മനീഷ ചെയ്തത് വൃത്തികേട്, ബിഗ് ബോസിനോടും പുച്ഛം; അടുത്ത ടാര്‍ജറ്റ് ഈ മത്സരാര്‍ത്ഥിയോ?
ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വലിയ വിവാദമായി മാറിയിരുന്നു. അടുക്കളയില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയ സംഭവം അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബര്‍ സീക്രട്ട് ഏജന്റ്. വിശദമായി വായിക്കാം തുടര്‍ന്ന്.
കഴിഞ്ഞ എപ്പിസോഡ് കണ്ടിട്ട് ദേഷ്യം വന്നു. ഗോപിക പൊതുശത്രുവായി മാറിയിരിക്കുകയാണ്. സാധാരണക്കാരി എന്ന ടാഗാണ് അതിന് കാരണം. അവിടെയുള്ളവര്‍ക്ക് ഞങ്ങള്‍ സെലിബ്രിറ്റി, ഇത് സാധാരണക്കാരി എന്ന തോന്നലുണ്ട്. ആ തോന്നല്‍ വരാതിരിക്കാനാണ് ലാലേട്ടന്‍ ഗോപിക സെലിബ്രിറ്റിയാണെന്ന് പറഞ്ഞതെന്നും സീക്രട്ട് ഏജന്റ് പറയുന്നു. എന്നാല്‍ പുറത്ത് ഗോപികയ്ക്ക് ഭയങ്കര ഫാന്‍ഫോളോയിംഗ് ആണെന്നാണ് മറ്റുള്ളവര്‍ കരുതിയത്. അതുകൊണ്ടാണ് ഗോപികയെ നോമിനേഷനില്‍ പിടിച്ചിട്ടതെന്നും സായ് പറയുന്നു.

എന്നാല്‍ ആ കാണിച്ചത് മണ്ടത്തരമാണ്. കഴിഞ്ഞ കൊല്ലങ്ങളിലും കണ്ടതാണ്. എല്ലാവരും ചേര്‍ന്ന് ഒരാളെ ഒറ്റപ്പെടുത്തിയാല്‍ അയാളെ ജനങ്ങള്‍ വളര്‍ത്തും. ഗോപികയെ ടാര്‍ജറ്റ് ചെയ്യുകയാണെന്നും സീക്രട്ട് ഏജന്റ് പറയുന്നു. മനീഷ കളിച്ചത് വൃത്തികെട്ട ഗെയിമാണ്. തനിക്ക് പറയാനുള്ളത് താന്‍ പറയുമെന്ന് പറയുന്ന മനീഷ അങ്ങനെയല്ല ചെയ്തത്. ഗോപികയുടെ ചുണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ശരിക്കും പ്രശ്‌നം മനീഷയ്ക്കായിരുന്നുവെന്നും എന്നാല്‍ മറ്റുള്ളവരുടെ തലയില്‍ ഇടാന്‍ നോക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ആരുടെ മുഖത്താണ് ഭാവമാറ്റം കണ്ടതെന്ന് മനീഷ പറയണമായിരുന്നു. എന്നാല്‍ പ്രശ്‌നം മനീഷയ്ക്ക് തന്നെയായിരുന്നു. അതിലും വലിയ വൃത്തികേടാണ് ഗോപികയെ എല്ലാവരും വട്ടത്തില്‍ നിന്ന് സംസാരിച്ചത്. എന്തുകൊണ്ടാണ് ഗോപികയുടെ വിഷയം വരുമ്പോള്‍ എല്ലാവരും വട്ടത്തില്‍ നിന്ന് സംസാരിക്കുന്നത്? മറ്റുള്ളവരുടെ കാര്യമാണെങ്കില്‍ ഒറ്റയ്ക്ക് മാറ്റി നിര്‍ത്തി സംസാരിക്കുമായിരുന്നല്ലോയെന്നും സീക്രട്ട് ഏജന്റ് ചോദിക്കുന്നുണ്ട്. ഏയ്ഞ്ചലീനയും ഗോപികയുമാണെങ്കില്‍ എല്ലാവരും വട്ടം കൂടും. ഉപദേശിക്കാന്‍ മത്സരിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു.
ഗോപികയുടേയും ഏയ്ഞ്ചലീന്റേയും കാര്യം വരുമ്പോള്‍ എല്ലാവരും ഒന്നാകും. അതില്‍ മാറ്റമുള്ളത് റിനോഷും അഖില്‍ മാരാരും മാത്രമാണെന്നും സീക്രട്ട് ഏജന്റ് പറയുന്നു. താനാണ് ബിഗ് ബോസ് എന്ന ഭാവമാണ് മനീഷയ്‌ക്കെന്നാണെന്നും വീഡിയോയില്‍ പറയുന്നു. മോഹന്‍ലാല്‍ പോലും ബഹുമാനിക്കുന്ന ബിഗ് ബോസിനോട് മനീഷ പുച്ഛത്തോടെ പെരുമാറിയെന്നും വീഡിയോയില്‍ പറയുന്നു. മനീഷയ്ക്ക് മറ്റുള്ളവര്‍ അമിതമായ ബഹുമാനം നല്‍കുകയാണ്. അത് അവര്‍ക്ക് തന്നെ പണിയാകും.

മാരാര്‍ കോമഡിയെങ്കിലും കാണിക്കുന്നുണ്ട്. ഷിജു പടുവാഴയാണ്. പോയി പോയി സ്റ്റാര്‍ മാജിക്ക് പോലെയായി ബിഗ് ബോസെന്നും സീക്രട്ട് ഏജന്റ് പറയുന്നു. ഭയങ്കര ഇമേജ് കോണ്‍ഷ്യസ് ആണ് മത്സരാര്‍ത്ഥികള്‍. അതാണ് പ്രശ്‌നമെന്നും സീക്രട്ട് ഏജന്റ് പറയുന്നു. ഏയ്ഞ്ചലീന്‍ വിഷയത്തില്‍ നീ ഇതെന്തിനാണ് ഇപ്പോള്‍ പറഞ്ഞതെന്നാണ് എല്ലാവരും ചോദിച്ചത്. എന്നാല്‍ താനത് പറഞ്ഞു തീര്‍ത്തിട്ടില്ലെന്ന് ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്. ഇന്നും അവള്‍ മനീഷുടെ പിന്നാലെ നടക്കുന്നുണ്ട് പറഞ്ഞ് തീര്‍ക്കാന്‍ വേണ്ടി എന്നും സീക്രട്ട് ഏജന്റ് പറയുന്നു.
അടുത്ത ടാര്‍ജറ്റ് റെനീഷയാണ്. കഴിഞ്ഞ തവണ റെനീഷയെ നോമിനേറ്റ് ചെയ്യാതിരുന്നത് ടാസ്‌കില്‍ നന്നായി ചെയ്തത് കൊണ്ടു മാത്രമാണ്. ടാസ്‌കില്‍ മോശമായിരുന്നേനെ റെനീഷയെ നോമിനേറ്റ് ചെയ്യുമായിരുന്നു. ഒന്നും ചെയ്യാതിരിക്കുന്ന സെറീന, ശോഭ, ശ്രുതി ലക്ഷ്മി, സാഗര്‍ ഇവരൊക്കെ സുരക്ഷിതരായി. ഒന്നും ചെയ്യാത്തവരുടെ ഭൂരിപക്ഷം കൂടിയപ്പോള്‍ എന്തെങ്കിലും ചെയ്യുന്നവരെ നോമിനേറ്റ് ചെയ്തുവെന്നും സായ് പറയുന്നു. ഗോപികയെ ഇഷ്ടമല്ല എന്ന് റെനീഷ പറഞ്ഞത്. ജെനുവിനായിരുന്നു അത്. പിന്നെ എന്തിനാണ് റെനീഷയെ വിമര്‍ശിക്കുന്നതെന്നും സായ് ചോദിക്കുന്നു.


Click it and Unblock the Notifications