അഖില്‍ മാരാര്‍ തന്നെ ബിഗ് ബോസ് കപ്പ് അടിക്കും! കാരണങ്ങള്‍ ഇതാ; അക്കമിട്ട് പറഞ്ഞ് ആരാധകന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന പോരിലേക്ക് എത്തിയിരിക്കുകയാണ്. ആരായിരിക്കും ഈ സീസണിലെ വിജയി എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാളെയാണ് അഞ്ചാം സീസണിന്റെ ഗ്രാന്റ് ഫിനാലെ. ആരാകും വിജയി എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ.

അഖില്‍ മാരാര്‍ വിജയിക്കുമെന്നാണ് ചിലരുടെ വിലയരുത്തല്‍. എന്നാല്‍ അവസാന നിമിഷം അട്ടിമറിക്കുള്ള സാധ്യതയും ചിലര്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് അഖില്‍ മാരാര്‍ വിജയിക്കുമെന്ന് പറയുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ രാജേഷ് ഡി പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Bigg Boss Malayalam

അഖില്‍ മാരാരെ അംഗീകരിച്ചു ഒരു പോസ്റ്റ് അല്ലെങ്കില്‍ കമന്റ്. ഇട്ടാല്‍ അവരെല്ലാം ടോക്‌സിക് ആളുകള്‍ ആണെന്ന് പറഞ്ഞു വരുന്ന ചിലര്‍ ഉണ്ട്. രാവിലെ എണീക്കുന്നത് തന്നെ അഖിലിനെ ഡീഗ്രേഡ് ചെയ്തു പോസ്റ്റ് ഇടാന്‍ വേണ്ടി ജീവിക്കുന്ന ചിലര്‍. എനിക്ക് അവരെ ബാക്കി മത്സരാര്‍ത്ഥികളുടെ പിആര്‍ ആയാണ് തോന്നാറുള്ളത്. എനിക്ക് അതിനുള്ള കാരണങ്ങള്‍ വ്യക്തമാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഫാമിലി ടാസ്‌കില്‍ എല്ലാ മത്സരാര്‍ത്ഥികളുടെയും വീട്ടില്‍ നിന്ന് വന്നവരോട് (ബാക്കിയുള്ളവരില്‍ നിന്നും) നിങ്ങള്‍ക്ക് ബിഗ് ബോസ്സില്‍ ഇഷ്ടപെട്ടത് ആരെ എന്ന ചോദ്യത്തിന് തന്ന ഉത്തരങ്ങള്‍ തന്നെ ആണ് . ഇവരെ നമുക്ക് സമൂഹത്തിന്റെ പ്രതിനിധികളായി കരുതാം എന്ന് പറഞ്ഞു കൊണ്ട് അക്കമിട്ട് വിലയിരുത്തുകയാണ് കുറിപ്പില്‍. അതിങ്ങനെയാണ്.

1 . അഖിലുമായി ഒത്തിരി അഭിപ്രായവ്യത്യാസം ഉള്ള സെറീനയുടെ അമ്മക്ക് ഇഷ്ട്ടം അഖിലിനെ, കൂടെ വന്ന സെറീനയുടെ ആന്റി അഖിലിനെ വിശേഷിപ്പിച്ചത് സൂപ്പര്‍ നാച്വറല്‍ പവര്‍ എന്നാണ്. അത്രയ്ക്ക് അഖിലിന്റെ ഗെയിം അവരെ സ്വാധീനിച്ചു എന്നാണ് അതിനര്‍ത്ഥം. (അവര്‍ പ്രവാസി സമൂഹത്തിന്റെ കൂടി പ്രതിനിധികളാണ്)

2 . നാദിറയുടെ അനിയത്തി ഒരു കോളേജ് വിദ്യാര്‍ത്ഥിയും ഓര്‍ത്തഡോക്‌സ് കുടുംബത്തിന്റെ പ്രതിനിധിയാണ്. അവര്‍ പറഞ്ഞതും അവര്‍ക്കു ഇഷ്ട്ടം അഖില്‍ ചേട്ടനെ ആണ് എന്നാണ്. ഒരു ട്രാന്‍സ്ജിന്‍ഡര്‍ സമൂഹത്തിന്റെ പ്രതിനിധി കൂടിയായ ഫെമിനിസ്റ്റ് ചിന്താഗതിയുടെ പ്രതിനിധി കൂടിയായ നാദിറയുടെ ഉറ്റ സുഹൃത്തു ശ്രുതി സിതാര പറഞ്ഞത് അഖില്‍ മാരാര്‍ ഒരു ഒറിജിനല്‍ മത്സരാര്‍ത്ഥി ആണ് എന്നും ഒരിക്കലും അവിടെ ഉള്ള പലരെയും പോലെ കപട പുരോഗമന വാദി അല്ലാ എന്നും. അതാണ് അഖിലിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം കാരണം. അവരുടെ സമൂഹം മുന്‍പേ അയാളെക്കുറിച്ചു വളരെ മോശമായി കരുതിയിരുന്നതാണ്. എന്നാല്‍ അഖില്‍ മാരാര്‍ എന്ന വ്യക്തിയെ ഇതിലൂടെ അവര്‍ക്കു മനസിലാക്കാനും അംഗീകരിക്കാനും കഴിഞ്ഞു. (നോട്ട്: ജുനൈസ്, ശോഭ, മിഥുന്‍ ഇവര്‍ ശ്രുതിയുടെ പുറത്തേ സുഹൃത്തുക്കള്‍ ആണ്,)

