'ഞങ്ങളുടെ വിവാഹം ഒരിക്കലും സന്തോഷകരമായി നടക്കില്ലായിരുന്നു, കാരണം..!'; ഷിജുവും ഭാര്യ പ്രീതിയും പറഞ്ഞത്!

ഇത്തവണ ബിഗ് ബോസ് മലയാളം സീസൺ 5 ൽ എത്തിയതിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ഷിജു അബ്ദുൽ റഷീദ്. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമകളിലും സീരിയലുകളിലുമൊക്കെ ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് ഷിജു. സിനിമയിലൂടെ കരിയർ ആരംഭിച്ച ഷിജു, തമിഴും തെലുങ്കും അടക്കം ഒട്ടുമിക്ക എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം, മലയാളത്തിൽ കൂടുതലായും സീരിയലുകളിലൂടെയാണ് ഷിജു തിളങ്ങിയത്.

തെലുങ്ക് സിനിമാ ലോകത്ത് ദേവി ഷിജു എന്നാണദ്ദേഹം അറിയപ്പെടുന്നത്. മഴവിൽക്കൂടാരം എന്ന സിനിമയിലൂടെ ആയിരുന്നു ഷിജുവിന്റെ അരങ്ങേറ്റം. എന്നാൽ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നൂറോളം സിനിമകളിൽ അഭിനയിച്ചു. അതോടൊപ്പം സ്വന്തം, എന്‍റെ മാനസപുത്രി, മന്ദാരം, താലോലം, ഓട്ടോഗ്രാഫ്, ജാഗ്രത തുടങ്ങിയ നിരവധി പരമ്പരകളുടെയും ഭാഗമാവുകയായിരുന്നു.

shiju

സീ ടിവിയിൽ സംപ്രേഷണം ചെയ്‍തിരുന്ന നീയും ഞാനും എന്ന പരമ്പരയിലാണ് ഷിജു അവസാനമായി അഭിനയിച്ചത്. അതിനു ശേഷമാണ് ഇപ്പോൾ ബിഗ് ബോസ് സീസൺ അഞ്ചിലെ മത്സരാർത്ഥിയായി എത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം എറണാകുളത്താണ് ഷിജുവിന്റെ താമസം. കുവൈറ്റ് എയർവേയ്‌സിലെ എയർഹോസ്റ്റസും ഭരതനാട്യം നർത്തകിയുമായ പ്രീതി പ്രേമാണ് നടന്റെ ഭാര്യ. ഒരു മകളുമുണ്ട് താരത്തിന്. പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്.

ഷിജു മുസ്ലിം സമുദായത്തിൽ നിന്നുള്ള ആളും പ്രീതി ക്രിസ്ത്യനും ആണ്. അതുകൊണ്ട് തന്നെ രണ്ടു പേരുടെയും വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു. എന്നാൽ ഇവർ എതിർപ്പ് മറികടന്ന് വിവാഹം ചെയ്യുകയായിരുന്നു. ഒരിക്കൽ കൈരളി ടിവിയിലെ മനസ്സിലൊരു മഴവില്ല് എന്ന പരിപാടിയിൽ എത്തിയപ്പോൾ ഇരുവരും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ അതിന്റെ വീഡിയോ വീണ്ടും ശ്രദ്ധ നേടുകയാണ്. തങ്ങളുടെ വിവാഹം ഒരിക്കലും സന്തോഷകരമായി നടക്കിലായിരുന്നു എന്നാണ് ഷിജു പറയുന്നത്.

രജിസ്റ്റർ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തന്റെ വീട്ടുകാർ തങ്ങളെ സ്വീകരിച്ചെന്ന് പ്രീതിയും പറയുന്നുണ്ട്. 'വീട്ടിൽ നിന്ന് ഇറങ്ങി പോന്ന് രണ്ടാമത്തെ ദിവസം അമ്മ ഫോൺ ചെയ്തു. എന്റെ പിറന്നാൾ ആയിരുന്നു അന്ന്. വിളിച്ചു ആശംസകൾ നേർന്ന ശേഷം പ്രശ്നമൊന്നുമില്ല. എനിക്ക് നിന്നെ കാണണമെന്ന് പറഞ്ഞു. ഞങ്ങൾ കാണാൻ ചെന്നു. പുള്ളിയെയും സ്വീകരിച്ചു. കയ്യിൽ ഒരു ബ്രെസ്‌ലെറ്റ് ഒക്കെ കെട്ടി കൊടുത്തു,' എന്നാണ് പ്രീതി പറഞ്ഞത്.

ചിലപ്പോൾ സന്തോഷകരമായ രീതിയിൽ ഇത് നടത്താൻ കഴിയുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഷിജു പറഞ്ഞത്. 'ഞങ്ങളുടെ വിവാഹം ഒരിക്കലും സന്തോഷകരമായി നടക്കുമെന്ന് തോന്നുന്നില്ല. മതം പ്രശ്‌നമായത് തന്നെ കാരണം. പിന്നെ ഓരോന്നിനും അതിന്റെതായ സമയമുണ്ടല്ലോ. അതനുസരിച്ച് നടക്കും,' ഷിജു പറഞ്ഞു.

shiju ar

'സുരക്ഷിതമല്ലാത്ത ജോലിയാണ് ഇതെന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും പറഞ്ഞിട്ടുണ്ട്. പുള്ളി അത് ഇരുന്ന് കേൾക്കും. ചിലപ്പോൾ സമ്മതിക്കില്ല. ചിലപ്പോൾ സമ്മതിക്കും. മൂഡിനനുസരിച്ചാണ്,' എന്നാണ് പ്രീതി പറഞ്ഞത്. പുള്ളി നല്ലൊരു നിലയിൽ എത്തണം. നല്ല രീതിയിൽ ജീവിക്കുന്നത് എല്ലാവരെയും കാണിക്കണം. അങ്ങനെ വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇൻഡസ്ട്രി വിടണമെന്ന് പറഞ്ഞിട്ടില്ല. ഇൻഡസ്ട്രിയിൽ നിന്നു കൊണ്ട് തന്നെ നല്ല ഒരു പൊസിഷനിൽ എത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്,' എന്നും പ്രീതി കൂട്ടിച്ചേർത്തു.

ഇതേ അഭിമുഖത്തിൽ വൈകി വിവാഹം കഴിച്ചതിനെ കുറിച്ചും ഷിജു പറഞ്ഞിരുന്നു. രണ്ടു പേരും വിവാഹം വേണ്ടെന്ന് പറഞ്ഞിരുന്നവരാണ്. വിവാഹത്തിനോടും ദാമ്പത്യ ജീവിതത്തോനോടുമൊന്നും താൽപര്യം തോന്നിയിരുന്നില്ല. എന്നാൽ ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങിയപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. 70 വയസ്സു വരെയൊക്കെയേ ജീവിതം ഉണ്ടാവുകയുള്ളു. ആ ജീവിതത്തിന് ഒരു അർത്ഥം വേണ്ടേ എന്നായിരുന്നു ഷിജു പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X