നിനക്കൊരു കുട്ടിയുണ്ട്, ഈ ബന്ധം പ്രശ്‌നമാവും; ദേവുവുമായി പിരിഞ്ഞ് വിഷ്ണു, പൊട്ടിക്കരഞ്ഞ് ദേവു

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. നാലാം സീസണ്‍ തീര്‍ത്ത ഓളം ഇപ്പോഴും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ അഞ്ചാം സീസണിനായി ആവേശത്തോടെയാണ് കാത്തിരുന്നത്. ആ കാത്തിരുപ്പുകള്‍ അവസാനിക്കുകയും ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുകയും ചെയ്തു. പ്രെഡിക്ഷന്‍ ലിസ്റ്റുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് സീസണ്‍ 5 ലേക്ക് എത്തിയിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങള്‍ക്കൊപ്പം തന്നെ അത്ര പരിചയമില്ലാത്തവരും പതിവ് പോലെ ബിഗ് ബോസിലേക്ക് കടന്നു വന്നിട്ടുണ്ട്. അതില്‍ ചിലരൊക്കെ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചിലരാകട്ടെ കളത്തിലേക്ക് ഇറങ്ങി വരുന്നതേയുള്ളൂ. ആദ്യ ആഴ്ചകളില്‍ തന്നെ മികച്ച ഗെയിമറാണെന്ന് തോന്നിപ്പിച്ച രണ്ടു താരങ്ങളാണ് വിഷ്ണു ജോഷിയും വൈബര്‍ ഗുഡ് ദേവുവും.

Bigg Boss Malayalam

ബിഗ് ബോസില്‍ വ്യക്തിപരമായി ഗെയിം കളിക്കുന്നത് പോലെ തന്നെ മുന്നോട്ട് പോകാന്‍ സഹായിക്കുന്ന ഒന്നാണ് കോമ്പോകള്‍. താരങ്ങള്‍ക്കിടയിലെ സൗഹൃദവും പ്രണയുമൊക്കെ ആരാധകര്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇത് മുതലെടുക്കാന്‍ ശ്രമിച്ച് വ്യാജമായി കോമ്പോയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് പണി കിട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സീസണ്‍ 5ലും ഒരു കോമ്പോ ശ്രദ്ധ നേടുകയാണ്.

വിഷ്ണുവും ദേവുവും തമ്മിലുള്ള സൗഹൃദമാണ് ചര്‍ച്ചയാകുന്നത്. ഒരു തവണ വലിയ അടിയുണ്ടാക്കിയവരാണ് വിഷ്ണുവും ദേവുവും. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ തോണില്‍ കൈയ്യിട്ട് നടക്കുന്ന വിഷ്ണുവിനേയും ദേവുവിനേയുമാണ് കണ്ടത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് വിഷ്ണുവിന്റെ കാര്യത്തില്‍ പൊസസീവ്‌നെസ് ആണെന്ന ദേവുവിന്റെ വാക്കുകള്‍ അകത്തും പുറത്തും ചര്‍ച്ചയായി മാറുകയായിരുന്നു. വിഷ്ണുവിനുമായി അടുക്കാനുള്ള ദേവുവിന്റെ ശ്രമം ഗെയിം സ്ട്രാറ്റജിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇപ്പോഴിതാ വിഷ്ണുവും ദേവുവും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായി മാറുകയാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ വിഷ്ണുവും ദേവുവും തെറ്റിപ്പിരിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസം വീക്കിലി എപ്പിസോഡില്‍ മോഹന്‍ലാല്‍ വന്നപ്പോള്‍ വിഷ്ണുവിനോട് ഗെയിമില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞിരുന്നു. ഇത് കേട്ടതോടെയാണ് വിഷ്ണു ദേവുവില്‍ നിന്നും അകലം പാലിക്കാന്‍ തീരുമാനിക്കുന്നത്. താനും ദേവുവും തമ്മിലുള്ള സൗഹൃദം തെറ്റായ രീതിയിലാണോ പുറത്തുള്ളവര്‍ കാണുന്നതെന്നായിരുന്നു വിഷ്ണുവിന്റെ സംശയം. ഇതോടെ ദേവുവിനോട് തങ്ങളുടെ സൗഹൃദത്തിന് അതിര്‍ വരമ്പുകള്‍ വെക്കാമെന്നും വിഷ്ണു പറയുകയായിരുന്നു.

Bigg Boss Malayalam

എന്നാല്‍ അത് അംഗീകരിക്കാനോ വിശ്വസിക്കാനോ ദേവു തയ്യാറായിരുന്നില്ല. വിഷ്ണുവിന് പിന്നാലെ നടക്കുന്നത് തുടരുകയാണ് ദേവു. ഇന്നും ദേവു വിഷ്ണുവിന് അരികിലെത്തി. തന്റേത് സ്ട്രാറ്റജിയല്ലെന്നും വിഷ്ണുവിനോട് സൗഹൃദം തോന്നിയത് സത്യമാണെന്നും പുറത്തിറങ്ങിയാലും ഈ സൗഹൃദം വേണമെന്നുമാണ് ദേവു പറയുന്നത്. നീ എന്നോട് മാത്രമല്ലല്ലോ, ശ്രുതിയോടും ലച്ചുവിനോടും എല്ലാം സംസാരിക്കുന്നുണ്ടല്ലോ എന്നാണ് ദേവു പറയുന്നത്.

മനസ്സ് കൊടുത്തു എന്നൊക്കെ ലാല്‍ സര്‍ പറയണമെങ്കില്‍ അതിലെന്തോ പ്രശ്നമുണ്ട്. എനിക്ക് കുഴപ്പമില്ല, ഞാനൊരു ആണാണ്. നിനക്കൊരു കുട്ടിയുള്ളതാണ്, അത് പിന്നീടൊരു പ്രശ്നമായേക്കാമെന്നായിരുന്നു വിഷ്ണുവിന്റെ വാദം. നീയെന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണോ എന്ന് വിഷ്ണുവിനോട് ദേവു ചോദിക്കുന്നുണ്ട്. അങ്ങനെ പേടിയുണ്ടെങ്കില്‍ നീ എന്നോട് മിണ്ടണ്ട എന്ന് പറഞ്ഞ് ദേവു വിഷ്ണുവിന്റെ അടുത്തു നിന്നും ഇറങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്. ഇരുവരും ഇപ്പോള്‍ പരസ്പരം അവഗണിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X