സ്വന്തം ചിന്താശേഷി മറ്റൊരാളുടെ കാല്‍ക്കല്‍ വെക്കുന്ന സ്ഥിരം പരിപാടി; മലയാളി ഒരിക്കലും മാറില്ല
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നടന്ന രംഗങ്ങള്‍ തീര്‍ത്തും നാടകീയമായിരുന്നു. മോഹന്‍ലാലിന് മുന്നില്‍ വച്ചാണ് താരങ്ങള്‍ പരസ്പരം കയര്‍ത്തു സംസാരിക്കുകയുണ്ടായത്. ഒടുവില്‍ മോഹന്‍ലാല്‍ ഷോ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുക വരെ ചെയ്യുകയുണ്ടായി. സാഗറും അഖില്‍ മാരാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിഗ് ബോസ് വിക്കിലി എപ്പിസോഡ് അലങ്കോലമായി മാറിയത്.
ഇതോടെ സോഷ്യല്‍ മീഡിയ രണ്ടായി തിരിഞ്ഞിരിക്കുകയാണ്. താരങ്ങളെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ ധാരാളം പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. സയന എന്ന ആരാധിക പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

അഖില്‍ മരാറിനെ സപ്പോര്‍ട് ചെയ്യുന്നവരോട് ഒരു ചോദ്യം..നിങ്ങളുടെ മുഖത്ത് നോക്കി 'എന്നോട് കോണാത്തിലെ വര്‍ത്താനം പറയാന്‍ നിക്കരുത്, നിന്റെ അമ്മൂമ്മയുടെ പതിനാറ്, അടിച്ചു നിന്റെ ചെവിക്കല്ല് ഞാന്‍ ഇളക്കും, എന്നൊക്കെ പറഞ്ഞിട്ട് നിങ്ങളെ തല്ലാന്‍ നെഞ്ചത്തോട്ടു കേറി വരുന്നവരെ നിങ്ങള്‍ പൂവിട്ടു പൂജിക്കുമോ? അതോ അയാള്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്ന ആളാ നമുക്ക് അതൊക്കെ കേട്ട് ക്ഷമിച്ച് മിണ്ടാതിരിക്കാം എന്ന് കരുതുമോ?
ആത്മാഭിമാനം എന്നൊരു സാധനം ഉണ്ടെങ്കില്‍ അനാവശ്യമായി നമ്മളെ തെറിവിളിക്കുന്നവര്‍ക്കെതിരെ നമ്മള്‍ പ്രതികരിക്കും..എപ്പോഴും ഈ മലയാളി സമൂഹത്തില്‍ തെറ്റ് ചെയ്തവര്‍ രാജാവും അത് ചോദ്യം ചെയ്യപ്പെടുന്നവര്‍ കുറ്റവാളികള്‍ ആവുന്നതും എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത് മലയാളികളുടെ നിലവാരതകര്‍ച്ച കാരണമാണ്..എത്ര സീസണ്‍ കഴിഞ്ഞാലും പഠിക്കാതെ വീണ്ടും വീണ്ടും രാജാവിനെ വാര്‍ത്തെടുക്കാന്‍ സ്വന്തം ചിന്താശേഷിയെ മറ്റൊരാളുടെ കാല്‍ക്കല്‍ കൊണ്ടുപോയി വെക്കുന്ന സ്ഥിരം പരിപാടി ഈ സീസണിലെങ്കിലും അവസാനിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.
.മലയാളികള്‍ ഒരിക്കലും മാറില്ല..മോഹന്‍ലാലിന്റെ മുന്‍പില്‍ വെച്ച് എന്തിന് സാഗര്‍ ക്ഷമ ചോദിപ്പിച്ചു..അത് കഴിഞ്ഞു പോരായിരുന്നോ എന്ന് പറയുന്നവരോട് ഈ പറയുന്ന മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചു തെറി വിളിച്ചു ആളുകളെ അടിക്കാന്‍ ചെന്ന അഖിലിന് പ്രശ്‌നമൊന്നുമില്ലെ?
കോമണ്‍ ആയി എല്ലാവരെയും ആണ് 'അമ്മൂമ്മയുടെ പതിനാറ്' എന്ന് പറഞ്ഞതെന്ന് അഖില്‍ പറയുമ്പോള്‍ അയാള്‍ കോമണ്‍ ആയി എല്ലാവരോടും മാപ്പ് ചോദിക്കാന്‍ ബാധ്യസ്ഥനാണ്..അത് അയാള്‍ ചെയ്തു വളരെ നല്ല കാര്യം..പക്ഷേ രണ്ട് പേരുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി 'എന്നോട് കോണാത്തിലെ വര്‍ത്തമാനം പറയരുത്'എന്ന് പറഞ്ഞതിന് അവരോട് പേര്‍സണല്‍ ആയി ക്ഷമ ചോദിക്കേണ്ടതും അയാളുടെ കടമയാണ്.

അത് പറ്റാതെ സൗകര്യമില്ല എന്റെ സ്വാഭാവം നിനക്കറിയില്ല എന്നൊക്കെ പറഞ്ഞ് അഹങ്കാരം കാണിച്ചിട്ട് അവസാനം തെറി കേട്ട സാഗറും റെനീഷയുമൊക്കെയായി തെറ്റുകാര്‍? ഇതല്ലേ പൊന്ന് മലയാളികളേ എല്ലാ തവണയും ബിഗ്ബോസില്‍ നടക്കുന്നത്? ഇത്രയും നിലവാരം തകര്‍ച്ചയുള്ള ബിഗ്ബോസും പ്രേക്ഷകരും മലയാളത്തില്‍ മാത്രമേയുള്ളു..ഇനി നിങ്ങളുടെ രാജാവിന്റെ വായില്‍ നിന്ന് വരുന്നതൊക്കെയും ന്യായീകരിച്ച് 70 ദിവസം വരെ മുന്നോട്ട് പോകൂ..ആ 70 ദിവസവും ആരെങ്കിലും നിങ്ങളെ തെറി വിളിച്ചാല്‍ അത് കേട്ട് മിണ്ടാതിരുന്നു മാതൃകയാവൂ. കഷ്ട്ടം തന്നെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications











