ജോലി രാജിവച്ച് നിമിഷ ബിഗ് ബോസ് 5 ലേക്ക്? വെളിപ്പെടുത്തലുമായി സീസണ്‍ 4 ലെ നിലപാടുകാരി

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നിമിഷ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. പുതിയ സീസണിന്റെ പ്രൊമോ വീഡിയോകളുടെ സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞു. പുതിയ സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് അവസാന വാരത്തോടെ തന്നെ ഷോ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണില്‍ മത്സരാര്‍ത്ഥികളായി എത്തുകയെന്ന് അറിയാനായി കാത്തിരിക്കുയാണ് ആരാധകര്‍.

ബിഗ് ബോസ് എന്നത് പുതിയ താരങ്ങളെ സൃഷ്ടിക്കുന്ന വേദി കൂടിയാണ്. ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുമ്പോള്‍ അധികം ആളുകള്‍ക്കും പരിചയമില്ലാതിരുന്ന പലരും ഇന്ന് ഒരുപാട് ആരാധകരുള്ളവരാണ്. സിനിമ താരങ്ങളെ പോലും പിന്നിലാക്കുന്ന പിന്തുണയും ആരാധകരുമുണ്ട് മിക്ക ബിഗ് ബോസ് താരങ്ങള്‍ക്ക്. അത്തരത്തില്‍ പുതിയ താരങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്ന സീസണായിരുന്നു കഴിഞ്ഞു പോയത്.

Nimisha PS

ബിഗ് ബോസ് മലയാളം സീസണ്‍ 4 നിരവധി പുതിയ താരോദയങ്ങള്‍ സാക്ഷ്യം വഹിച്ചിരുന്നു. അതിലൊരാളായിരുന്നു നിമിഷ. മിസ് കേരള ഫൈനലിസ്റ്റും സോഷ്യല്‍ മീഡിയ താരവുമായ നിമിഷ ബിഗ് ബോസിലൂടെയാണ് കേരളക്കരയുടെ പ്രിയങ്കരിയാകുന്നത്. ബിഗ് ബോസ് വീട്ടില്‍ അവസാനം വരെ തുടരാന്‍ സാധിച്ചില്ലെങ്കിലും സ്വന്തമായൊരു സ്ഥാനം നേടിയെടുത്താണ് നിമിഷ മടങ്ങിയത്.

തന്റെ നിലപാടുകളാണ് നിമിഷയെ താരമാക്കുന്നത്. ബിഗ് ബോസ് വീട്ടിലെ സഹ മത്സരാര്‍ത്ഥികളുടെ നിലപാടിനെ മാത്രമല്ല ബിഗ് ബോസിന്റെ പോലും പിന്തിരിപ്പിന്‍ ചിന്തയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടുള്ള താരമാണ് നിമിഷ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. ഇപ്പോള്‍ ദുബായിലാണ് നിമിഷയുള്ളത്. ഈയ്യടുത്ത് താരം ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ ജോലിക്ക് കയറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ജോലി രാജിവച്ചിരിക്കുകയാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ. ബിഗ് ബോസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും നിമിഷ മറുപടി നല്‍കുന്നുണ്ട്. നിമിഷ പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബിഗ് ബോസിന് മുമ്പുള്ള ജീവിതവും ബിഗ് ബോസിന് ശേഷമുള്ള ജീവിതവും, എതാണ് നല്ലതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് രണ്ടും ഇഷ്ടമാണെന്നാണ് ജാസ്മിന്‍ പറഞ്ഞത്. ഒപ്പം ബിഗ് ബോസില്‍ നിന്നും തനിക്ക് ലഭിച്ച ട്രോഫിയും ജാസ്മിന്‍ തനിക്ക് നല്‍കിയ ട്രോഫിയും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രവും നിമിഷ പങ്കുവച്ചിട്ടുണ്ട്.

Nimisha PS

പിന്നാലെ ഒരാള്‍ നിമിഷയോട് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിച്ചാല്‍ എന്തായിരിക്കും മാറ്റുക എന്നായിരുന്നു. ഭരണഘടന മാറ്റേണ്ടതില്ലെന്നാണ് നിമിഷ പറയുന്നത്. പക്ഷെ ഗേ വിവാഹം സാധൂകരിക്കുന്ന നിയമം താന്‍ കൊണ്ടു വരുമെന്നാണ് നിമിഷ പറയുന്നത്. അതോടെ തനിക്ക് ജാസ്മിന്റെ കല്യാണത്തിന് പോകാനുള്ള പണം സ്വരൂപിക്കാന്‍ തുടങ്ങാനാകുമെന്നാണ് നിമിഷ പറയുന്നത്. കാരണം, അവള്‍ ഒരിക്കലും തന്റെ ടിക്കറ്റിന്റെ കാശ് തരില്ലെന്നും തന്റെ തന്നെ ടിക്കറ്റിന്റെ കാശ് ജാസ്മിന്‍ കൊടുക്കില്ലെന്നും നിമിഷ പറയുന്നു.

അതേസമയം ജോലിയില്‍ നിന്നും നിമിഷ രാജിവച്ചത് ബിഗ് ബോസിന്റെ പുതിയ സീസണില്‍ പോകുന്നതു കൊണ്ടാണോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്നായിരുന്നു അതിന് നിമിഷ നല്‍കിയ മറുപടി. ബിഗ് ബോസ് നാലിലെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഒരുപാട് നെഗറ്റിവിറ്റി കാണുന്നുണ്ടെന്നും എന്തെങ്കിലും ടെലിക്കാസ്റ്റ് ചെയ്യാതെ പോയിട്ടുണ്ടോ എന്നുമായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ടെലിക്കാസ്റ്റ് ചെയ്യാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട് സുഹൃത്തേ എന്നായിരുന്നു നിമിഷ നല്‍കിയ മറുപടി.

More from Filmibeat

Read more about: nimisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X