ഇവര്‍ കാരണം മൈലേജ് കിട്ടുക അഖില്‍ മാരാര്‍ക്ക്; ടാഗ് പേടിച്ച് പലരും ഇക്കാര്യം പറയാന്‍ മടിക്കുന്നു!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ മത്സരം ഓണ്‍ ആയിരിക്കുകയാണ്. ആദ്യ ആഴ്ച ശ്രദ്ധ നേടിയ താരങ്ങളില്‍ മൂന്ന് പേരാണ് അഖില്‍ മാരാര്‍, നാദിറ മെഹ്‌റിന്‍, ഗോപിക ഗോപി എന്നിവര്‍. ഇപ്പോഴിതാ ഇവര്‍ മൂന്ന് പേരെക്കുറിച്ചുമുള്ള ആദം ജോണ്‍ എന്ന അക്കൗണ്ടില്‍ നിന്നും ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറപ്പ് ശ്രദ്ധ നേടുകയാണ്. നാദിറയും ഗോപികയും കാരണം അഖിന് മൈലേജ് ലഭിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
ബിഗ്ബോസിനു അകത്തും പുറത്തുമുള്ള മാരാരോട് യാതൊരു താല്പര്യവുമില്ലെന്ന് മാത്രമല്ല മുല്ലപ്പെരിയാറില്‍ തുടങ്ങി സ്ത്രീവിരുദ്ധത വരെ എല്ലാ കാര്യങ്ങളിലും എതിര്‍പ്പുമുണ്ട് എന്ന് വ്യക്തമാക്കി കൊണ്ട് തന്നെ പറയാം. .! മറ്റു സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ക്വാളിറ്റി ഉള്ള മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ ഓര്‍ഗനൈസര്‍സ് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് ഇത്തവണ, പക്ഷെ ചില മത്സരാര്‍ത്ഥികളുടെ പെരുമാറ്റം കാണുമ്പോള്‍ പിന്നെയും ചങ്കരന്‍ തെങ്ങേല്‍ തന്നെ എന്ന് തോന്നിപോകുന്നു.

സാധാരണ മത്സരാര്‍ത്ഥികളെ പോലെയല്ല ഒരു വിഭാഗത്തെ പ്രതിനിധീകരിച്ചു വരുന്നവര്‍, ഉദാഹരണത്തിന് നാദിര ആന്‍ഡ് ഗോപിക, അവരുടെ രൂപം ബാക്ക്ഗ്രൗണ്ട് നിറം തുടങ്ങിയവ കാരണമാണ് വിമര്‍ശിക്കുന്നതെന്ന് ചിന്തിക്കാതെ സത്യം മനസിലാക്കാന്‍ നോക്കൂ.
നാദിറ യുടെ കാര്യത്തിലേക്ക് വന്നാല്‍ അദ്ദേഹം അഖില്‍ മാരാരോട് കാണിക്കുന്ന അസഹിഷ്ണുത കാണുമ്പോള്‍ വ്യക്തമാണ് അദ്ദേഹത്തോട് അവിടെ വെച്ചുണ്ടായ വെറുപ്പ് കാരണമല്ല അവര്‍ ദേഷ്യം കാണിക്കുന്നത്, സമൂഹത്തില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ നേരിട്ട് വന്നിട്ടുള്ളവര്‍ ആണ് അവര്‍, പക്ഷെ അതിന്റെ പക ഉള്ളിലൊതുക്കാന്‍ എത്ര ശ്രമിച്ചാലും ഇതിന്റെയെല്ലാം മൂല കാരണം ടോക്‌സിക് masculinity യുടെ വക്താക്കളാണെന്ന് ഉള്ള ചിന്തകാരണം അഖിലിനെ പോലെയുള്ളവരോട് ഒരിക്കലും നാദിരയെ പോലെയൊരാള്‍ക്ക് മാനസികമായി അടുക്കാന്‍ കഴിയില്ല, അതിനു അവര്‍ക്ക് അതിന്റെതായ കാരണങ്ങളും ഉണ്ടാവാം, പക്ഷെ ഇത് ഒരിക്കലും നല്ലതിനല്ല, അഖിലിന്റെ ചിന്താഗതി തെറ്റായിരിക്കാം, പക്ഷെ നാദിര ഈ രീതിയില്‍ വെറുപ്പിച്ചു മുന്നോട്ട് പോവുന്നത് മാരാര്‍ ക്കു മാത്രേ ഗുണം ചെയ്യൂ,
യാഥാസ്ഥിതീകനായ പ്രേക്ഷകന് accept ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് നാദിര ചെയ്യാന്‍ പോകുന്നത്, നാദിര ക്കു സമൂഹത്തിന്റെ ചിന്താഗതി മാറ്റണം എന്നുണ്ടെങ്കില്‍ നല്ല കാര്യം, പക്ഷെ അതിനുള്ള കഴിവ് നാദിര ക്കു ഇല്ല, ആദ്യത്തെ സീസണില്‍ വന്ന അഞ്ജലി അമീര്‍ എന്നയാള്‍ എത്ര മാന്യമായാണ് ഇത്തരം അവസ്ഥകള്‍ നേരിട്ടത്! അത് കൊണ്ട് ബിഗ്ബോസ് മനസിലാക്കേണ്ട കാര്യം ഇത്തരം മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് ടോക്‌സിക് ആയ സമൂഹത്തിന്റെ ചിന്തകള്‍ തച്ചുടക്കാന്‍ ആഗ്രഹമുള്ളവര്‍ ആണെങ്കില്‍ അതിനു കഴിവുള്ളവരെ മാത്രം എടുക്കുക, അല്ലാത്ത പക്ഷം ഇനി നടക്കാന്‍ പോകുന്നത് നാദിര മാരരെ ചൊറിയും, സാധാരണ പ്രേക്ഷകര്‍ മുന്‍പ് നടന്ന പോലെ നദിരാ യെ eliminate ചെയ്യും,
മാരാര്‍ ക്കു ഒരിക്കലും കിട്ടാത്ത acceptance അയാള്‍ക് കിട്ടുകയും പുറത്ത് പോകുന്ന ആ ആളോടും ആ കമ്മ്യൂണിറ്റി യോടുമുള്ള പ്രേക്ഷകന്റെ അകല്‍ച്ച വര്‍ധിച്ചു വരുകയും ചെയ്യും, so നിങ്ങളുടെ ഉദ്ദേശം മാറ്റം ആണെങ്കില്‍ ആ മാറ്റം കൊണ്ട് വരാന്‍ കെല്പുള്ള മത്സരാര്‍ത്ഥികളെ കൊണ്ട് വരിക.
പിന്നെ ഗോപിക, ആദ്യ ദിവസം കട്ട മോഷ്ടിക്കുന്നതൊക്കെ കാണുമ്പോ ഗോപികയില്‍ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു,
പക്ഷെ ഇപ്പോ നേരെ ഓപ്പോസിറ്റ് ആയിട്ടാണ് ചിന്തിക്കുന്നത്, ഞാനും ഒരു സാധാരണക്കാരനാണ്, സാധാരണക്കാരന്‍ ഇത്രേയുള്ളൂ എന്ന് കാണിക്കാന്‍ വേണ്ടി എടുത്തത് പോലെയാണ് അദ്ദേഹത്തെ പറ്റി ഇപ്പോ തോന്നുന്നത്, ആള്‍ പാവമാണ്, പക്ഷെ സ്വന്തം സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ അവിടെ ഏറ്റവും കഷ്ടപ്പെടുന്നത് അദ്ദേഹമാണ്, കഴിവുള്ള ഒരാള്‍ ആയിരുന്നു എങ്കില്‍ മറ്റുള്ളവരുടെ വായില്‍ നിന്ന് എപ്പോളും കോമണര്‍ എന്നുള്ള വിളി കേള്‍ക്കേണ്ടി വരില്ലായിരുന്നു, സാധാരണകാരില്‍ കഴിവുള്ളവര്‍ ഇല്ലാഞ്ഞിട്ടാണോ ഇത്തരക്കാരെ എടുക്കുന്നത്?

