'ടോം ആൻഡ് ജെറി കോമ്പോ അവർ മനഃപൂർവം സൃഷ്ടിക്കുന്നത്! ക്രിഞ്ചായി തോന്നി; ജുനൈസിനെ ഭയങ്കര ഇഷ്ടമാണ്': വിഷ്ണു
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു വിഷ്ണു ജോഷി. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്ണുവിന് പക്ഷേ 83-ാം ദിവസം ഹൗസിന്റെ പടിയിറങ്ങേണ്ടി വന്നു. സഹമത്സരാർത്ഥികളെയും പ്രേക്ഷകരെയുമെല്ലാം ഒരുപോലെ ഞെട്ടിച്ച എവിക്ഷനായിരുന്നു ഇത്. ബിഗ് ബോസിന്റെ മുൻ സീസണുകൾ കണ്ട് ഗെയിം പൂർണമായി മനസിലാക്കി എത്തിയ മത്സരാർത്ഥി ആയിരുന്നു വിഷ്ണു. അതിനനുസരിച്ചായിരുന്നു ഗെയിം പ്ലാനുകളും.
സഹമത്സരാർത്ഥികളിൽ പലരെയും പലപ്പോഴായി ട്രിഗർ ചെയ്യാനും ചിലരുടെ യഥാർത്ഥ മുഖം പുറത്തു കൊണ്ടുവരാനുമൊക്കെ വിഷ്ണുവിന് സാധിച്ചിരുന്നു. ഈ സീസണിലെ ബ്രില്ല്യന്റ് ഗെയിമർ ആയിട്ടാണ് വിഷ്ണുവിനെ ഒരു വിഭാഗം പ്രേക്ഷകർ വിലയിരുത്തുന്നത്. ഇപ്പോഴിതാ തന്റെ സഹമത്സരാർത്ഥികൾ ആയിരുന്നവരെ കുറിച്ചും അവരുടെ ഗെയിമിനെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഷ്ണു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഓരോ മത്സരാർത്ഥിയെ കുറിച്ചും വിഷ്ണു സംസാരിച്ചത്.

ഏറ്റവും അടുത്ത സുഹൃത്തായ അഖിൽ മാരാരെ കുറിച്ചു പറഞ്ഞാണ് വിഷ്ണു സംസാരിച്ചു തുടങ്ങിയത്. ബിഗ് ബോസ് ഒരു എന്റർടൈൻമെന്റ് ഷോയാണ്. ആ ഷോയിലെ ഏറ്റവും നല്ല എന്റർടൈനർ ആണ് അഖിൽ മാരാർ. ഗെയിമർ എന്ന നിലയിൽ പറയുന്നില്ലെന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകൾ. പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ശോഭ-അഖിൽ മാരാർ ടോം ആൻഡ് ജെറി കോമ്പോ പല സ്ഥലങ്ങളിലും തനിക്ക് ക്രിഞ്ചായി തോന്നിയിട്ടുണ്ടെന്ന് വിഷ്ണു വ്യക്തമാക്കി.
അത് ശോഭ മനഃപൂർവം സൃഷ്ടിക്കുന്നതായി തോന്നിയിട്ടുണ്ട്. കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടിയുള്ള ശ്രമമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും വിഷ്ണു പറഞ്ഞു. സെറീന സീക്രട്ട് റൂമിൽ പോയി വന്നപ്പോൾ മാറി. ഒരുപക്ഷെ അപ്പോഴാകാം ഗെയിം മനസിലാക്കിയത്. താൻ ആലോചിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ തന്നെയാണ് സെറീന അതിനകത്തിരുന്ന് കളി കണ്ടിട്ട് വന്നിട്ട് പറഞ്ഞത്. ഞാൻ ഒബ്സർവ് ചെയ്തിരുന്ന കാര്യങ്ങളൊക്കെ തന്നെ ആയിരുന്നു അതെന്നും വിഷ്ണു പറയുന്നു.
ജുനൈസിനെ നിരന്തരം ചൊറിഞ്ഞിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, ജുനൈസിനെ മാത്രമല്ല എല്ലാവരെയും ചൊറിയാൻ ഇഷ്ടമാണെന്നായിരുന്നു മറുപടി. "അങ്ങോട്ട് പറഞ്ഞാൽ തിരിച്ചും പറയണം. എന്നാലേ രസമുള്ളൂ. എനിക്ക് ജുനൈസിനെ ഭയങ്കര ഇഷ്ടമാണ്. ഒരു ക്യൂട്ട് കുട്ടനാണ്. ജുനൂക്ക, ഇക്ക എന്നൊക്കെ വിളിച്ചു തുടങ്ങിയത് ഞാനാണ്"
"ചില സമയത്തൊക്കെ ആൾ ഭയങ്കര പാവമാണ്. ചില സമയത്തെ കയ്യിലിരിപ്പ് ഒക്കെ മാറ്റിനിർത്തിയാൽ വളരെ ശാന്തനായ ഒരു വ്യക്തിയാണ്. പാവം തോന്നിയിട്ട് കുറെ ആയപ്പോൾ ഞാൻ ചൊറിയാലൊക്കെ കുറച്ചിരുന്നു. എന്നെ പ്രാന്തക്കാൻ അതിന്റെ ഇടയ്ക്ക് അവൻ വന്നെങ്കിലും ഞാൻ ഒന്നും പറയാൻ നിന്നില്ല", വിഷ്ണു പറഞ്ഞു.

നാദിറ ടാസ്കുകളിൽ ഒക്കെ അടിപൊളി ആയിട്ട് കളിക്കുന്ന ഗെയിമറാണ്. ഇപ്പോൾ നല്ലൊരു എന്റർടൈനറായും മാറിയിട്ടുണ്ട്. തന്നെ മാറ്റി നിർത്തിയാൽ അവിടെ എല്ലാവരും ടിക്കറ്റ് ടു ഫിനാലെ ജയിക്കാൻ അർഹതയുള്ളവർ ആയിരുന്നു. താൻ മാത്രമാണ് ഉഴപ്പിയത്. നാദിറ നന്നായിട്ട് കളിച്ചിട്ടുണ്ട്. വളരെ ഡിസർവിങ് ആണ്. റെനീഷയും നന്നായി കളിക്കുന്നുണ്ട്. അതിനകത്ത് തനിക്ക് ആത്മബന്ധമുള്ള വ്യക്തിയാണ് അനിയൻ മിഥുനെന്നും വിഷ്ണു വ്യക്തമാക്കി.
ഷിജു ആരോഗ്യപ്രശ്നങ്ങളും സെലിബ്രിറ്റി സ്റ്റാറ്റസുമെല്ലാം ഒരു സൈഡിലേക്ക് നീക്കി വെച്ചിട്ടാണ് തങ്ങളോടൊപ്പം അലമ്പി നടക്കുന്ന വ്യക്തിയായി മാറിയത്. എന്നിട്ടും സേഫ് ഗെയിമർ എന്നാണ് ചിലർ അദ്ദേഹത്തെ പറയുന്നത്. അവിടെ കണ്ണാടി വരെ പൊട്ടിച്ചിട്ടാണ് പുള്ളി നിൽക്കുന്നതെന്നും വിഷ്ണു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











