നല്ല നിമിഷങ്ങളില്‍ പിടിച്ചു വിഷം ചീറ്റുന്ന ജാസ്മിൻ വല്ലാത്തൊരു ജന്മം തന്നെ! ഇതിനപ്പുറം ദുഷിപ്പ് പ്രതീക്ഷിക്കാം
ബിഗ് ബോസിലേക്ക് കുടുംബാംഗങ്ങള്‍ കൂടി പങ്കെടുക്കാന്‍ എത്തിയതോടെ മത്സരാര്‍ഥികളുടെ സ്വഭാവത്തിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാവരുടെയും കുടുംബം വന്നപ്പോഴും തന്റെ വീട്ടുകാര്‍ മാത്രം വരാത്തതതില്‍ ജാസ്മിന്‍ അസ്വസ്ഥയായിരുന്നു. ഒടുവില്‍ ജാസ്മിന്റെ വീട്ടുകാരും ഷോ യിലേക്ക് എത്തിയിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം നോറയുടെ പിതാവ് വന്നപ്പോള്‍ ജാസ്മിന്‍ കാണിച്ചു കൂട്ടിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. എല്ലാവരും സംസാരിച്ചിരിക്കുമ്പോള്‍ വീടിനകം അടിച്ചുവാരി നടക്കുകയാണ് ജാസ്മിന്‍. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നോറയുടെ വാപ്പ ജാസ്മിനെ വിളിച്ച് സംസാരിക്കുകയും ചെയ്തു.

അതിന് ശേഷം വീട്ടുകാരുടെ പിന്തുണ ഇല്ലാതെയാണ് താന്‍ വന്നതെന്ന് നോറ പറഞ്ഞത് ജാസ്മിന്‍ വളച്ചൊടിക്കാനും ശ്രമിച്ചിരുന്നു. നോറയ്ക്ക് പുറത്ത് സപ്പോര്‍ട്ട് കൂടുതലുണ്ടെന്ന് കരുതി ജാസ്മിന്‍ ചെയ്യാന്‍ ശ്രമിച്ച കാര്യങ്ങള്‍ ചൂണ്ടി കാണിക്കുകയാണ് ഒരു പ്രേക്ഷകന്‍.
'നോറയെന്ന പെണ്‍കുട്ടിയുടെ പിതാവ് വന്നപ്പോള്‍ പറഞ്ഞ ഒരു വാചകം 'വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ ചൂലും കൊണ്ടാണോ ജാസ്മിന്‍ നടക്കേണ്ടത്? 'വീട്ടില്‍ മൂന്നു മത്സരാര്‍ത്ഥികളുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ജാസ്മിന്‍ കാട്ടിക്കൂട്ടുന്ന വേഷം കെട്ടല്‍ ആണ് ഇത്. അത് ആരാണേലും ചോദിച്ചു പോവും.
സായിയോടും അഭിയോടും ഋഷിയോടും 'ഞാന്‍ തൂക്കത്തില്ല, എനിക്ക് നടു വേദനയാ.. എന്താ ആരും എന്നെ ശ്രദ്ധിക്കാത്തത്' എന്നൊക്കെ തലേ ദിവസം പറഞ്ഞ വ്യക്തിയാണ് എന്ന് ഓര്‍ക്കണം.

എന്നാല്‍ നോറയുടെ മാതാപിതാക്കള്‍ പോയ ശേഷം ആ നല്ല നിമിഷങ്ങളില്‍ പിടിച്ചു വിഷം ചീറ്റുന്ന ജാസ്മിന്‍ വല്ലാത്തൊരു ജന്മം തന്നെ. നോറ സ്വന്തം വീട്ടുകാര്‍ കൊണ്ട് വന്ന കത്ത് വായിക്കുന്നതിന്റെ തൊട്ടു മുന്‍പ് പറഞ്ഞ ഒരു വാചകം 'ഞാന്‍ വീട്ടുകാരുടെ സപ്പോര്‍ട്ട് കൊണ്ടല്ല ഇവിടെ വരെ എത്തിയത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ.
എനിക്കെന്റെ ഫ്രണ്ട് ആണ് അന്ന് ഉണ്ടായിരുന്നത്. അപ്പോള്‍ എന്ന് പറഞ്ഞ വാചകം റെസ്മിനും അപ്‌സരക്കും മുന്‍പില്‍ വളച്ചൊടിക്കുന്നു ജാസ്മിന്‍. ജാസ്മിന്‍ വല്ലാത്തൊരു വിലയില്ലാത്ത സംഭാഷണത്തിന് റെസ്മിനെ കൂടെ നിര്‍ബന്ധിച്ചു കൂട്ട് പിടിക്കുന്നു.
നോറയ്ക്ക് പുറത്തു സപ്പോര്‍ട്ട് എങ്ങാനും കൂടിപ്പോയാലോ എന്ന് ജാസ്മിന് തോന്നിപ്പോയി. 'ജിന്റോ കപ്പ് കൊണ്ട് പോവുന്നത് എനിക്ക് സഹിക്കില്ല' എന്ന് പറഞ്ഞ മനസ്സല്ലേ? ഇതിനപ്പുറം ദുഷിപ്പു പ്രതീക്ഷിക്കുന്നു നിന്നില്‍ നിന്നും.' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications