മാപ്പ് പറഞ്ഞിട്ടും ശരവണനെ ബിഗ് ബോസ് പുറത്താക്കി; അഖില്‍ മാരാര്‍ക്കും സമാന വിധിയോ?

ബിഗ് ബോസ് മലയാളം സീസണിലെ ശക്തരില്‍ ഒരാളാണ് അഖില്‍ മാരാര്‍. ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റനായി മാറാനും അഖില്‍ മാരാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അഖില്‍ മാരാരുടെ പല നിലപാടുകളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തെ വിവാദങ്ങളില്‍ പെട്ടിട്ടുള്ള അഖില്‍ മാരാര്‍ ബിഗ് ബോസിന് അകത്തും വിവാദത്തിലായിരിക്കുകയാണ്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ അഖിലിനെതിരെ ദിശ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

Bigg Boss Malayalam

സമാനമായ രീതിയില്‍ തമിഴ് ബിഗ് ബോസില്‍ ഒരു മത്സരാര്‍ത്ഥി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഒടുവില്‍ ഇയാളെക്കൊണ്ട് ബിഗ് ബോസ് മാപ്പ് പറയിപ്പിക്കുകയും ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതേ രീതിയില്‍ അഖിലിനെതിരേയും നടപടി ഉണ്ടാകുമോ എന്നാണ് അഭിജിത്ത് എന്ന ആരാധകന്‍ ചോദിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം കൊലപാതകം ചെയ്ത മധു എന്ന ആദിവാസി യുവാവിനെ പറ്റി അഖില്‍ മാരാര്‍ ബിഗ് ബോസ് വീടിനകത്ത് നടത്തിയ പരാമര്‍ശം വലിയ വിവാദം വിളിച്ചു വരുത്തിയിരിക്കുകയാണല്ലോ എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പിന്നാലെയാണ് തമിഴ് ബിഗ് ബോസിലെ സംഭവം ചൂണ്ടിക്കാണിക്കുന്നത്.

ബിഗ് ബോസ് തമിഴ് സീസണ്‍ 3 കണ്ടവര്‍ക്ക് ശരവണന്‍ എന്ന മത്സരാര്‍ത്ഥിയുമായി ബന്ധപ്പെട്ട സംഭവം ഓര്‍മ്മയുണ്ടാകും. അതില്‍ ശരവണന്‍ പണ്ട് ബസില്‍ കയറിയിരുന്നത് സ്ത്രീകളെ ഗ്രോപ്പ് ചെയ്യാനായിരുന്നു എന്ന തരത്തില്‍ ഒരു പരാമര്‍ശം നടത്തുകയും അത് വലിയ തോതില്‍ വിമര്‍ശനം വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് ബിഗ്ബോസ് ശരവണനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിക്കുകയും ആ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അദ്ദേഹം അപ്രകാരം ചെയ്യുകയും , താന്‍ പണ്ട് അത്തരം തെറ്റായ കാര്യങ്ങള്‍ ചെയ്തിരുന്നു എന്നാണ് ഉദ്ദേശിച്ചിരുന്നത് എന്നെല്ലാം പറഞ്ഞു മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ വീണ്ടും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് ഷോയുടെ നിലപാടുകള്‍ക്ക് എതിരാണ് ഈ പരാമര്‍ശം, സ്ത്രീകളെ അവഹേളിക്കുന്നതാണ് , താങ്കളെ ഈ ഷോയില്‍ തുടരാന്‍ അനുവദിക്കാനാവില്ല എന്ന് പറഞ്ഞു കൊണ്ട് ശരവണനെ എവിക്റ്റ് ചെയ്യുന്ന നടപടിയാണ് ബിഗ് ബോസ് തമിഴ് അണിയറ പ്രവര്‍ത്തകര്‍ അന്ന് സ്വീകരിച്ചത്.

Bigg Boss Malayalam

സമാന രീതിയില്‍ അല്ലെങ്കില്‍ അതിലും ഗുരുതരമായ ഒരു പ്രയോഗമാണ് ഇവിടെ അഖില്‍ മാരാര്‍ ഉപയോഗിച്ചിരിക്കുന്നത്. ടി വിഷയത്തില്‍ അഖില്‍ മാരാരെ തിരുത്തുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ബിഗ് ബോസ് ഷോയുടെ നിലപാട് ഇന്നതാണ് എന്ന് പ്രേക്ഷകരെ അറിയിക്കുകയും ചെയ്യേണ്ടത് ബിഗ് ബോസ് ടീമിന്റെ ഉത്തരവാദിത്വമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ലാലേട്ടന്‍ വരുന്ന വീക്കെന്‍ഡ് എപ്പിസോഡില്‍ ചര്‍ച്ച ചെയ്യാം എന്നായിരിക്കും ചിലപ്പോള്‍ ബിബി ടീം ആലോചിച്ചിട്ടുള്ളത്. പക്ഷെ ഇത്തരം സെന്‍സിറ്റിവ് ആയ ഒരു വിഷയത്തില്‍ ഉടനെ തന്നെ തിരുത്തല്‍ വരുത്താന്‍ ബിഗ് ബോസ് ടീം തയ്യാറാവണമായിരുന്നു എന്നാണ് എന്റെ തോന്നല്‍.

എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ശരവണനെതിരെ ബിഗ് ബോസ് എടുത്തത് പോലൊരു തീരുമാനമോ നിലപാടോ അഖില്‍ മാരാര്‍ക്കെതിരെ സ്വീകരിക്കുമോ എന്ന് കണ്ടറിയണം. അതേസമയം സോഷ്യല്‍ മീഡിയയില്‍ അഖില്‍ മാരാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. എന്താണ് സംഭവിക്കുക എന്നറിയാനായി മോഹന്‍ലാല്‍ വരുന്നത് വരെ കാത്തിരിക്കണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X