സോഷ്യല്‍ മീഡിയയില്‍ താരം, സെലിബ്രിറ്റികളുമായി ബന്ധം; ഇവരോ കോമണര്‍? ബിഗ് ബോസ് ചതിച്ചോ?
വിവാദത്തിന് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം പുതിയ സീസണുമായി എത്തുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ആറാമത്തെ സീസണ്‍ ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. ഷോ തുടങ്ങിയില്ലെങ്കിലും ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പേ വിവാദം ഉടലെടുത്തിരിക്കുകയാണ്.
സാധാരണ ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നറിയണമെങ്കില്‍ ഷോ ആരംഭിക്കണം.അതുവരേയും ബിഗ് ബോസ് ആകാഷം നിലനിര്‍ത്താറുണ്ട്. ഇക്കൊല്ലവും സോഷ്യല്‍ മീഡിയയിലെങ്ങും ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചകളായിരുന്നു. ഇതിന് ചൂട് പകരാന്‍ പ്രെഡിക്ഷന്‍ പട്ടികകളം സജീവമായിരുന്നു. പക്ഷെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബിഗ് ബോസ് ഒരു സര്‍പ്രൈസ് നല്‍കുകയായിരുന്നു.

ചരിത്രത്തിലാദ്യമായി രണ്ട് മത്സരാര്‍ത്ഥികളെ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ ബിഗ് ബോസ് വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തു വിട്ട പ്രൊമോ വീഡിയോയിലൂടെയാണ് കോമണര്‍ ക്യാറ്റഗറിയില്‍ നിന്നുള്ള രണ്ട് മത്സരാര്‍ത്ഥികളെ ബിഗ് ബോസ് വെളിപ്പെടുത്തിയത്. റസ്മിന്‍ ഭായ് ആണ് ആദ്യത്തെ മത്സരാര്‍ത്ഥി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചറാണ് റസ്മിന്‍. ഒപ്പം റൈഡിംഗിനോട് അതിയായ താല്‍പര്യമുള്ള ആളുമാണ് താനെന്നും റസ്മിന്‍ പ്രൊമോ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. നിഷാന എന്‍ ആണ് രണ്ടാമത്തെ കോമണര്‍. എന്നും എപ്പോഴും യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താനൊരു ഫ്രീക്കത്തി വീട്ടമ്മയാണെന്നും നിഷാന പറയുന്നുണ്ട്.
ഇതാദ്യമായിട്ടാണ് ബിഗ് ബോസ് മലയാളത്തില്‍ ഏതെങ്കിലും മത്സരാര്‍ത്ഥിയെ ഷോ തുടങ്ങും മുമ്പ് തന്നെ പരിചയപ്പെടുത്തുന്നത്. പോയ സീസണിലായിരുന്നു ആദ്യമായി സാധാരണക്കാരില്‍ നിന്നും ഒരാളെ ബിഗ് ബോസ് വീട്ടിലേക്ക് മത്സരാര്‍ത്ഥിയായി കൊണ്ടു വന്നത്. ഗോപികയായിരുന്നു പോയ സീസണിലെ കോമണര്‍ മത്സരാര്‍ത്ഥി. ഇത്തവണ ഒരു പടി കൂടി കടന്ന് രണ്ട് കോമണറുമായാണ് ബിഗ് ബോസ് എത്തുന്നത്. സംഭവം പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ചര്‍ച്ചയായി മാറി.
ഇതിനിടെ ബിഗ് ബോസിന്റെ കോമണര്‍ സെലക്ഷന്‍ വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയാണ്. കോമണേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരും കോമണേഴ്‌സ് അല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായവരാണ്. സെലിബ്രിറ്റികളുമായി ബന്ധമുള്ളവരുമാണ്. അതിനാല്‍ ഇത് കോമണേഴ്‌സ് അല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്.

ഇവരെക്കെ സധാരണക്കാരാകുമ്പോള്‍ അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലിപ്പണിക്ക് പോകുന്നവരും തൊഴിലുറപ്പിന് പോകുന്നവരും ഒക്കേ ഏത് ക്യാറ്റഗറില്‍ പെടും, ഇവരൊക്കെ ഏത് വകയിലാ കോമണര്‍ ആയത്. ഗോപിക അല്പം മോശം സെലെക്ഷന്‍ ആയിരുന്നു എങ്കിലും പക്കാ കോമണര്‍ ടാഗിന് അര്‍ഹത ഉണ്ടായിരുന്നു. ഇവരൊക്കെ അത്യാവശ്യം ഫോള്ളോവെര്‍സ് ഒക്കെ ഉള്ള മിനി സെലിബ്രിറ്റീസ് തന്നെ ആണ്. ബിഗ് ബോസ്സില്‍ ഇവര്‍ കണ്ഡസ്റ്റന്റ്‌സ് ആയിട്ട് വരുന്നതില്‍ ഒരു പരാതിയും ഇല്ല. പക്ഷെ, അതിനു വേണ്ടി 2 കോമണര്‍ സ്‌പോട്ടില്‍ വെറുതെ തിരുകി കയറ്റണ്ട കാര്യം ഇല്ലായിരുന്നു. ഇവരില്‍ ഒരാളെ സെലിബ്രിറ്റി കോണ്ടെസ്റ്റാന്റ് ആയിട്ട് എടുത്തിട്ട് , ഒരു പക്കാ കോമണര്‍ വന്നിരുന്നേല്‍ നന്നായേനെ, ഇതെപ്പോ എവിടുന്ന് എങ്ങനെ. സെലെക്ഷന്‍ സാധാരണക്കാര്‍ അറിഞ്ഞോ ആവോ എന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ അതിരുകടന്നതാണെന്നാണ് ചിലരുടെ മറുവാദം. മുമ്പും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളവരെ ബിഗ് ബോസില്‍ കോമണറായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ കാലത്തെ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തവരെ കണ്ടെത്തുക സാധ്യമല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ സമൂഹത്തിന്റെ താഴേക്കിടയില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമായിരുന്നുവെന്ന് മറ്റ് ചിലര്‍ പറയുന്നു. അതേസമയം ഇവരെ കാണുമ്പോള്‍ സാധാരണക്കാരായി തോന്നുന്നില്ലെന്ന വാദം അര്‍ത്ഥരഹിതമാണെന്നും മറ്റ് ചിലര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications