്‍ പറ്റിയേക്കും. സാഗര്‍ സൂര്യയുമായി നല്ലൊരു ബന്ധം ഉള്ളതായി തോന്നി.
ഇപ്പോള്‍ : പ്രായത്തില്‍ മൂത്ത സ്ത്രീ എന്നനിലയില്‍ മുന്‍പ് ആന്റിസിപേറ്റ് ചെയ്ത എല്‍പി കളി ഒന്നും ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ആണ്. സംസാരിച്ചാല്‍ ടു ദ പോയന്റ് ആണ്. ഇതുവരെ കുഴപ്പമില്ല. ഏയ്ഞ്ചലീനെ ഒക്കെ ഡീല്‍ ചെയ്ത രീതി കുഴപ്പമുള്ളതായി തോന്നിയില്ല. രണ്ടുദിവസം മുന്‍പത്തെ മോണിംഗ് ആക്ടിവിറ്റിയിലെ Acting, imitating ല്‍ ഒക്കെ ഒരു എന്റര്‍ടെയ്‌നറും ഉണ്ട്.
അനിയന്‍ മിഥുന്‍
ആദ്യദിവസം : കണ്ടാല്‍ ഒരു ഷോ ഓഫ് ജിമ്മന്‍ എന്നും തോന്നാം, സംസാരത്തില്‍ ഒരു സാധാരണക്കാരന്‍ എന്നും തോന്നാം. ഇന്ററാക്ഷന്‍സു ം സംസാരിക്കുന്നതിലെ ലെവലും കണ്ടറിയണം. ഫിസിക്കല്‍ ടാസ്‌കുകളില്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റിയ മുതലാണ് എന്നു തോന്നുന്നു.
ഇപ്പോള്‍ : ഫിസിക്കല്‍ ടാസ്‌കുകളില്‍ വ്യക്തമായ അപ്പര്‍ ഹാന്‍ഡ് ഉള്ള ആള്‍. പക്ഷെ കാര്യമായ സംസാരമോ ഒന്നും ഇല്ല, എന്നാല്‍ മേജറായ വെറുപ്പിക്കലുകളും ഇത് വരെ വന്നിട്ടില്ല. ശ്രുതി ലക്ഷ്മിയോടൊത്തുള്ള ഒലിപ്പിക്കല്‍ ഇടയ്ക്ക് കുറച്ചു മുഷിപ്പിച്ചു.
നാദിറ മെഹ്‌റിന്‍
ആദ്യദിവസം : ഒരു ട്രാന്‍സ് വനിത എന്ന ലേബലില്‍ മാത്രം അഡ്രസ് ചെയ്യപ്പെടേണ്ടതല്ലാത്ത, അത്യാവശ്യം സംസാരിക്കാനും ഇടപഴകാനും അറിയാവുന്ന, ശ്രമിച്ചാല്‍ ഇഷ്ടപ്പെടുത്താന്‍ സാധ്യത ഉള്ള ഒരു വ്യക്തി. മോശം ആറ്റിറ്റിയൂഡ് കാണിച്ചാല്‍ മാത്രം 'പോരാ' എന്നു പറയണം എന്നല്ലാതെ ട്രാന്‍സ് വിഭാഗത്തിലുള്ള വ്യക്തികളോട് പൊതുബോധത്തില്‍ തോന്നുന്ന ഒരു വിഭാഗീയത/അവഗണന ഇല്ലാതെ ഇരിക്കട്ടെ എന്നു പറയാന്‍ ആഗ്രഹിക്കുന്നു.
ഇപ്പോള്‍ : മികച്ച രീതിയില്‍ സംസാരിക്കുന്നു, ഡീസന്റ് ആയി ഇന്ററാക്ട് ചെയ്യുന്നു, ആവശ്യത്തിന് ഫെയര്‍ ആയി തന്നെ ഗെയിം കളിക്കുന്നു എന്നു തോന്നുന്ന മറ്റൊരു ഫേവറീറ്റ് മത്സരാര്‍ത്ഥി. ടാസ്‌കുകളില്‍ ഒക്കെ നൈസായി പങ്കെടുക്കുന്നുണ്ട്. ക്യാപ്റ്റന്‍സി ടാസ്‌കിലും നിലവാരത്തോടെ സംസാരിച്ച് പങ്കെടുത്തു.
ലച്ചു
ആദ്യദിവസം : സംശയമില്ലാതെ, എല്ലാരുടെയും ഐ കാന്‍ഡി ആകാന്‍ പോകുന്ന ആള്‍. സംസാരിക്കാന്‍ അറിഞ്ഞാലും പുറത്തു വളര്‍ന്ന ഒരാളുടെ മലയാളം ഡയലക്റ്റിന്റെ കുഴപ്പങ്ങളുണ്ടെന്ന പേരില്‍ വിമര്‍ശനം വാങ്ങാന്‍ പോകുന്ന ആള്‍. ഇന്നലെ ഒറ്റ ദിവസത്തെ വൈബില്‍ കൂള്‍ ആയും സ്മാര്‍ട്ട് ആയും തോന്നി. ബാക്കി കണ്ടറിയണം.
