ബിഗ് ബോസില്‍ കണ്ടപ്പോഴെ ഒരു ലോഡ് സദാചാര കുരുക്കള്‍ പൊട്ടുമെന്ന് ഉറപ്പായിരുന്നു, വിചാരിച്ച പോലെ സംഭവിച്ചു!
ബിഗ് ബോസ് വീട്ടിലുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു ലച്ചുവിന്റെ ജീവിതകഥ. വളരെ ചെറുപ്രായത്തില്‍ തന്നെ തനിക്ക് നേരിടേണ്ടി വന്ന ദാരുണാനുഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ലച്ചു ഷോയില്‍ തുറന്ന് പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം പൊട്ടിക്കരയുകയായിരുന്നു. ലച്ചുവിന്റെ കഥ കേട്ട് ദേവുവിന് പാനിക്ക് അറ്റാക്ക് വരെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയും താരത്തിന്റെ വാക്കുകള്‍ കേട്ട് അമ്പരന്നു പോയി.
പുറമെ ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ലച്ചുവിന്റെ ജീവിതത്തില്‍ ഇത്രത്തോളം വേദനയുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തിന്റെ പോരാട്ട വീര്യത്തെ ആരാധകര്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

അനസ് നൗഷാദ് എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലച്ചുവിന്റെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയെന്നാണ് കുറിപ്പില്‍ പറയുന്നത്. മൂവി സ്ട്രീറ്റ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറുകയാണ്. നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി എത്തിയത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
'തിങ്കളാഴ്ച നിശ്ചയം' ക്ലൈമാക്‌സില്‍ വന്ന് കേറി കിട്ടിയ സ്‌ക്രീന്‍ സ്‌പേസില്‍ അങ്ങ് കസറിയപ്പോഴേ ഈ പേരും മുഖവും നോട്ട് ചെയ്ത് ഇട്ടതാണ്
വേറെ സിനിമകളില്‍ ഒന്നും കണ്ടിട്ടും ഇല്ലാ പിന്നീട് എപ്പോഴോ ഇന്‍സ്റ്റഗ്രാമില്‍ ഒരു പിക് കണ്ടു, ഈ കുട്ടി തന്നെയാണോ ആ കുട്ടി എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള ലെവല്‍ പിക്കുകള്‍ ആയിരുന്നു ആ അക്കൗണ്ട് ഫുള്‍ അന്ന് ശെരിക്കും ഒന്ന് ഞെട്ടി പിന്നീട് ഫോളോ ചെയ്ത് തുടങ്ങി ഇത്തവണ ബിഗ് ബോസ്സില്‍പുള്ളിക്കാരിയെ കണ്ടപ്പോഴേ ഒരു ലോഡ് സദാചാര കുരുക്കള്‍ പൊട്ടുമെന്ന് ഏറെകുറേ ഉറപ്പായിരുന്നു,വിചാരിച്ച പോലെ പൂളിലെ ഒരു പിക് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ലോഡ് കുരുവും പൊട്ടി.
ഇന്നലത്തെ എപ്പിസോഡില്‍ ജീവിതാനുഭാവങ്ങള്‍ പങ്കുവെക്കുക എന്ന ടാസ്‌കില്‍ പുള്ളിക്കാരി വളരെ കൂളായിട്ടിരുന്ന് സ്വന്തം അനുഭവങ്ങള്‍ പറയുന്നത് കേട്ട് കുറച്ച് നേരം അങ്ങ് തരിച്ചിരുന്നു പോയി
പതിമൂന്നാം വയസ്സില്‍ ഗ്യാങ് റേ പ്പിന് ഇരയാകുക
സഹോദരന്റെ മരണം, ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ പെട്ട് പോകുക, പതിനെട്ടാം വയസ്സില്‍ വീട് വിട്ട് ഇറങ്ങുക. പിന്നീട് ജോലി, ഡിപ്രഷന്‍, സോഷ്യല്‍ മീഡിയ അല്ല ജീവിതം എന്ന് ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ കൂടിയും ഇന്‍സ്റ്റാഗ്രാമിലെ ഈ ബോള്‍ഡ് ഫോട്ടോകള്‍ക്ക് പിറകില്‍ ഇത്രയേറെ കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ വല്ലാത്തൊരു ഷോക്കായി പോയി.

ഈ ചെറിയ പ്രായത്തില്‍ അതൊക്കെ സര്‍വൈവ് ചെയ്ത് വന്ന് സിനിമയില്‍ അഭിനയിക്കുക. ബിഗ് ബോസ്സ് പോലെ ഒരു ഷോയില്‍ പങ്കെടുക്കുക എന്നൊക്ക പറഞ്ഞാല്‍ ചില്ലറ കാര്യമാണോ Such a powerfull lady. കപ്പ് അടിക്കുന്നേല്‍ അടിക്കട്ടെ. ഇനിയും ഒരുപാട് നല്ല അവസരങ്ങള്‍ തേടി വരട്ടെ,ഒരുപാട് വേദികളില്‍ ഈ ശബ്ദം മുഴങ്ങട്ടെ,അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ തേടി എത്തട്ടെ. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അയ്യയ്യേ നീ ബിഗ് ബോസ്സൊക്കെ കാണുവോ? എന്ന് ചോദിക്കുന്നവരോടായി 'കാണും, ബിഗ് ബോസ് പ്ലസും കാണും എന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം ഈ ആഴ്ച എവിക്ഷനെ നേരിടുന്നവരില്‍ ഒരാളാണ് ലച്ചു. പക്ഷെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലച്ചു ഇന്ന് സുരക്ഷിതയാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഏയ്ഞ്ചലീന്‍ മറിയ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായെന്നാണ്. എന്നാല്‍ ഹനാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി അകത്തേക്ക് വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.


Click it and Unblock the Notifications