യെസ്മയിലൂടെ വിവാദ നായിക, റിവ്യു പറഞ്ഞ് വൈറലായി; ആരാണ് ബിഗ് ബോസിലേക്ക് വരുന്ന അഞ്ജന മോഹന്‍?
ബിഗ് ബോസ് മലയാളം സീസണ്‍ 5 നായുള്ള മലയാളികളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ അഞ്ചാം സീസണ്‍ ലോഞ്ചിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ബിഗ് ബോസ് മടങ്ങിയെത്തുമെന്ന് ഉറപ്പായത് മുതല്‍ക്കെ സോഷ്യല്‍ മീഡിയയിലെല്ലാം ചര്‍ച്ച സീസണ്‍ 5 തന്നെയാണ്.
നാലാം സീസണ്‍ പോലെ നാടകീയവും സംഭവബഹുലവുമായൊരു സീസണിന് ശേഷം അഞ്ചാം സീസണിനായുള്ള കാത്തിരിപ്പ് ആവേശകരമായിരുന്നു ആരാധകര്‍ക്ക്. എപ്പോഴായിരിക്കും അഞ്ചാം സീസണ്‍ തുടങ്ങുക എന്നായിരുന്നു ഇത്രയും നാള്‍ മലയാളികള്‍ പരസ്പരം ചോദിച്ചിരുന്നത്. ആ ചോദ്യത്തിന് മാര്‍ച്ച് 26 വൈകിട്ട് ഏഴ് മണി എന്ന ഉത്തരം ലഭിച്ചിരിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ മലയാളികളെ അലട്ടുന്ന ചോദ്യം ആരൊക്കെയായിരിക്കും ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പിലുണ്ടാവുക എന്നതാണ്. പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ പ്രെഡിക്ഷന്‍ പട്ടികകളായി പുറത്ത് വന്നിട്ടുണ്ട്. എങ്കിലും ഷോ തുടങ്ങുന്നത് വരെ ആരൊക്കെ ഉണ്ടാകും ആരൊക്കെ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഇത്തവണ ബിഗ് ബോസിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച പേരുകളിലൊന്നാണ് നടി അഞ്ജന മോഹന്റേത്. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയായി മാറിയെങ്കിലും കുടുംബപ്രേക്ഷകര്‍ക്കും മറ്റും അത്ര പരിചിതയായിരിക്കണമെന്നില്ല അഞ്ജന. സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്ത, ബിഗ് ബോസ് വീട്ടിലേക്ക് താരമാകാന്‍ കടന്നു വരുന്ന അഞ്ജന മോഹന്‍ ആരെന്ന് അറിയാം. വിശദമായി വായിക്കാം തുടര്‍ന്ന്.
ഇറോട്ടിക് വെബ് സീരീസുകള്‍കൊണ്ട് പേരുകേട്ട ഒടിടി പ്ലാറ്റ്‌ഫോമാണ് യെസ്മ. ഇതിന്റെ പേരില്‍ ധാരാളം വിവാദങ്ങള്‍ക്കും യെസ്മ കാരണമായിരുന്നു. യെസ്മയുടെ ഹിറ്റ് വെബ് സീരീസുകളിലൊന്നായ നാന്‍സിയിലൂടെയാണ് അഞ്ജന മോഹന്‍ താരമാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ തന്നെ അഞ്ജനയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് താരം അവസാന ഘട്ട ഓഡിഷന്‍ പൂര്‍ത്തിയാക്കിയതായുള്ള വിവരം പുറത്ത് വരുന്നത്.
അഭിനയത്തിന് പുറമെ മോഡലിംഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഞ്ജന. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിട്ടുളള അഞ്ജന മികച്ചൊരു ചിത്രകാരി കൂടിയാണ്. ന്യൂഡ് ചിത്രങ്ങള്‍ വരച്ചാണ് അഞ്ജന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ബിക്കിനി മോഡലും കൂടിയാണ് അഞ്ജന. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമായ വിമര്‍ശനങ്ങളും അഞ്ജനയ്ക്ക് നേരിടേണ്ടി വരാറുണ്ട്.
എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ തനിക്ക് ശീലമായെന്നാണ് അഞ്ജന പറയുന്നത്. എന്ത് ധരിക്കണം എന്നത് തന്റെ അവാകശമാണെന്നാണ് അഞ്ജനയുടെ നിലപാട്. അതുകൊണ്ടു തന്നെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍ താരത്തെ ബാധിക്കാറില്ല. കമന്റുകള്‍ വായിച്ച് താന്‍ പൊട്ടിച്ചിരിക്കാറുണ്ടെന്നാണ് ഈയ്യടുത്തൊരു അഭിമുഖത്തില്‍ അഞ്‌ന തന്നെ പറഞ്ഞിട്ടുള്ളത്.
യെസ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും അഞ്ജന മനസ് തുറന്നിരുന്നു. നാന്‍സിയില്‍ അഭിനയിച്ച ശേഷമാണ് ഇത്രയും നിലവാരമില്ലാത്തതാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് അഞ്ജന പറഞ്ഞത്. പോണ്‍ ടൈപ്പ് സാധനം ചെയ്യുന്നത് കൊണ്ടല്ല അതെന്നും മറിച്ച് ക്രൂവിന് നിലവാരമില്ലാത്താണ് പ്രശ്‌നമെന്നുമാണ് അഞ്ജന പറഞ്ഞത്.

കണ്ണൂര്‍ സ്വദേശിനായാണ് അഞ്ജന. മോഡലിംഗിനും അഭിനയിത്തിനുമൊക്കെ പുറമെ ചിത്രരചനയില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ന്യൂഡ് ചിത്രങ്ങള്‍ വരക്കുമ്പോള്‍ ചിലരൊക്കെ അത് താനാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെന്നാണ് അഞ്ജന പറഞ്ഞിട്ടുള്ളത്. തന്റെ ബോഡി സ്ട്രക്ചര്‍ വരാറുണ്ടെങ്കിലും അത് താനല്ലെന്നാണ് അഞ്ജന പറയുന്നത്. നെഗറ്റീവ് കമന്റുകളെക്കുറിച്ചുള്ള അഞ്ജനയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.
നെഗറ്റീവ് കമന്റുകള്‍ ഇടുന്നവര്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണെന്നാണ് അഞ്ജന പറഞ്ഞത്. ബിക്കിനി ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാല്‍ അതിനുള്ള സാഹചര്യം അനുവദിക്കാത്തതിന്റെ ഫ്രസ്‌ട്രേഷനായിരിക്കും അവര്‍ കമന്റിലൂടെ തീര്‍ക്കുന്നതെന്നാണ് അഞ്ജന മുമ്പ് പറഞ്ഞത്. മനുഷ്യനായാല്‍ അസൂയ വേണമെന്നും ഒരിക്കല്‍ അഞ്ജന പറഞ്ഞിരുന്നു. അസൂയ ഉണ്ടെങ്കിലേ എന്തെങ്കിലുമൊക്കെ ആകാന്‍ സാധിക്കുകയുള്ളൂവെന്നാണ് അഞ്ജന പറയുന്നത്.
അഞ്ജനയ്ക്ക് പുറമെ വേറേയും പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഉറപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടുകാരിയായി സോഷ്യല്‍ മീഡിയ താരം അമല ഷാജി, സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു താരം അനിയന്‍ മിഥുന്‍, റാപ്പർ ഫെജോ എന്നിവരുടെ പേരുകളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായതായി പറയപ്പെടുന്നത്.


Click it and Unblock the Notifications