3 . യുവാവുകളുടെ പ്രതിനിധികൂടി ആയ റനീഷയുടെ ചേട്ടന്‍ എല്ലാ ബിഗ് ബോസ്സ് സീസണ്‍സും കാണുന്ന ബിഗ് ബോസ്സിന്റെ ഒരു കടുത്ത ആരാധകന്‍ കൂടിയായ അയാള്‍ പറഞ്ഞത് അഖീലിന്റെ ഗെയിം പ്ലാന്‍സ് വളരെ ബ്രില്യന്റ് ആണ് എന്ന് പറഞ്ഞു കൈയ്യടിച്ചു. അഖില്‍ എന്ന ഗെയിംമരുടെ അംഗീകാരവും വിജയമാണത്.

4 . മിഥുന്റെ 'അമ്മ പറഞ്ഞത് സ്വന്തം മകനല്ല നല്ല ഗെയിംമര്‍ അഖില്‍ ആണ് എന്നാണ്.
5 . ജുനൈസിന്റെ ചേട്ടനും കൂട്ടുകാരനും പോലും അഖീലിന്റെ ഗെയിം ആണ് ഇഷ്ടം, അഖില്‍ മനസ്സില്‍ വൈരാഗ്യം വെയ്ക്കാത്ത നല്ല ഗെയിമര്‍ ആണ് എന്നാണ്.

Bigg Boss Malayalam

6 . അഖില്‍ ബുള്ളിയിംഗ് ചെയ്യുന്നു ടോര്‍ച്ചര്‍ ചെയ്യുന്നു എന്ന് പറഞ്ഞു കരയുന്ന ശോഭയുടെ അച്ഛനും അമ്മയും പോലും അഖില്‍ നേരേവാ നേരെപോ എന്നുള്ള ആളാണ് എന്നും അവര്‍ക്കു ഇഷ്ടം അഖില്‍ മാരാരെയാണെന്നുമാണ്. പിന്നെ മോഡേണ്‍ ചിന്താഗതിയുള്ള ഒരു ഐടി പ്രൊഫഷണല്‍ കൂടിയായ ശോഭയുടെ ഫ്രണ്ട് അന്ന പോലും അഖിലിന്റെ വാക്ചാതുര്യവും ഗെയിം സെന്‍സും ഗംഭീരം എന്നാണ് പറഞ്ഞത്. മാത്രമല്ല ശോഭയോട് അഖിലിന്റെ സുഹൃത്തായാലേ ശോഭക്കു ഫൈനല്‍ 4ല്‍ എത്താന്‍ പറ്റു എന്നാണ്. അതിനു ശേഷമാണ് ശോഭ അഖിലിന് മുന്നില്‍ ഒരു ചിരി തേച്ചു പിടിപ്പിച്ചു നില്കുന്നത്. അതായതു ശോഭയെ കൊണ്ട് പോലും അഖിലിനെ അംഗീകരിപ്പിച്ചു.

എന്താണ് ഇതില്‍ നിന്നും മനസിലാകുന്നത്? ഇവരെല്ലാം അഖിലിന്റെ പിആര്‍ ആണോ? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. അപ്പോള്‍ ആര്‍ക്കാണ് കപ്പ് കിട്ടേണ്ടത്? പല സാഹചര്യങ്ങളില്‍ നിന്നും വന്ന ഈ കുടുംബങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകരുടെ പ്രതിനിധികളാണ്. അതിനര്‍ത്ഥം ബിഗ് ബോസ്സ് കാണുന്ന 95 % പ്രേക്ഷകരും അഖിലിനെ സപ്പോര്‍ട്ട് ചെയ്യുന്നു, അല്ലങ്കില്‍ അവര്‍ ഒരിക്കലും ബിഗ് ബോസ്സ് ഷോ ആസ്വദിക്കുന്നവരല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. അപ്പോള്‍ അഖില്‍ മാരാര്‍ ബിഗ് ബോസ്സ് വിജയി ആയില്ലെങ്കില്‍ ഇതു കാണുന്ന പ്രേക്ഷകരെ മണ്ടന്മാര്‍ ആക്കുന്ന ഒരു പ്രോഗ്രാം ആയി ബിഗ് ബോസ്സ് എഴുതപ്പെടുമെന്നും കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X