ഇപ്പോള്‍ : നല്ല ക്വാളിറ്റി ഉള്ള ക്യാരക്ടര്‍ ആണ്. പക്ഷെ ഗെയിമി ല്‍ വല്ലാതെ പിന്നിലാവുന്നു. ആരുടെയൊക്കെയോ നിഴലായി അവിടെ ഒതുങ്ങി പോകുന്ന ഒരു ഫീല്‍. സ്‌ട്രോംഗ് ആയി സംസാരിച്ചോ എന്റര്‍ടെയ്‌നിംഗ് ആയി ടാസ്‌കില്‍ പങ്കെടുത്തോ കയറി വരണം എന്ന് ആഗ്രഹമുണ്ട്, പക്ഷെ സംഭവിക്കുന്നില്ല. ബിക്കിനി ഇട്ട് കുളത്തില്‍ ചാടിയത് കൊണ്ട് മാത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ കിട്ടിയിട്ട് കാര്യമില്ല. പക്ഷെ അഞ്ചൂസ് റോഷുമായി ലൈഫ് പാര്‍ട്ണറിനെ പറ്റി സംസാരിച്ചതൊക്കെ നൈസ് ആയിരുന്നു.
ഷിജു
ആദ്യദിവസം : നന്നായി കളിച്ചാല്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബേസുണ്ടാക്കാന്‍ സാധ്യത ഉള്ള ഒരാള്‍. ഗൗരവമുള്ള മുഖവും എന്നാല്‍ സൗമ്യം+ മെച്യൂര്‍ ആയ പെരുമാറ്റവും പ്രായവും സഹമത്സരാര്‍ത്ഥികളില്‍ ബഹുമാനം ഉണ്ടാക്കും, അത് ബുദ്ധിപരമായി യൂസ് ചെയ്താല്‍ മികച്ച മത്സരാര്‍ത്ഥി നിരയിലേക്ക് വരാന്‍ പറ്റിയ ആള്‍.
ഇപ്പോള്‍ : കൂട്ടത്തിലെ സീനിയര്‍ എന്നത് കൊണ്ടോ സീരിയല്‍ നടന്‍ എന്നത് കൊണ്ടോ ഉള്ള ഒരു ഇമേജ് നോക്കി കാരണവര്‍ കളിക്കുന്നില്ല, ഫേക്ക് ആകാന്‍ ശ്രമിക്കുന്നില്ല എന്നതാണ് പോസിറ്റീവ് ആയി തോന്നിയത്. പ്രായത്തിന്റെ പക്വത ഉണ്ട്, അതേസമയം തന്നെ നല്ല വൈബ്രന്റ് ആയി ടാസ്‌ക്കുകളിലും പങ്കെടുക്കുന്നുണ്ട്. ഇമേജ് കോണ്‍ഷ്യസ് അല്ലാതെ ഇനിയും ഗെയിം കളിച്ചാല്‍ നല്ലൊരു ഫാന്‍ബേസിനെ നിലനിര്‍ത്താം.
ശ്രുതി ലക്ഷ്മി
ആദ്യദിവസം : മറ്റൊരു ധന്യയ്ക്ക് സാദ്ധ്യത ഉള്ള ആള്‍. പെരുമാറ്റവും സംസാരവും മോശമായി തോന്നിയില്ല, എന്നാല്‍ വന്‍ കിടുവും ആയും തോന്നിയില്ല.
ഇപ്പോള്‍ : മറ്റൊരു ധന്യ ഒന്നും ആവില്ല. എല്ലാവരോടും നന്നായി ഇടപഴകുന്നുണ്ട് എങ്കിലും ടാസ്‌ക് വൈസോ ഗൗരവമായി സംസാരിച്ചോ ഇത് വരെ കാര്യമായ ഇംപാക്ട് ഒന്നും ഉണ്ടായിട്ടില്ല. റിനോഷിനോടുള്ള ഇന്ററാക്ഷന്‍സ് ഒക്കെ ഒരു നൈസ് bro-sis വൈബ് തരുന്നുണ്ട്.
