ചരിത്രത്തില്‍ ഇതാദ്യം! ഷോ തുടങ്ങും മുമ്പേ മത്സരാര്‍ത്ഥികളെ വെളിപ്പെടുത്തി; കൊമണേഴ്‌സായി നിഷാനയും റെസ്മിനും

എല്ലാവരും കാത്തിരിക്കുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ വരവിനായാണ്. ആദ്യ പ്രൊമോ വീഡിയോ വന്നത് മുതല്‍ക്കു തന്നെ ആരാധകര്‍ ആകാംഷയിലാണ്. മാര്‍ച്ച് 10 നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ലോഞ്ച് എപ്പിസോഡ്. പിന്നീടുള്ള നൂറ് ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ആറാം പതിപ്പിലെ വിജയിയെ കണ്ടെത്തും. വീണ്ടുമൊരു ബിഗ് ബോസ് കാലം കടന്നു വരുമ്പോള്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

എല്ലാത്തവണയും ബിഗ് ബോസിന്റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ ആരാധകര്‍ക്കിടയിലെ ചോദ്യം ഇത്തവണ ബിഗ് ബോസില്‍ ആരൊക്കെയുണ്ടാകും എന്നതാണ്. ഇത്തവണയും അത് തന്നെയാണ് എല്ലാവരും ചോദിച്ചത്. ദിവസങ്ങള്‍ മുമ്പ് തന്നെ ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്നുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. യൂട്യൂബര്‍മാരും മുന്‍ ബിഗ് ബോസ് താരങ്ങളുമെല്ലാം തങ്ങളുടെ പ്രെഡിക്ഷന്‍ ലിസ്റ്റുകളുമായും എത്തി.

Bigg Boss Malayalam

ഇതോടെ സോഷ്യല്‍ മീഡിയ ആകെ സജീവമായി മാറി. ബിഗ് ബോസ് വീട്ടില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയ്ക്ക് ഉറപ്പുള്ള പലരുടേയും പേരുകളും പൊന്തി വന്നിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് ആയതിനാല്‍ അവാസന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തും. അതുകൊണ്ട് ആരൊക്കെയായിരിക്കും ഉണ്ടായിരിക്കുക എന്നറിയാന്‍ മാര്‍ച്ച് 10 വരെ കാത്തിരിക്കണം.

എന്നാല്‍ ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തന്നെ തിരുത്തിയിരിക്കുകയാണ. പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് തങ്ങളുടെ നടപ്പുരീതി ബിഗ് ബോസ് ടീം മാറ്റിയെഴുതിയിരിക്കുന്നത്. ഇതാദ്യമായിതാ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ ഷോ ആരംഭിക്കും മുമ്പ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്. പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ രണ്ട് പേരെ ബിഗ് ബോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നവരില്‍ സാധാരണക്കാരായ രണ്ടു പേരുമുണ്ട്. ഇവരെയാണ് പുതിയ പ്രൊമോ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. എല്ലാവരും കാത്തിരിക്കുന്നത് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്നറിയാനാണ്. സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുത്ത ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇവരൊക്കെയാണെന്ന് മോഹന്‍ലാല്‍ പറയുന്നിടത്താണ് പുതിയ പ്രൊമോ വീഡിയോ ആരംഭിക്കുന്നത്.

Bigg Boss Malayalam

റസ്മിന്‍ ഭായ് ആണ് ആദ്യത്തെ മത്സരാര്‍ത്ഥി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചറാണ് റസ്മിന്‍. ഒപ്പം റൈഡിംഗിനോട് അതിയായ താല്‍പര്യമുള്ള ആളുമാണ് താനെന്നും റസ്മിന്‍ പ്രൊമോ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. നിഷാന എന്‍ ആണ് രണ്ടാമത്തെ കോമണര്‍. എന്നും എപ്പോഴും യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താനൊരു ഫ്രീക്കത്തി വീട്ടമ്മയാണെന്നും നിഷാന പറയുന്നുണ്ട്. ആയിരക്കണക്കിന് സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതില്‍ രണ്ടു പേരും സന്തോഷം അറിയിക്കുകയും ചെയ്യുന്നുണ്ട്.

ഇതാദ്യമായിട്ടാണ് ബിഗ് ബോസ് മലയാളത്തില്‍ ഏതെങ്കിലും മത്സരാര്‍ത്ഥിയെ ഷോ തുടങ്ങും മുമ്പ് തന്നെ പരിചയപ്പെടുത്തുന്നത്. പോയ സീസണിലായിരുന്നു ആദ്യമായി സാധാരണക്കാരില്‍ നിന്നും ഒരാളെ ബിഗ് ബോസ് വീട്ടിലേക്ക് മത്സരാര്‍ത്ഥിയായി കൊണ്ടു വന്നത്. ഗോപികയായിരുന്നു പോയ സീസണിലെ കോമണര്‍ മത്സരാര്‍ത്ഥി. ഇത്തവണ ഒരു പടി കൂടി കടന്ന് രണ്ട് കോമണറുമായാണ് ബിഗ് ബോസ് എത്തുന്നത്. ആരാധകര്‍ക്കിടയിലെ ആകാംഷ കൂട്ടിയിരിക്കുകയാണ് പുതിയ പ്രൊമോ വീഡിയോ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X