പുറത്താകാന്‍ കാരണം റിനോഷിനെതിരെയുള്ള മോശം ആരോപണമോ? മറുപടി നല്‍കി വിഷ്ണു

വിഷ്ണു ജോഷിയുടെ പുറത്താകല്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഞെട്ടലുണ്ടാക്കുകയാണ്. വിഷ്ണുവിനെ പോലെ ഷോയുടെ സ്വഭാവം അറിഞ്ഞ് കളിക്കുന്ന ഒരാള്‍ എന്തുകൊണ്ട് പുറത്തായി എന്നാണ് പ്രേക്ഷകരും താരങ്ങളും ചോദിക്കുന്നത്. ഈ സീസണിലെ ഗെയിം ചേഞ്ചറും ഖല്‍ നായക്കുമൊക്കെയായി വിലയിരുത്തിയിരുന്ന വിഷ്ണു എങ്ങനെ പുറത്തായെന്നതില്‍ ഇപ്പോഴും ആരാധകര്‍ക്ക് ഉറപ്പില്ല.

അതേസമയം വിഷ്ണുവിന്റെ ജനപ്രീതി കുറയാനുണ്ടായ പ്രധാന കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് റിനോഷുമായുള്ള പോരാണ്. പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയേയും റിനോഷിനേയും ചേര്‍ത്തുവച്ച് വിഷ്ണു നടത്തിയ പരാമര്‍ശങ്ങളാണ് താരത്തിനെതിരെ പലരും തിരിയാനുള്ള കാരണമായി സോഷ്യല്‍ മീഡിയ പറയുന്നത്. സഹതാരങ്ങള്‍ പോലും ഈ വിഷയത്തില്‍ വിഷ്ണുവിനെതിരെ രംഗത്ത് വന്നിരുന്നു.

Bigg Boss Malayalam

ഇപ്പോഴിതാ പുറത്ത് വന്ന ശേഷം വിഷ്ണു ജോഷി വണ്‍ ഇന്ത്യ മലയാളത്തോട് മനസ് തുറക്കുകയാണ്. വിഷ്ണു പുറത്താകാന്‍ കാരണം റിനോഷിനെതിരെ നടത്തിയ ആരോപണമാണോ എന്ന ചോദ്യത്തിനാണ് വിഷ്ണു മറുപടി നല്‍കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഗെയിമിനുള്ളില്‍ പലതും പറയും. അത് കഴിഞ്ഞ് ഇറങ്ങിയാല്‍ എന്റെ ഉള്ളിലും ഒന്നുമുണ്ടാകില്ല. റിനോഷിന്റെ ഉള്ളിലും ഒന്നുമുണ്ടാകില്ല. വീടിനുള്ളില്‍ സംഭവിച്ചത് അവിടെ കഴിഞ്ഞു. അതിനെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയോ സംസാരിക്കുകയോ ചെയ്യേണ്ടതില്ല. ഷോയ്ക്ക് വേണ്ടി ഓരോ സമയത്തും അവരാണെങ്കിലും ഞാനാണെങ്കിലും ചില കാര്യങ്ങള്‍ പറയും. അതൊക്കെ ഷോയ്ക്ക് വേണ്ടിയാണ്. അതല്ലാതെ ഒന്നുമില്ല'' വിഷ്ണു പറയുന്നു.

അവിടെ വന്ന മൊത്തം മത്സരാര്‍ത്ഥികളില്‍ ബിഗ് ബോസ് ഷോയെ ഏറ്റവും കൂടുതല്‍ മനസിലാക്കിയിട്ടുള്ളത് ഞാനാണ്. ഷോയെ ഷോയായി എടുക്കാനറിയാം. എന്നേയും ചിലപ്പോള്‍ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടാകാം, ഞാനും പറഞ്ഞിട്ടുണ്ടാകാം. അതൊക്കെ അവരുടെ കുടുംബത്തെയോ, ഞാന്‍ കാരണം ആര്‍ക്കെങ്കിലുമോ വേദനിച്ചിട്ടുണ്ടെങ്കില്‍ അവരോടെല്ലാം മനസിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമ ചോദിക്കുന്നുവെന്നും വിഷ്ണു പറയുന്നു.

ആരേയും മനപ്പൂര്‍വ്വം വേദനിപ്പിക്കാന്‍ പറഞ്ഞതില്ല. ഗെയിം സ്പിരിറ്റിന്റെ ഭാഗമായി പറഞ്ഞു പോയതും ചെയ്തു പോയതുമാണ്. വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ക്ഷമ മാത്രമേ പറയാനുള്ളു. ബിഗ് ബോസ് ഷോ 84 കഴിഞ്ഞ പുറത്തിറങ്ങുമ്പോള്‍ അവിടെ വച്ചിട്ടാണ് ഇറങ്ങിയിരിക്കുന്നത്. പുറത്ത് അതും വലിച്ചു കൊണ്ട് നടക്കേണ്ടതില്ല. എനിക്ക് നിവര്‍ന്നു നിന്നാണ് നടക്കേണ്ടത്. അവിടെ തീര്‍ന്നത് അവിടെ തീര്‍ന്നു എന്നാണ് വിഷ്ണു പറയുന്നത്.

Bigg Boss Malayalam

റിനോഷിനെ ഇറങ്ങാന്‍ നേരത്ത് കാണാന്‍ പറ്റിയിരുന്നില്ല. എങ്കിലും റിനോഷിന് വേണ്ടിയും ഞാനവിടെ സംസാരിച്ചിരുന്നു. റിനോഷിനെ കാണാതെ ഇറങ്ങേണ്ടി വന്നതില്‍ എനിക്ക് ഒരുപാട് സങ്കടമുണ്ട്. വന്നപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. റിനോഷിന്റെ ആരോഗ്യം ഇപ്പോള്‍ മോശമാണെന്നാണ് കേട്ടത്. അതൊക്കെ മാറി തിരികെ ഹൗസിലേക്ക് കയറാന്‍ സാധിക്കട്ടെ. ആരോടും വിദ്വേഷവും ദേഷ്യവുമില്ല. അവിടെ ഇപ്പോള്‍ നില്‍ക്കുന്നവരോടുമില്ല പോയവരോടുമില്ലെന്നും താരം വ്യക്തമാക്കുന്നു.

അര്‍ഹിക്കുന്നുണ്ടെന്ന് തോന്നുകയാണെങ്കില്‍ റിനോഷിനെ ഫിനാലെയിലെത്തിക്കുക. അവിടെയുള്ളവരില്‍ പ്രേക്ഷകര്‍ക്ക് അര്‍ഹരാണെന്ന് തോന്നുന്നവരെ ഫിനാലെയിലെത്തിക്കുക. എല്ലാം തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

വീഡിയോയുടെ പൂർണരൂപം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X