പെര്‍ഫോമന്‍സിനിടെ ബാഡ് ടച്ചുണ്ടായി; എടുത്തിട്ട് പൊട്ടിച്ചെന്ന് വൈബര്‍ ഗുഡ് ദേവു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തരില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് വിളിക്കുന്ന ശ്രീദേവി. ഈ സീസണിലെ ആദ്യത്തെ ദിവസം തന്നെ ദേവുവിന്റെ ശബ്ദം ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു. അടിയുണ്ടാക്കാനും വഴക്കിടാനും അഭിപ്രായം പറയാനുമൊക്കെ ദേവു മുന്നില്‍ തന്നെയുണ്ടായിട്ടുണ്ട്. എന്നാല്‍ തുടക്കത്തിലെ ആവേശം പിന്നീടുള്ള ദിവസങ്ങളില്‍ ദേവുവിന് നഷ്ടമാവുകയായിരുന്നു.
ഒടുവിലിതാ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുകയാണ് ദേവു. ഇന്നലെ നടന്ന ഡബിള്‍ എവിക്ഷനിലാണ് ദേവു ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെടുന്നത്. മനീഷയാണ് ദേവുവിനൊപ്പം ഷോയില്‍ നിന്നും പുറത്തായ മറ്റൊരാള്‍. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇരുവരും ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്.

അകത്ത് ഒപ്പമുണ്ടായിരുന്നവരും പ്രേക്ഷകരും ദേവുവിന്റേയും മനീഷയുടേയും പുറത്താകലില്‍ ഞെട്ടിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പായി ദേവു നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുന്നുണ്ട് ദേവു.
മോശം രീതിയിലുള്ള സമീപനങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ബസില്‍ വച്ചുള്ള അനുഭവങ്ങളില്ലെന്നാണ് വൈബര്‍ ഗുഡ് ദേവു പറയുന്നത്. ഒരിക്കല്‍ പെര്‍ഫോം ചെയ്യുന്നതിനിടെ ബാഡ് ടച്ച് ഉണ്ടായിട്ടുണ്ടെന്നും ദേവു പറയുന്നു. പറഞ്ഞു കൊടുത്ത മൂവ്‌മെന്റിനേക്കാള്‍ ഒരു സ്‌റ്റെപ്പ് കൂടുതല്‍ വന്നിരിക്കുന്നു. അന്ന് സോഷ്യല്‍ മീഡിയ ഒന്നുമില്ല. നല്ല രീതിയില്‍ തന്നെ പ്രതികരിച്ചു. നമ്മളുടെ കൂടെ അത്രയും നാള്‍ ഉണ്ടായിരുന്ന, നമ്മള്‍ തന്നെ പ്രാക്ടീസ് ചെയ്യിപ്പിച്ച വ്യക്തിയാണ്. അറിയാവുന്ന വ്യക്തിയായതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ല അത്തരത്തിലൊരു സംഭവം എന്നാണ് ദേവു പറയുന്നത്.
എടുത്തിട്ട് പൊട്ടിച്ചുവെന്നാണ് ദേവു പറയുന്നത്. അതില്‍ സോറി പറഞ്ഞാല്‍ മതിയാകില്ല അത്തരത്തിലൊരു തെറ്റല്ലെന്നുമാണ് ദേവു പറയുന്നത്. അങ്ങനൊരു സംഭവമുണ്ടാകുമ്പോള്‍ പെട്ടെന്ന് കുട്ടികള്‍ക്ക് മനസിലായില്ലെന്ന് വരും. ചിലര്‍ മനസിലായും പ്രതികരിച്ചെന്ന് വരില്ല. വീട്ടില്‍ പോയി പറയാം, സ്റ്റേഷനില്‍ പോകാം എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. സ്റ്റേഷനില്‍ പോയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ദേവു പറയുന്നു. പരസ്യമായി തന്നെ പ്രതികരിക്കുക എന്നതാണ് അതിനുള്ള പ്രതിവിധി എന്നാണ് ദേവു പറയുന്നത്.

ഫോണ്‍ ഓണ്‍ ആക്കാനോ ക്യാമറ ഓണ്‍ ആക്കാനോ പോകാതെ പരിസരം മറന്ന് പ്രതികരിക്കണം എന്നാണ് ദേവു പറയുന്നത്. അത്രയും ധൈര്യം അവന്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. അവനും മാതാപിതാക്കളും ഭാര്യയുമൊക്കെ ഉണ്ടാകും. അവരോട് ആരോടെങ്കിലും അവന്‍ അങ്ങനെ പ്രതികരിക്കുമോ? എന്നും താരം ചോദിക്കുന്നുണ്ട്.
അതേസമയം, ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ദേവു പ്രതികരിച്ചിരുന്നു. അന്യായമായ എവിക്ഷനാണ് നടന്നതെന്ന് ദേവു പറയുന്നു. 'സ്‌പോര്‍ട്ട് എല്ലാവര്‍ക്കും ചെയ്തതതിന് നന്ദി. അണ്‍ഫെയര്‍ എവിക്ഷന്‍ എന്ന് തന്നെ ഞാന്‍ പറയും എന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം.'ഞാന്‍ ഞാനായിത്തന്നെയാണ് കളിച്ചത്. ഒരിക്കലും എക്‌സ്‌പെക്ട് ചെയ്തില്ല ഈ എവിക്ഷന്‍. അണ്‍ഫെയര്‍ ആയിരുന്നെന്ന് ഹൃദയത്തില്‍ നിന്നും ഞാന്‍ പറയും. ഞാന്‍ റീ എന്‍ട്രിക്ക് ആ?ഗ്രഹിക്കുന്നുണ്ട്, നിങ്ങളുടെ സപ്പോര്‍ട്ട് വേണം' എന്നും വൈബര്‍ ഗുഡ് ദേവു പറഞ്ഞിരുന്നു.


Click it and Unblock the Notifications