ബിഗ് ബോസ് ഫൈനല്‍ ഓഡിഷനില്‍ ഈ സുന്ദരി പുറത്ത്; ലാലേട്ടന്‍ പറഞ്ഞ 'ഭയങ്കരന്‍' ഇവരില്‍ ഒരാളോ?

നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സീസണ്‍ 5വുമായി ബിഗ് ബോസ് മലയാളം തിരികെ എത്തിയിരിക്കുകയാണ്.

ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും സംഭവബഹുലവും നാടകീയവുമായൊരു സീസണായിരുന്നു കഴിഞ്ഞു പോയത്. ഒരുപാട് പുതിയ താരങ്ങളുടെ ഉദയത്തിനും നാലാം സീസണ്‍ വേദിയായിരുന്നു.

അന്ന് മുതല്‍ക്കു തന്നെ എപ്പോഴാണ് അഞ്ചാം സീസണ്‍ ആരംഭിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. കൊവിഡ് പ്രതിസന്ധിയുടെ കാര്‍മേഘമില്ലാതൊരു സീസണ്‍ എന്നതും പ്രേക്ഷകര്‍ കാത്തിരുന്ന കാര്യമാണ്.

അഞ്ചാം സീസണിലേക്ക് എത്തുമ്പോള്‍ ആരൊക്കെയായിരിക്കും മത്സരിക്കാനെത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിന്റെ ചുവടുപിടിച്ചുള്ള പ്രെഡിക്ഷന്‍ പട്ടികകളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

anjana mohan

പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. മുന്‍ സീസണിലേത് പോലെ തന്നെ സീരിയല്‍ രംഗത്തുള്ളവരും സോഷ്യല്‍ മീഡിയ താരങ്ങളും തമ്മിലായിരിക്കും ഇത്തവണയും മാറ്റുരയ്ക്കുക എന്നാണ് കരുതപ്പെടുന്നത്.

ഇത്തവണ ബിഗ് ബോസിലേക്ക് എത്തുന്നവരുടേതായുള്ള പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ നിറഞ്ഞു നിന്നിരുന്ന ചിലര്‍ അവസാന ഓഡിഷനില്‍ പുറത്തായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ആരൊക്കെയായിരിക്കണം ബിഗ് ബോസിലുണ്ടാകേണ്ടത് എന്ന തീരുമാനത്തിലേക്ക് എത്താന്‍ ഒരുപാട് കടമ്പകളുണ്ട്. അവസാന ഘട്ടം ഓഡിഷനും കടക്കാതെ ഒരാള്‍ ബിഗ് ബോസിലെത്തിയെന്ന് പറയാനാകില്ല.

അങ്ങനെയുള്ള അവസാന ഘട്ട ഓഡിഷനില്‍ പുറത്തായ ഒരാളുടെ പേരാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് അമൃത സജുവാണ് അവസാന ഘട്ട ഓഡിഷനില്‍ പുറത്തായെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.

ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളിലാണ് ഈ റിപ്പോര്‍ട്ട് പ്രചരിക്കുന്നത്. അതേസമയം മറ്റൊരു താരം ബിഗ് ബോസിലേക്കുള്ള അവസാന കടമ്പ കടന്നതായും റിപ്പോര്‍ട്ടുണ്ട്.

യെസ്മ സീരീസിലൂടെ ശ്രദ്ധ നേടിയ നടി അഞ്ജന മോഹന്‍ ബിഗ് ബോസിലേക്കുള്ള എന്‍ട്രി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവസാന പട്ടിക പുറത്ത് വരാതെ പക്ഷെ ഈ റിപ്പോര്‍ട്ടുകളൊന്നും സ്ഥിരീകരിക്കാനാകില്ല.

അതിനിടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നവരെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന പ്രൊമോ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും പുതിയ പ്രൊമോയില്‍ പറയുന്നത് ഒരു സകലകലാവല്ലഭന്‍ വരുന്നുവെന്നാണ്.

കമ്പോസര്‍, സിംഗര്‍, നടന്‍ ഇതെല്ലാമായ സകലകലാവല്ലഭവന്‍ ഉണ്ടെന്നാണ് പുതിയ സൂചന. ഇതാരായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പലരുടേയും പേരുകള്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിബിന്‍ ബെഞ്ചമിന്‍, ഫെജോ, കൊല്ലം ഷാഫി തടുങ്ങിയവരുടെ പേരുകള്‍ സോഷ്യല്‍ മീഡിയ പറയുന്നുണ്ടെങ്കിലും ആരെന്ന് അറിയാന്‍ ഷോ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ഇതിനിടെ നടന്‍ സാഗര്‍ സൂര്യയും ബിഗ് ബോസിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ബിഗ് ബോസ് താരം ശാലിനി തന്റെ ചാനലിലൂടെയാണ് സാഗര്‍ ആയിരിക്കാം ഒരു മത്സരാര്‍ത്ഥിയെന്ന സൂചന പങ്കിട്ടത്.

anjana mohan

ഷോയുടെ പ്രൊമോ വീഡിയോകള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രേക്ഷകർ ചിലരുടെ പേരുകള്‍ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. വാർത്താ താരം ശോഭ വിശ്വനാഥാണ് അതിലൊരാള്‍‌.

സോഷ്യല്‍ മീഡിയയിലെ താരമായ അമല ഷാജി ബിഗ് ബോസിലൂടെ മലയാളികളുടെ മുന്നിലെത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഏതാണ്ട് ഉറപ്പായ മറ്റൊരാള്‍ വുഷു താരം അനിയന്‍ മിഥുനാണ്.

പിന്നാലെ നിരവധി പേരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയിലായ ചർച്ചകളില്‍ നിറയുന്നത്. മിമിക്രി താരം നെല്‍സണ്‍, അഖില്‍ മാരാർ, ഹനാന്‍, ജോണ്‍ ജേക്കബ്, റെനീഷ, മനീഷ, വെെബർ ഗുഡ് ദേവു, ഏയ്ഞ്ചലിന്‍ മറിയ, അസ്ല മർലിന്‍, നദീറ മെഹ്റിന്‍ തുടങ്ങിയ പേരുകളാണ് സോഷ്യല്‍ മീഡിയയുടെ ചർച്ചകളിലായി നിറയുന്നത്.

എന്നാല്‍ ഷോ തുടങ്ങുന്നത് വരെ ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലെത്തുക എന്നത് തീർത്ത് പറയാനാകില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X