ജാസ്മിനും ജിന്റോയ്ക്കും ക്വാളിറ്റിയില്ല, പക്ഷെ ജിന്റോ വിന്നറാകും; മത്സരാര്‍ത്ഥികളുടെ ഭാവി പ്രവചനം
ബിഗ് ബോസ് സീസണ്‍ 6 ചൂടുപിടിച്ച മത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ആദ്യം പുറത്തായ രതീഷ് തിരിച്ചുവന്നിരുന്നു. നിലവില്‍ 18 പേരാണ് മത്സരിക്കുന്നത്. മത്സരം 50 ദിവസം ഇതിനകം കടന്നു കഴിഞ്ഞിട്ടുണ്ട്. മത്സരത്തില്‍ ഇതിനകം ഏറ്റവും കൂടുതല്‍ ഫാന്‍സ് ഉള്ളത് ജിന്റോയ്ക്കാണ്. വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ളത് ജിന്റോയും ജാസ്മിനുമാണ്.
എന്നാല്‍ പെര്‍ഫോര്‍മന്‍സില്‍ ഹേറ്റേഴ്‌സ് ഉള്ളതുപോലെ തന്നെ ജിന്റോയ്ക്കും ജാസ്മിനും ഫാന്‍സുമുണ്ട്. നേരത്തെ ജാസ്മിനും ഗബ്രിയും കോംബോയായി കൡക്കുന്ന സമയത്ത് ജാസ്മിന് വലിയ ഹേറ്റേഴ്‌സ് തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ ജാസ്മിന്റെ ഗെയിമിംഗ് സ്ട്രാറ്റര്‍ജി മാറുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

എന്നാല്‍ എങ്ങനെയായിരിക്കും ഇവരുടെ ഗെയിം മുന്നോട്ട് പോവുകയെന്നതില്‍ പ്രേക്ഷകര്‍ ആകാംക്ഷ ഭരിതരാണ്. ജിന്റോ വിന്നര്‍ ആവാന്‍ സാധ്യതയുള്ള ഗെയിമര്‍ ആണെങ്കിലും അതിനുള്ള ക്വാളിറ്റി ഉള്ള മത്സരാര്‍ത്ഥി അല്ലെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. സിബിന്‍ പോയതോടെ ജിന്റോയ്ക്ക് ഫാന്‍സ് കൂടിയെന്നും പറയുന്നു.
അതേസമയം അടുത്തിടെ ഉണ്ടായ ഗെയിമില്‍ ശരണ്യയെ ഫിസിക്കല്‍ അസോള്‍ട്ട് നടത്തിയെന്ന തരത്തിലുള്ള വിമര്‍ശനവും ജിന്റോയ്‌ക്കെതിരെയ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത് അര്‍ജുനാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ചില വീഡിയോ ദൃശ്യങ്ങളും ഇത് തെളിയിക്കുന്ന രീതിയില്‍ പ്രേക്ഷകര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ബിഗ് ബോസില്‍ മത്സരം കടുത്തിരിക്കുന്ന സമയത്തില്‍ ഒരു പ്രേക്ഷകന്‍ ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളുടെ ഭാവി എന്താകും എന്ന് പ്രവചിച്ചിരിക്കുകയാണ്. ഇത് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന സായി ഒന്നും തുടക്കത്തിലെ ആവേശം കാണിക്കുന്നില്ല. അതുകൊണ്ട് തന്ന അവരെല്ലാം പെട്ടെന്ന് പോകാന്‍ ചാന്‍സ് ഉണ്ടെന്നാണ് പറയുന്നത്.
ജാസ്മിന് ക്വാളിറ്റിയില്ലാത്ത മത്സരാര്‍ത്ഥിയാണ്. അപ്‌സര, ശ്രീതു, റെസ്മിന്‍ എന്നിവര്‍ ഹൗസിലെ മറ്റുള്ളവര്‍ക്കിടയില്‍ സപ്പോര്‍ട്ട് ഉണ്ടാവാന്‍ കളിക്കുകയായിരുന്നു എന്നും പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം നോറ അണ്‍പ്രഡിക്ടബിള്‍ ആയ മത്സരാര്‍ത്ഥിയാണെന്നും പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
ജിന്റോ- നു വിന്നര്‍ ആവാന്‍ ഉള്ള ക്വാളിറ്റി ഇല്ല പക്ഷെ വിന്നര്‍ ആവാന്‍ ചാന്‍സ് ഉണ്ട് ( സിബിന്‍ പോയൊണ്ട് ഫാസ് സ് കൂടുതലാണ് ഇപ്പോള്‍ )
അന്‍സിബ, നന്ദന, ഋഷി,- ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് .. കേറി വന്നാല്‍ നന്നാകും. ജാസ്മിന്‍ - ആ കപ്പ് എടുക്കാന്‍ യോഗ്യത ഞാന്‍ കാണുന്നില്ല.
തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല! വിമര്‍ശകനോട് തങ്കമണിയുടെ ആര്‍ട് ഡയറക്ടര്‍
അപ്‌സര, ശ്രീതു, റെസ്മിന്‍-ഹൗസില്‍ ഉള്ളവര്‍ക്കിടയില്‍ സപ്പോര്‍ട്ട് ഉണ്ടാവാന്‍ കളിക്കുന്നു. (വോട്ട് ചെയ്യുന്നത് ഓടിയന്‍സ് ആണെന്ന് മറക്കുന്നു ) ഫൈനല്‍ അഞ്ചില്‍ വരാന്‍ ചാന്‍സ് കുറവാണ്. സായി-ഗെയിമര്‍ ആയി ഇതുവരെ തോന്നുന്നില്ല. ഈ പോകണേല്‍ ഒരു വീക്ക് 11/12 പുറത്തു പോകാന്‍ ചാന്‍സ് ഉണ്ട്.

അഭിഷേക് - പൊട്ടന്‍ഷ്യല്‍ ഉണ്ട് . ഒറ്റക്ക് നന്നായി കളിച്ചാല്‍ . ആദ്യ ആഴ്ച ഒഴിച്ചാല്‍ ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് കീപ് ചെയ്യുന്നുണ്ട്. സിജോ - ജിന്റോടെ പിറകെ പോവാതെ മര്യാദക്ക് കളിച്ചാല്‍ കപ്പ് എടുകാം.. ഗബ്രി- ടിക്കറ്റ് ട്ടോ ഫിനാലെ ഇല്ലെങ്കില്‍ ഒരു വീക്ക് 11/12 പുറത് (ബിബി കൊടുക്കുന്ന ടാസ്‌ക് കണ്ട് അറിയാം)
അര്‍ജുന്‍ -വീക്ക്... അര്‍ജുന്‍ ആന്‍ഡ് ശ്രീതു നോമിനേഷന്‍ വന്നാല്‍ ഒരു 3-4 വീക്ക് മാക്‌സ് .ഏക്പോസ് ആവാന്‍ ഉണ്ട്. നോറ- അണ്‍പ്രഡിക്ടബിള്‍ ആണ്, ചില സമയം പോസിറ്റീവ് കോണ്ടന്റ്, ചില സമയം നെഗറ്റീവ് (ഫൈനല്‍ 5- 50/50 ചാന്‍സ്). ബാക്കി ഉള്ള- ശ്രീകല, ശരണ്യ എന്നിവര്‍ വരും ആഴ്ചകളില്‍ പുറത്താകും എന്നുമാണ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications