ഡിപ്രഷനെക്കുറിച്ച് സംസാരിച്ചപ്പോഴും നെഗറ്റീവ്; കമന്റുകള്‍ നോക്കാറില്ലെന്ന് ഏയ്ഞ്ചലീന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഏയ്ഞ്ചലീന്‍. എം അടിക്കും എന്ന ഒറ്റ ഡയലോഗിലൂടെയാണ് ഏയ്ഞ്ചലീന്‍ വാര്‍ത്തകളില്‍ നിറയുന്നത്. വിവാദ താരമായി ബിഗ് ബോസിലെത്തിയ ഏയ്ഞ്ചലീന്‍ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. തന്റെ നിഷ്‌കളങ്കത കൊണ്ടാണ് മറിയ ആരാധകരെ നേടിയെടുത്തത്.

ബിഗ് ബോസ് വീട്ടിലും ഒരുപാട് അടികളുടെ ഭാഗമായിട്ടുണ്ട് ഏയ്ഞ്ചലീന്‍. അതേസമയം നന്നേ ചെറിയ പ ്‌രായത്തില്‍ തന്നെ ഒരുപാട് വെല്ലുവിളികളിലൂടെ ഏയ്ഞ്ചലീന് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ഏയ്ഞ്ചലീന്‍ മനസ് തുറന്നിരുന്നു.

Bigg Boss Malayalam

ഞാനും എന്റെ കാമുകനും ലിവിങ് ടുഗദര്‍ ആണെന്ന് പറഞ്ഞു. അത് മാത്രം എടുത്തിട്ട് ഒരാള്‍ യൂട്യൂബ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തത് ചേച്ചി കളിച്ചിട്ടുണ്ട് എന്നായിരുന്നു. അവനത് ആള്‍ക്കാര്‍ ആകാംഷയില്‍ നോക്കുമല്ലോ എന്ന് കരുതി ചെയ്തതാണ്. വ്യൂസ് കിട്ടുമെന്ന് കരുതി ചെയ്തതാണ്. പക്ഷെ അത് ഓവര്‍ ആണെന്ന് എനിക്ക് തോന്നി. അങ്ങനൊരു ക്യാപ്ഷന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്.

താന്‍ ഡിപ്രഷനെക്കുറിച്ച് സംസാരിച്ചപ്പോഴും നെഗറ്റീവ് കമന്റുകളുണ്ടായിരുന്നുവെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്. ഇങ്ങനെയുള്ള കുട്ടിയെ സിനിമയില്‍ എടുക്കുമ്പോള്‍ സൂക്ഷിക്കണം എന്നൊക്കെ വരും. അതൊക്കെ കാണുമ്പോള്‍ എനിക്ക് സങ്കടം വരും. അപ്പോള്‍ പിന്നെ അതൊന്നും നോക്കാതാകും. ഇവര്‍ക്ക് എന്താണ് ഇപ്പോഴും മനസിലാക്കാത്തത് എന്ന് ചിന്തിക്കും. ഇപ്പോള്‍ ഞാന്‍ യൂട്യൂബ് നോക്കുമ്പോള്‍ വ്യൂസ് നോക്കും പക്ഷെ കമന്റ് സെക്ഷന്‍ നോക്കുകയേയില്ലെന്നാണ് ഏയ്ഞ്ചലീന്‍ പറയുന്നത്.

കമന്റുകളില്‍ നെഗറ്റീവും പോസിറ്റീവും ഉണ്ടെന്ന് അറിയാം. പക്ഷെ നെഗറ്റീവ് ആണ് കൂടുതല്‍. അതിനാല്‍ കമന്റ് സെക്ഷന്‍ തുറക്കാറില്ല. എനിക്ക് മൂഡ് സ്വിച്ച് ആകും. കുറച്ച് കഴിയുമ്പോള്‍ എന്തിനാണ് അങ്ങനെ ഇട്ടതെന്ന് ചിന്ത വരും. അതിനാല്‍ അങ്ങോട്ട് പോകില്ല. നെഗറ്റീവിനെയൊക്കെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുകയെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്. തനിക്ക് പൂര്‍ണമായും ബൈപോളാര്‍ ഇല്ലെന്നും പക്ഷെ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്.

അതേസമയം താന്‍ ജീവതത്തില്‍ നേരിട്ടത് വച്ച് നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമല്ലെന്നും പുല്ലാണെന്നും ഏയ്ഞ്ചലീന്‍ പറയുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ കടന്നു പോന്നതിന്റെ ഒരു ശതമാനം പോലുമില്ല ഇതൊന്നും. എനിക്ക് ഇതൊന്നും ഒന്നുമല്ലെന്നാണ് താരം ആവര്‍ത്തിക്കുന്നത്. ലിവിംഗ് ടുഗദറിലാണെന്ന കാര്യം പരസ്യമായി പറയുമ്പോള്‍ ഒരു പത്തൊമ്പതുകാരിയെന്ന നിലയില്‍ ഭാവിയെക്കുറിച്ച് ഭയമില്ലേ എന്ന ചോദ്യത്തിനും ഏയ്ഞ്ചലീന്‍ മറുപടി പറയുന്നുണ്ട്.

Bigg Boss Malayalam

അഭിമുഖങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയേണ്ടെന്ന് അമ്മ പറയുമെന്നും പക്ഷെ തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നും എയ്ഞ്ചലിന്‍ വ്യക്തമാക്കി. ലിവിംഗ് ടുദെഗര്‍ മോശമായ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. കല്യാണം കഴിഞ്ഞാലും ഇത് തന്നെയാണ് നടക്കുന്നത്. കല്യാണമെന്ന ഔദ്യോഗിക ചടങ്ങില്ലാത്ത സംഭവമായേ എനിക്ക് തോന്നുന്നുള്ളൂ. തന്റെ ബോയ്ഫ്രണ്ട് വീട്ടുകാരോട് പറഞ്ഞിട്ടില്ലെന്നും എയ്ഞ്ചലില്‍ പറയുന്നു.

അതേസമയം ഈ ആഴ്ച ബിഗ് ബോസ് മലയാലം സീസണ്‍ 5ല്‍ നിന്നും പുറത്താവുക ഏയ്ഞ്ചലീന്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ആരും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായിരുന്നില്ല. താരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് മോഹന്‍ലാല്‍ എവിക്ഷനെക്കുറിച്ച് സംസാരിക്കാതെ ലൈവ് കട്ട് ചെയ്ത് പോവുകയായിരുന്നു. അതേസമയം പോയ വാരത്തിലെ നോമിനേഷന്‍ പട്ടിക തന്നെ ഈ ആഴ്ചയിലും തുടരുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X