ബിഗ് ബോസില്‍ ഇത്തവണ 26 പേര്‍, രണ്ട് കോമണേഴ്‌സും; പ്രെഡിക്ഷന്‍ ലിസ്റ്റില്‍ പുതിയ നാലു പേര്‍
ഒടുവില്‍ ആ ദിനം എത്തുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കുന്നു. ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബിഗ് ബോസ് വീടിന്റെ വാതില്‍ തുറക്കപ്പെടാനായി ബാക്കിയുള്ളൂ. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 10നായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ലോഞ്ചിംഗ് നടക്കുക. സോഷ്യല്‍ മീഡിയയിലും പ്രേക്ഷകര്‍ക്കിടയിലുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയമായി ബിഗ് ബോസ് മാറിയിരിക്കുകയാണ്.
ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നറിയാനുളള ആകാംഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. മുന്‍ സീസണുകളെ പോലെ തന്നെ ആവേശവും വാശിയും നാടകീതയുമെല്ലാം നിറഞ്ഞൊരു സീസണ്‍ തന്നെയായിരിക്കും ഇത്തവണയും ബിഗ് ബോസ് ഒരുക്കി വച്ചിരിക്കുന്നത് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആരൊക്കെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാര്‍ത്ഥികളായി ഉണ്ടാവുക എന്നറിയാന്‍ ഷോ തുടങ്ങുന്നത് വരെ കാത്തിരിക്കണം. പക്ഷെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രഡിക്ഷന്‍ ലിസ്റ്റുകളും സൂചനകളുമെല്ലാം സജീവമായി മാറിയിട്ടുണ്ട്. മുന്‍ ബിഗ് ബോസ് താരങ്ങളും വ്‌ളോഗര്‍മാരുമെല്ലാം തങ്ങളുടെ സോഴ്‌സുകളെ ആധാരമാക്കിയുള്ള പട്ടികളുമായി ചര്‍ച്ചകള്‍ക്ക് തീപിടിപ്പിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ താരമായിരുന്ന റോണ്‍സണ്‍ പങ്കുവെക്ക താരങ്ങളുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ട്. ബിഗ് ബോസിലേക്ക് സ്വാഗതം എന്നു പറഞ്ഞ് ഇതിനോടകം തന്നെ ഒമ്പത് പേരെ റോണ്‍സണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒരാളെ പിന്നീട് അദ്ദേഹം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഡയാന ഹമീദ്, കൃഷ്ണ, യമുന റാണി, അപ്‌സര ആല്‍ബി, ജിന്റോ, രാധിക നായര്‍, മല്ലു ജെഡി, ശരണ്യ ആനന്ദ്, ജസീല പര്‍വീണ്‍് എന്നിവരെയാണ് റോണ്‍സണ്‍ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.
അതേസമയം നേരത്തെ റോണ്‍സണ്‍ സ്ഥിരീകരിച്ച പേരുകളിലൊന്നായിരുന്നു രാജീവ് പരമേശ്വരന്‍. സീരിയല്‍ നടനായ രാജീവ് സാന്ത്വനത്തിലെ ബാലേട്ടനായി കയ്യടി നേടിയ താരമാണ്. എന്നാല്‍ രാജീവ് ചെന്നൈയിലെത്തിയിരിക്കുന്നത് പുതിയ സീരിയലിനു വേണ്ടിയാണെന്നാണ് റോണ്‍സണ്‍ പിന്നീട് തിരുത്തിയത്. ഇതിനിടെ തന്റെ പ്രവചന പട്ടികയുമായി വ്‌ളോഗര്‍ രേവതിയുമെത്തിയിട്ടുണ്ട്. ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രേവതി പുതിയ നാല് പേരുടെ പേരടക്കമുള്ള ലിസ്റ്റ് പുറത്ത് വിട്ടത്.

ഷിനു ശ്യാമളന്‍, ശ്രുതി സത്യന്‍, ശ്രുതീഷ നായര്‍ നടി, കൊല്ലം ഷാഫി എന്നിവരുടെ പേരുകളാണ് രേവതി പുതുതായി പ്രെഡിക്ഷന്‍ ലിസ്റ്റിലേക്ക് കൂട്ടിചേര്‍ക്കുന്നത്. അതേസമയം ഇത്തവണ 12 സ്ത്രീകള്‍, 12 പുരുഷന്മാര്‍, 2 ട്രാന്‍സ്‌ജെന്റേഴ്‌സ്, 2 കോമണേഴ്‌സ് എന്നിങ്ങനെയായിരിക്കും മത്സരാര്‍ത്ഥികളുണ്ടാവുക എന്നും രേവതി പറയുന്നുണ്ട്. പിന്നാലെ താന്‍ സാധ്യത കല്‍പ്പിക്കുന്നവരുടെ പേരുകളും രേവതി പങ്കുവെക്കുന്നുണ്ട്.
ജിന്റോ, രാജീവ് പരമേശ്വരന്‍, മല്ലു ജെഡി, സിജോ ടോക്‌സ്, ബിനീഷ് ബാസ്റ്റിന്‍, ഋഷി, സിദ്ധാര്‍ത്ഥ് പ്രഭു, ക്രിസ്റ്റി സെബാസ്റ്റ്യന്‍, ബിനോയ് വര്‍ഗ്ഗീസ്, അജു അജ്മല്‍, കൊല്ലം ഷാഫി, കേരള ഫുഡി, മല്ലു ജെഡി. രാധിക നായര്‍, ജസീല പര്‍വീണ്‍, ജാസ്മിന്‍ ജാഫര്‍, പൂജ കൃഷ്ണ, യമുന റാണി, അനീഷ നായര്‍, ജീവ നമ്പ്യാര്‍, അപ്‌സര ആല്‍ബി, നയന ജോണ്‍സണ്‍, ഷിനു ശ്യാമളന്‍, ശ്രുതി സത്യന്‍, ശ്രുതീഷ നായര്‍, ജാന്‍ മണി, അമയ പ്രസാദ് എന്നിവരും ഇവര്‍ക്കൊപ്പം രണ്ട് കോമണേഴ്‌സുമാണ് രേവതിയുടെ പട്ടികയിലുള്ളത്.


Click it and Unblock the Notifications