കാളയെ കൊക്ക് ആക്കും! മാനുപ്പുലേറ്റ് ചെയ്യും! മനീഷ അണ്ടര്‍റേറ്റഡ് കില്ലാടി; റിനോഷ് നല്ല മനുഷ്യന്‍ ആണോ?
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. തുടക്കത്തില്‍ തന്നെ അടിയും വഴക്കും സ്ട്രാറ്റജികളുമൊക്കെ കണ്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ആവേശകരമായൊരു സീസണിനാണ് ഇത്തവണ കളമൊരുങ്ങിയിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായിരുന്നില്ലെന്ന് ആദ്യത്തെ ആഴ്ച തന്നെ വ്യക്തമാക്കുന്നുണ്ട്.
അതേസമയം തന്നെ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളുമുണ്ട്. ചിലരൊക്കെ ശക്തരാണെന്ന് ഇതിനോടകം തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മറ്റ് ചിലരാകട്ടെ കളത്തിലേക്ക് കടന്നു വന്നതേയുള്ളൂ. ഇനിയും ഇറങ്ങാനുള്ളവരുമുണ്ട്. എന്തായാലും ആദ്യത്തെ ആഴ്ച അവസാനിക്കുമ്പോള്‍ സംഗതി കളറാണ്.

ഇതിനിടെ ഇപ്പോഴിതാ ഒരാഴ്ച പ്രകടനങ്ങളെ വിലയിരുത്തുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരാഴ്ച കൊണ്ട് ശ്രദ്ധ നേടിയ താരത്തേയും എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോയ നല്ല പ്ലെയറിനേയുമൊക്കെക്കുറിച്ചുള്ളതാണ് കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ഒരാഴ്ചത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ തോന്നിയ ചില അഭിപ്രായങ്ങള്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ബിഗ് ബോസിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ പ്ലെയര്‍ മനീഷ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. അതിനുള്ള കാരണങ്ങളും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് ഇപ്രകാരമാണ്.
പൊതുവെ ബിഗ് ബോസ്സ് പ്രേക്ഷകര്‍ ആയ മലയാള സമൂഹത്തില്‍ കണ്ട് വരുന്ന ഒരു കാഴ്ചപ്പാട് ആണ്, കുറച്ചു പ്രായം കൂടിയ സ്ത്രീകള്‍ ബിഗ് ബോസ്സില്‍ വരുമ്പോഴേക്കും തന്നെ ഒരു കുലസ്ത്രീ പട്ടം ചാര്‍ത്തി കൊടുക്കുന്നത്. ഇത്തവണ അതിനു ഭാഗ്യം കിട്ടിയത് മനീഷക്ക് ആയിരുന്നു... എന്നാല്‍ വളരെ കൃത്യമായി സംസാരിക്കാനും മാനുപുലേറ്റ് ചെയ്യാനും, ബാക്കി ഉള്ളവരെ കണ്ട്രോള്‍ ചെയ്യാനും, കാളയെ കൊക്ക് ആക്കാനും കഴിവുള്ള ഒരു കോണ്ടെസ്റ്റാന്റ് ആണ് മനീഷയെന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇന്ന് ബെസ്റ്റ് ഫ്രണ്ട്സ് കളിക്കുന്ന ദേവൂവും വിഷ്ണുവും സംസാരിച്ചു പ്രശ്‌നം സോള്‍വ് ആയത് വരെ മനീഷയുടെ ഇടപെടല്‍ കാരണം ആയിരുന്നു... ഇന്നലത്തെ മോര്‍ണിംഗ് ആക്റ്റീവിറിയിലെ മോണോആക്റ്റും പറയാതിരിക്കാന്‍ വയ്യെന്നാണ് കുറിപ്പില്‍ പറയുന്നത്. പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ഏറ്റവും ഓവര്‍ റേറ്റഡ് മത്സരാര്‍ത്ഥി റിനോഷാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
റിനോഷ് ഒരു നല്ല മനുഷ്യന്‍ ആണോ? എന്റെ അറിവില്‍ അതെ. റിനോഷ് പോസിറ്റീവ് വൈബ്‌സ് തരുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അയാള്‍ ഒരു ബിഗ് ബോസ്സ് മെറ്റീരിയല്‍ ആണോ? എന്റെ അഭിപ്രായത്തില്‍ അല്ല. ടാസ്‌കുകളില്‍ എല്ലാം നനഞ്ഞ പടക്കം പോലെ ഉള്ള പ്രകടനം, പൊളി, വിഷയം എന്നീ വാക്കുകളുടെ അമിത പ്രയോഗം ഒക്കെ എന്നില്‍ ഒരു ആവര്‍ത്തന വിരസത തോന്നിക്കുന്നുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്.

32 വയസ്സ് ഉണ്ട് എന്നിട്ടും കുട്ടിക്കളി മാറാത്ത ആര്‍ട്ടിഫിഷ്യല്‍ ആയ സംസാരം പോലെ പലയിടത്തും തോന്നി. ഈ ഫാന്‍സ് ഒക്കെ ഇന്നലത്തെ ഒറ്റ ദിവസത്തെ പ്രകടനം കണ്ട് കൂടിയവര്‍ ആണ് എന്ന് കൂടി ഓര്‍ക്കണം. പൊട്ടെന്‍ഷ്യലുണ്ട്. എവിടേയ്ക്ക് ഉന്നം വെക്കണമെന്നും അദ്ദേഹത്തിന് അറിയാം. പക്ഷെ ബിഗ് ബോസിലേക്ക് തന്റെ തോക്ക് ഉന്നം പിടിക്കണമോ എന്നറിയില്ലെന്നാണ് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം ബിഗ് ബോസിലെ ആര്‍ക്കും ഒരു പിടിയും കിട്ടാത്ത പ്ലയറാണ് ഏയ്ഞ്ചലീന്‍ മറിയ എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു പാവം തൃശ്ശൂര്‍കാരി. എന്നാല്‍ ഓരോ ദിവസത്തെ പ്രകടനവും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഉള്ള അന്തരവ്. ഒരാളെ കണ്ട് രണ്ടാം നാള്‍ ക്രഷ് പറയുക, ഹാലൂസിനേഷന്‍ ഉണ്ടെന്ന് കാട്ടികൂട്ടുക, എന്തെങ്കിലും ഒകെ കാണിച്ച സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കാന്‍ ഉള്ള ശ്രമം. ഒരു അര്‍ത്ഥത്തില്‍ വിജയിക്കുന്നും ഉണ്ട് ഈ എല്ലാം കാര്യത്തിലും. ഇത് വരെ കണ്ടതല്ല ഏയ്ഞ്ചലീന്‍. ഇനി എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് കാത്തിരുന്നു കാണാം ്എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications