എതിരാളികളെ ഒറ്റ ഇടിയ്ക്ക് വീഴ്ത്തും, ശിഷ്യരായി സിനിമാക്കാരും; ബിഗ് ബോസിലെത്തുന്ന അനിയന്‍ മിഥുന്‍ ആരാണ്?

കഴിഞ്ഞ കുറേനാളുകളായി മലയാളികള്‍ പരസ്പരം ചോദിച്ചിരുന്ന ചോദ്യമായിരുന്നു ബിഗ് ബോസ് സീസണ്‍ 5 എപ്പോള്‍ തുടങ്ങുമെന്ന്. ആ കാത്തിരിപ്പ് ഇതാ അവസാനിക്കുകയാണ്.

മാര്‍ച്ച് 26ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സംപ്രേക്ഷണം ആരംഭിക്കും. ഇനി വെറും അഞ്ച് ദിവസങ്ങള്‍ മാത്രമാണ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആരംഭിക്കാന്‍ ബാക്കിയുള്ളത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

പല പേരുകളും ഇതിനോടകം തന്നെ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ത്ഥികളെ പ്രവചിച്ചു കൊണ്ടുള്ള പ്രെഡിക്ഷന്‍ ലിസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

Bigg Boss Malayalam Season 5

സോഷ്യല്‍ മീഡിയയിലെ പ്രെഡിക്ഷന്‍ പട്ടികകളിലെല്ലാം കാണുന്നൊരു പേരുണ്ട്. അനിയന്‍ മിഥുന്‍ എന്നാണ് ആ പേര്.

മിഥുന്‍ അനിയന്‍ ബി്ഗ ബോസ് മലയാളത്തില്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ സത്യത്തില്‍ ആരാണ് ഈ അനിയന്‍ മിഥുന്‍?

ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ഏറ്റവും പുതിയ പ്രൊമോ പുറത്ത് വിട്ടിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഇതില്‍ ഒരു വുഷു താരം വരുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

വുഷു ലോക ചാമ്പ്യന്‍ ഉണ്ട് ഇത്തവണ മത്സരിക്കാന്‍, വമ്പന്‍ അടിയാണ് ഒന്നും പറയേണ്ട എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെയാണ് അനിയന്‍ മിഥുന്‍ ബിഗ് ബോസിലെത്തുന്നുവെന്ന് മലയാളികള്‍ ഉറപ്പിക്കുന്നത്.

ആയോധന കലയായ വുഷുവില്‍ പ്രതിഭ തെളിയിച്ച താരമാണ് അനിയന്‍ മിഥുന്‍. ഇന്റര്‍നാഷണല്‍ വുഷു ഫൈറ്റിങില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ആദ്യത്തെ സൗത്ത് ഇന്ത്യനാണ് അനിയന്‍ മിഥുന്‍.

ലോകത്തിലെ ഏറ്റവും മികച്ച വുഷു ഫൈറ്റര്‍ എന്ന അംഗീകാരം നേപ്പാള്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിട്ടുള്ള അനിയന്‍ മിഥുന്‍ തൃശ്ശൂര്‍ക്കാരനാണ്. പാക്കിസ്ഥാന് എതിരെയുള്ള മത്സരത്തിലൂടെ വേഗത്തില്‍ നോക്കൈട്ട് ചെയ്തതിന്റെ വേള്‍ഡ് റെക്കോര്‍ഡും മിഥുന്റെ പേരിലുണ്ട്.

നിരവധി രാജ്യാന്തര നേട്ടങ്ങളുള്ള അനിയന്‍ മിഥുന്‍ ബിഗ് ബോസിലെത്തുമ്പോള്‍ അത് കലക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ടാസ്‌കുകളില്‍ മിക്കവാറും അനിയന്‍ മിഥുന്റെ പ്രകടനം ആയിരിക്കും കാണേണ്ടി വരുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അഞ്ചാം ക്ലാസ് മുതല്‍ ആയോധകലാ രംഗത്തുണ്ട് അനിയന്‍ മിഥുന്‍. തുടക്കം കരാട്ടെയിലൂടെയായിരുന്നുവെങ്കിലും പിന്നീടത് കിക്ക് ബോക്‌സിംഗിലേക്കും വുഷുവിലേക്കുമൊക്കെ എത്തുകയായിരുന്നു.

കടലിനോട് അമിതമായ പ്രണയമുള്ള മിഥുന്‍ തന്നെ സ്വയം വിശേഷിപ്പിയ്ക്കുന്നത് അറബിക്കടലിന്റെ മകനെന്നാണ്. ഫിറ്റ്‌നസ് ട്രെയിനര്‍ എന്ന നിലയിലും അനിയന്‍ മിഥുന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

മുപ്പതുകാരനായ അനിയന്‍ മിഥുന്റെ ശിഷ്യരായി മലയാള സിനിമയിലെ താരങ്ങളുമുണ്ട്. ഷഫ്ന, പ്രയാഗ മാര്‍ട്ടിന്‍, റോഷന്‍ ബഷീര്‍, അമിത് ചക്കലക്കല്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികളുടെ പരിശീലകനാണ് അനിയന്‍ മിഥുന്‍.

Bigg Boss Malayalam Season 5

പ്രേക്ഷകര്‍ കണക്കാത്തുന്നത് പോലെ തന്നെ അനിയന്‍ മിഥുന്‍ ബിഗ് ബോസിലുണ്ടെങ്കില്‍ അത് കലക്കുമെന്നുറപ്പാണ്. എന്തായാലും ഷോ തുടങ്ങുന്നത് വരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു വഴിയില്ല.

നേരത്തെ സോഷ്യല്‍ മീഡിയ താരം അമല ഷാജി ബിഗ് ബോസ് മലയാളം സീസണ്‍ 5ലേക്ക് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയിലെ ഒരു സൂപ്പര്‍ താരം വരുന്നുണ്ടെന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് ആരാധകരുടെ ഈ സംശയം ബലപ്പെടുത്തുന്നത്.

നിരവധി പേരുടെ പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഹനാന്‍, അസ്ല മാര്‍ലി, ശോഭ വിശ്വനാഥന്‍, ജുനൈസ് വിപി, നെല്‍സണ്‍, ജോണ്‍ ജേക്കബ് തുടങ്ങിയവരുടെ പേരുകള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥികളുടേതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X