അതെല്ലാം ഹൗസിന്റെ പടിക്കൽ വച്ചിട്ടാണ് ഞാൻ ഇറങ്ങിയത്; ഇഷ്ടപ്പെട്ട മത്സരാർത്ഥി ആരാണെന്ന് പറയില്ല: വിഷ്‌ണു

ബിഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിഷ്‌ണു ജോഷിയാണ് 84-ാം ദിവസം ഹൗസിൽ നിന്നും പടിയിറങ്ങിയത്. ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്‍ണു. അതുകൊണ്ട് തന്നെ ഈ സീസണിലെ മറ്റൊരു മത്സരാർത്ഥിക്കും ലഭിക്കാത്ത സ്വീകരണമാണ് വിമാനത്താവളത്തിൽ വിഷ്ണുവിന് ലഭിച്ചത്.

ഉച്ച മുതൽ തന്നെ നിരവധി പേർ വിഷ്ണുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. 'നായക് നഹീം ഖൽ നായക് ഹൂ മേം' പാടി കൊണ്ടാണ് വിഷ്ണു വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്നത്. തന്നെ കാണാൻ എത്തിയ ആരാധകരെ കാറിന് മുകളിൽ കയറി വിഷ്ണു അഭിവാദ്യം ചെയ്തതും ശ്രദ്ധനേടി. നിരവധി ആരാധകരാണ് വിഷ്ണുവിനെ വീടുവരെ അനുഗമിച്ചത്. ഇപ്പോഴിതാ വീട്ടിൽ എത്തിയ ശേഷമുള്ള വിഷ്ണുവിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്.

 vishnu joshi

തന്നെ കാണാൻ വീട് വരെ വന്ന, മണിക്കൂറുകളോളം എയർപോർട്ടിൽ കാത്തുനിന്ന എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ടാണ് വിഷ്ണു സംസാരിച്ചു തുടങ്ങിയത്. "എനിക്ക് പലരും ആരാണെന്ന് പോലും അറിയില്ല. ഒരു സാധാരണക്കാരനായ എന്നെ ഒരു സൂപ്പർ സ്റ്റാറാക്കി തീർത്ത നിങ്ങൾക്ക് എല്ലാവരോടും നന്ദിയും കടപ്പാടും സ്നേഹവും മാത്രമേയുള്ളു. ഒരുപാട് നന്ദി", വിഷ്ണു പറഞ്ഞു.

എവിക്ഷനെ കുറിച്ച് ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ട മത്സരാർത്ഥിയോടുള്ള സ്നേഹം മനസ്സിൽ വയ്ക്കാതെ എല്ലാവരും വോട്ടായി രേഖപ്പെടുത്തണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. "എവിക്ഷൻ ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല. എങ്കിലും എനിക്ക് സങ്കടമൊന്നുമില്ല. സന്തോഷത്തോടെയാണ് പുറത്തേക്കിറങ്ങിയത്",

"പുറത്താകുമെന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഒന്നും പാക്ക് ചെയ്തിരുന്നില്ല. നമ്മൾ ഇഷ്ടപ്പെടുന്ന മത്സരാർത്ഥിയോടുള്ള ഇഷ്ടം മനസ്സിൽ മാത്രം വയ്ക്കാതെ വോട്ടായി രേഖപ്പെടുത്തിയാലേ കാര്യമുള്ളൂ. ബിഗ് ബോസ് മലയാളം എന്ന ഗെയിം ഷോ വിജയിക്കണമെങ്കിൽ നിങ്ങൾ എല്ലാവർക്കും വോട്ട് ചെയ്യുക. എന്നാൽ മാത്രമേ ആ പേരിന് ഒരു അർത്ഥം വരുകയുള്ളു",

ഓരോരുത്തരും അതിനുള്ളിൽ നൽകുന്ന കോൺട്രിബ്യൂഷൻ മനസിലാക്കി വോട്ട് ചെയ്യുക എന്നാൽ മാത്രമേ നിങ്ങൾക്ക് നല്ലൊരു ഷോയും കൂടെ കാണാൻ സാധിക്കുകയുള്ളു. അങ്ങനെ തോന്നുന്നവരെ മാത്രം വിജയിപ്പിക്കുക. ഡിസർവിങ് ആയവർ വിജയിക്കട്ടെ. ഓരോരുത്തർക്കും ഇഷ്ട മത്സരാർത്ഥികളുണ്ട്. എനിക്കും അങ്ങനെ ഒരാൾ ഉണ്ട്. പക്ഷേ ഞാൻ അത് പറയില്ല. പറഞ്ഞാൽ ആളുകൾ ഇൻഫ്ളുവൻസ്ഡ് ആയി പോകും. നിങ്ങൾക്ക് തോന്നുന്ന ഒരു വ്യക്തിക്ക് വോട്ട് കൊടുക്കുക. ഡിസർവിങ് ആയവർ വിജയിക്കട്ടെ", എന്നും വിഷ്ണു വ്യക്തമാക്കി.

vishnu joshi

റിനോഷിനും ശ്രുതിക്കും എതിരെ നടത്തിയ പരാമർശങ്ങളാണോ പുറത്താകാൻ കാരണമായത് എന്ന ചോദ്യത്തിന് അതൊന്നും അറിയില്ല, തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതെല്ലാം അവിടെ വച്ചിട്ടാണ് ഇറങ്ങിയത് എന്നായിരുന്നു താരം പറഞ്ഞത്.

"ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. ഇന്നലെയാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്. അതിനെ കുറിച്ചൊന്നും ഒരു ഐഡിയയും ഇല്ല. ഹൗസിനുള്ളിൽ സംസാരിച്ചതും എന്റെ മനസ്സിൽ ഉണ്ടായിരുന്നതെല്ലാം ആ വീടിന്റെ പടിക്കൽ വച്ചിട്ടാണ് ഞാൻ ഇറങ്ങിയത്. ആരോടും വ്യക്തിപരമായി ഒരു വൈരാഗ്യവും ഇല്ല. ഇഷ്ടക്കേടോ അനിഷ്ടങ്ങളോ ഇല്ല. അതിനെ ഗെയിം ആയിട്ട് കാണാൻ എനിക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു",

"ഗെയിം ആയി തന്നെ കണ്ടു. അങ്ങനെ കളിച്ചു, പുറത്തേക്കിറങ്ങി. ഗെയിം അവിടെ തീർന്നു. ഇനി എന്റെ ലൈഫും കരിയറും മാത്രമേ ഞാൻ ഫോക്കസ് ചെയ്യുന്നുള്ളു. കഴിഞ്ഞ കാര്യങ്ങൾ തോളിൽ വെച്ച് ചുമന്നു നടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നെഗറ്റീവ് ആയ കാര്യങ്ങളൊന്നും തലയിലേക്ക് എടുത്ത് വയ്ക്കാറില്ല. ഇത്രയും ആളുകൾ പോസിറ്റിവിറ്റി സ്‌പ്രെഡ്‌ ചെയ്യുമ്പോൾ തിരികെ നെഗറ്റീവിലേക്ക് നോക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് പോസിറ്റീവ് മാത്രം", വിഷ്‌ണു പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X