പിന്നെ അഖില്‍ മാരാര്‍, ഇവര്‍ കാരണം ഏറ്റവും mileage കിട്ടാന്‍ പോകുന്നത് അയാള്‍ക്ക് തന്നെ ആയിരിക്കും ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് തുറന്നു പറഞ്ഞാല്‍ racist അല്ലെങ്കില്‍ പുരോഗമനവാദത്തിനെതിരെ നില്‍ക്കുന്നവര്‍ തുടങ്ങിയ ടാഗുകള്‍ കിട്ടുമെന്നതിനാല്‍ പലരും മൗനം പാലിക്കുന്നു എന്നേയുള്ളു, ബോണസ് പോയിന്റ്: പൌരുഷത്തിലോ സ്ത്രീത്വത്തിലോ മറ്റുള്ളവയിലോ അഭിമാനിക്കുന്നത് തെറ്റല്ല, അഹങ്കരിക്കുന്നതും മറ്റുള്ളവയെ നിസാരമായി കണ്ടു പെരുമാറുന്നതുമാണ് തെറ്റ്,
ഒഴുക്കിനെതിരെ നീന്തി സമൂഹത്തിനു നല്ല സന്ദേശം നല്‍കുന്നത് നല്ല കാര്യം, പക്ഷെ അവിടെ പരാജയപ്പെട്ടാല്‍ ഈ ഷോ യെ സംബന്ധിച്ചിടത്തോളം നിങ്ങളോട് മാത്രമല്ല നിങ്ങള്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തിനോടും പ്രേക്ഷകര്‍ക്കു അകല്‍ച്ചയുണ്ടാവും, സത്യത്തില്‍ അതാണ് ഇതില്‍ മറഞ്ഞിരിക്കുന്ന ഏറ്റവും വലിയ അപകടം, അങ്ങനെ ഒഴുക്കിനെതിരെ നീന്തണമെങ്കില്‍ അതിനു പോന്ന മത്സര്‍ത്ഥികളെ കൊണ്ട് വരണം,
അല്ലാത്ത പക്ഷം


Click it and Unblock the Notifications