ഗോപിക ഗോപി
ആദ്യദിവസം : കുറെയധികം സെലിബ്രിറ്റീസിന്റെ കൂടെ വന്ന സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയില്‍ പ്രതീക്ഷ വയ്ക്കാമോ എന്നു ചോദിച്ചാല്‍ പറയാനായിട്ടില്ല. നെര്‍വസ് ആയതും പേടിയും ഒക്കെ നന്നായി തന്നെ ഇന്നലെ മുഖത്ത് കാണാനുണ്ടെങ്കിലും എല്ലാവരോടും സംസാരിച്ചു പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ശോഭ, ശ്രുതി പോലുള്ള ചിലരൊക്കെ ഒരു കെയര്‍ ടേക്കര്‍ സ്ഥാനത്തേയ്ക്ക് ഇന്നലെ ഒരു ശ്രമം നടത്തുന്നത് പോലെ തോന്നി. ആരുടെയും നിഴലാകാതെ ഉറച്ച നിലപാടുകളും കരച്ചിലുണ്ണി ആകാതെയും ഇരുന്നാല്‍ കുറച്ചു നാള്‍ വാഴാം, ഇല്ലേല്‍ വീഴും.
ഇപ്പോള്‍ : ഗെയിം പ്ലാന്‍സ് ഉണ്ട്. പക്ഷെ അതൊക്കെയും വ്യക്തമായി മനസിലാകുന്നുമുണ്ട്. എല്ലാവരുടെയും അടുത്ത് പോയി തന്റെ ഭാഗം ക്ലീയര്‍ ആക്കാനും ന്യായീകരിക്കാനും നടത്തുന്ന ശ്രമങ്ങള്‍ ചിലപ്പോഴൊക്കെ മടുപ്പിക്കലാകുന്നുണ്ട്. സംസാരരീതി ഒട്ടും തന്നെ ഇംപ്രസ് ചെയ്യിച്ചിട്ടില്ല എന്നുമാത്രമല്ല, അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ഫോര്‍വേര്‍ഡ് അടിക്കാന്‍ തോന്നുണ്ട്. സാധാരണക്കാരി എന്ന സഹതാപ തരംഗത്തില്‍ കുറച്ചു മുന്നോട്ട് പോകുമായിരിക്കും.
ഇതൊക്കെയും ആദ്യദിവസം മുതല്‍ ഒരാഴ്ച്ച വരെയുള്ള അവിടെയുള്ള ആള്‍ക്കാരുടെ പെരുമാറ്റം, സംസാരം, ഇന്ററാക്ഷന്‍സ്, ്ടാസ്‌കി ല്‍ പങ്കെടുക്കല്‍ എന്നിവയൊക്കെ ലൈവ് ആയും അല്ലാതെയും കണ്ട് പേഴ്‌സണല്‍ ആയി വിലയിരുത്തിയവയാണ്. എല്ലാവരെ പറ്റിയും ഉള്ള ഒരു പൊതു അഭിപ്രായം ഇങ്ങനെ ആയിരിക്കുമെന്ന് കരുതുന്നുമില്ല.
ഒരാഴ്ച്ച കൊണ്ട് പ്രതീക്ഷ വയ്ക്കാവുന്ന, ഇഷ്ടപ്പെടുത്തിയ, കുറച്ചു നാള്‍ അവിടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ എനിക്ക് വിഷ്ണുവും ജുനൈസും നാദിറയുമാണ്.
പ്രത്യേകിച്ച് മാറ്റം ഒന്നും വരാന്‍ പോകുന്നില്ല, കാര്യമായ എന്റര്‍ടെയ്‌നിംഗ് കണ്ടന്റുകള്‍ കിട്ടാന്‍ പോകുന്നില്ല എന്നതൊക്കെ കൊണ്ട് ഉടനെ പോകുമായിരിക്കും/പോകണം എന്ന് തോന്നുന്ന ചിലര്‍ ഏയ്ഞ്ചലീനും സെറീനയും.
വല്യ ഇംപാക്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല, പക്ഷെ ഇഷ്ടമാണ്, കയറി വരണം എന്നാഗ്രഹമുള്ളവര്‍ സാഗറും ലച്ചുവും. സാമൂഹികമായി നല്ല ഇന്‍ഫ്‌ളുവവന്‍സ് ഉണ്ടാക്കുന്ന, സമൂഹത്തിന്റെ പൊതുവികാരത്തിന്റെ ഒരു പ്രതിഫലനമായി കണക്കാക്കാന്‍ പറ്റുന്ന ഒരു പ്രോഗ്രാം എന്ന നിലയില്‍ ബിഗ് ബോസിന്റെ ഈ സീസണില്‍ നല്ല രീതിയില്‍ എന്റര്‍ടൈന്മെന്റ് നല്‍കുന്ന, മികച്ച രീതിയില്‍ സംസാരിക്കുന്ന, പ്രേക്ഷകരെ പോസിറ്റീവ് ആയി സ്വാധീനിക്കുന്ന മത്സരാര്‍ത്ഥികള്‍ ഉയര്‍ന്നു വരട്ടെ, ടോക്‌സിക്ക്, നെഗറ്റിവിറ്റി ആള്‍ക്കാര്‍ വീഴട്ടെ.


Click it and Unblock the Notifications