ഇവരും ബിഗ് ബോസിലേക്ക്! ചെന്നൈയ്ക്കുള്ള ഫ്‌ളൈറ്റ് കയറാന്‍ റെഡിയായവര്‍; ഇവര്‍ ഇല്ലെന്നും ഉറപ്പായി!

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിനായി. ആറാം സീസണുമായാണ് ബിഗ് ബോസ് എത്തുന്നത്. ഇതിനോടകം തന്നെ പുറത്തു വന്ന പ്രൊമോ വീഡിയോകളെല്ലാം ആരാധകര്‍ക്കിടയിലെ ആകാംഷ വര്‍ധിപ്പിക്കുന്നതായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് ആരംഭത്തോടെ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കും.

ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് ഇത്തവണ കടന്നു വരിക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പലരുടേയും പേരുകളുമായി പ്രെഡിക്ഷന്‍ ലിസ്‌റ്‌റുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പതിവ് പോലെ ടെലിവിഷന്‍ രംഗത്തു നിന്നും സോഷ്യല്‍ മീഡിയ താരങ്ങളുമെല്ലാം ബിഗ് ബോസ് വീട്ടിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.

Bigg Boss Malayalam

ഇതുവരെ വന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ നിന്നും ചിലരുടെ പേരുകള്‍ ഉറപ്പിക്കാമെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സ് യൂട്യൂബ് ചാനലിലൂടെ രേവതി പറയുന്നത്. തന്റെ പുതിയ വീഡിയോയിലൂടെ 80 ശതമാനവും ബിഗ് ബോസ് മലയാളം സീസണ്‍ 6 ഉണ്ടാകാന്‍ സാധ്യതയുള്ളവരുടെ പുതിയൊരു പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് രേവതി. ഒപ്പം ഉണ്ടാകാന്‍ സാധ്യതയില്ലാത്തവരെക്കുറിച്ചും രേവതി സംസാരിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഉണ്ടാകുന്ന കാര്യത്തില്‍ 80 ശതമാനം ഉറപ്പിക്കാന്‍ പറ്റുന്നവരായി രേവതി ആദ്യം പറയുന്ന മൂന്ന് പേരുകള്‍ ജിന്റോ, രാധിക നായര്‍, രാജീവ് പരമേശ്വരന്‍ എന്നിവരുടേതാണ്. നേരത്തെ ബിഗ് ബോസ് താരം റോണ്‍സനും ഇവര്‍ ബിഗ് ബോസിലൂണ്ടാകുമെന്ന് പറഞ്ഞിരുന്നു. ജിം ട്രെയിനറാണ് ജിന്റോ. നേരത്തെ ഹനാന്റെ വൈറല്‍ വീഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ട്രെയിനര്‍ ജിന്റോ ആണ്.

മാധ്യമ പ്രവര്‍ത്തകയാണ് രാധിക. ബിഗ് ബോസിന്റെ പോയ സീസണില്‍ പ്രസ് മീറ്റില്‍ വന്ന് ശ്രദ്ധ നേടാന്‍ രാധികയ്ക്ക് സാധിച്ചിരുന്നു. സാന്ത്വനം പരമ്പരയിലെ ബാലേട്ടനായടക്കം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടനാണ് രാജീവ് പരമേശ്വരന്‍. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തെ മുന്‍നിര താരമായി രാജീവുണ്ട്. ഇവര്‍ക്ക് പുറമെ സീരിയല്‍ നടിമാരായ ജെസീല പര്‍വീണ്‍, ശരണ്യ ആനന്ദ് എന്നിവരും യൂട്യൂബര്‍ മല്ലു ജെഡി എന്നിവരും ബിഗ് ബോസ് വീട്ടിലുണ്ടാകുമെന്ന് 80 ശതമാനം ഉറപ്പായിട്ടുണ്ട്. റോണ്‍സനും ഇവര്‍ ബിഗ് ബോസിലുണ്ടാകുമെന്ന് പറഞ്ഞിരുന്നു.

Bigg Boss Malayalam

ജാസ്മിന്‍ ജാഫര്‍, പൂജ കൃഷ്ണ, സിജോ ടോക്‌സ്, യമുന റാണി. റെഡര്‍ ഗേള്‍ അനീഷ നായര്‍, ജീവ നമ്പ്യാര്‍ മിസിസ് സൗത്ത് ഇന്ത്യ, ബിനീഷ് ബാസ്റ്റിന്‍ എന്നിവരും ബിഗ് ബോസ് വീട്ടിലേക്ക് കടന്നുവരുമെന്ന് 80 ശതമാനം ഉറപ്പായിട്ടുണ്ടെന്നാണ് രേവതി പറയുന്നത്. അതേസമയം സാധ്യത പട്ടികയില്‍ മറ്റ് ചിലരുടെ പേരുകളും രേവതി പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരുകള്‍ ഉറപ്പിക്കാനായിട്ടില്ലെന്നാണ് രേവതി പറയുന്നത്.

നയന ജോണ്‍സണ്‍, സാധ്യത കുറവ്. ക്രിസ്റ്റി സെബാസ്റ്റിയന്‍. ബിനോയ് വര്‍ഗ്ഗീസ്, അപ്‌സര ആല്‍ബി. ഋഷി, അമയ പ്രസാദ്, ശീതള്‍ ശ്യാം. ജാന്‍ മണി മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അജു അജ്മല്‍, കേരള ഫുഡ്ഡി. ഡയാന ഹമീദ്, കലാഭവന്‍ നവാസ്, ശ്രീലക്ഷ്മി അറയ്ക്കല്‍ ഇല്ലെന്ന് തോന്നുന്നു. ജീത്തു വേണു ഗോപാല്‍ എന്നിവരാണ് രേവതിയുടെ സാധ്യതാപ്പട്ടികയിലുള്ള മറ്റുള്ളവര്‍. അതേസമയം, സിദ്ധാര്‍ത്ഥ് പ്രഭു, അഖില്‍ ആനന്ദ് എന്നിവര്‍ ബിഗ് ബോസിലുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X