'അവളുടെ സ്വഭാവമൊന്നും എന്റെ അടുത്ത് നടക്കില്ല, പ്രേമമാണെങ്കിൽ അത് സമ്മതിക്കണം, ലേഡി ബോസാണെന്ന ചിന്തയാണ്'

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ഇനി പൊടി പാറും. അതിനുള്ള സൂചനകൾ എല്ലാം നൽകികൊണ്ട് ആറ് വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറാൻ തയ്യാറായി കഴിഞ്ഞു. ആറുപേരും കളി നന്നായി മനസിലാക്കിയാണ് വന്നിരിക്കുന്നതെന്നും ​ഗ്രൂപ്പിസവും കുറ്റം പറച്ചിലും കള്ള പ്രേമവും ചീത്ത വിളിയും ഓവർ ഭരണവുമെല്ലാം അവസാനിക്കാനുള്ള വഴികളുമായാണ് എത്തിയിരിക്കുന്നതെന്നും വൈൽഡ് കാർഡുകളെ പരിചയപ്പെടുത്തിയുള്ള പുതിയ പ്രമോയിൽ നിന്നും വ്യക്തമാണ്.

പ്രഡിക്ഷൻ ലിസിറ്റിൽ ഉൾപ്പെട്ടിരുന്ന സായ് കൃഷ്ണ, അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയ്ദീപ്, പൂജ കൃഷ്ണ, ഡിജെ സിബിൻ‌, നന്ദന എന്നിവർ തന്നെയാണ് ഹൗസിലേക്ക് വൈൽഡ് കാർഡുകളായി കയറാൻ പോകുന്നത്. ആറുപേരും ഹൗസിൽ തീയായി മാറാനുള്ള എല്ലാ സാധ്യതയും പുതിയ പ്രമോയിൽ കാണുന്നുണ്ട്. പുതിയ പ്രമോയിൽ‌ ആദ്യം കാണിക്കുന്നത് അഭിഷേക് ജയ്ദീപിനെയാണ്.

Bigg Boss Malayalam

ലേഡി ബോസാണെന്നുള്ള ചിന്ത രെസ്മിനുണ്ടെന്ന തരത്തിൽ തോന്നിയെന്നാണ് അഭിഷേക് ജയദീപ് ഇതുവരെയുള്ള എപ്പിസോഡുകൾ കണ്ടതിന്റെ വെളിച്ചത്തിൽ മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത്. പിന്നെ ഡിജെ സിബിനാണ് എത്തിയത്. സിബിന്റെ ടാർ​ഗെറ്റ് ജാസ്മിനും ​ഗബ്രിയുമാണെന്നാണ് സംസാരത്തിൽ നിന്നും വ്യക്തമാകുന്നത്.

പ്രേമമുണ്ടെങ്കിൽ അത് സമ്മതിക്കണം അല്ലാതെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കുകയല്ല വേണ്ടതെന്നാണ് മോഹൻലാലിനോട് സംസാരിക്കവെ സിബിൻ പറഞ്ഞത്. ശേഷം അഭിഷേക് ശ്രീകുമാറാണ് എത്തിയത്. അഭിഷേകിന് ബോധിക്കാത്തത് ജിന്റോയുടെ അസഭ്യ ഭാഷ പ്രയോ​ഗമാണെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ട്രി​ഗർ‌ ചെയ്യുന്നത് ​ഗെയിമിന്റെ ഭാ​ഗമാണെന്നും എന്നാൽ ചീത്തവിളി ​ഗെയിമിന്റെ ഭാ​ഗമാണെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് അഭിഷേക് ശ്രീകുമാർ പറഞ്ഞത്. ‌

'ഹൃദയം ഇഷ്ടപ്പെട്ടില്ല, ഞാനും ചെന്നൈയിലാണ് പഠിച്ചത്, പക്ഷെ ഇങ്ങനെ ഒരു കോളേജ് കണ്ടിട്ടില്ല'

പിന്നീട് പൂജ കൃഷ്ണയാണ് എത്തിയത്. തനിക്ക് കള്ളം പറയുന്ന ആളുകളെ ഇഷ്ടമല്ലെന്നാണ് പൂജ പറഞ്ഞത്. പിന്നെ സായ് കൃഷ്ണയാണ് വന്നത്. അവർ രണ്ടുപേരും ഒപ്പമിരിക്കുമ്പോഴാണ് ഡെയ്ഞ്ചർ എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. ആ പറഞ്ഞത് ​ഗബ്രിയേയും ജാസ്മിനേയും ഉദ്ദേശിച്ചാകണം. ശേഷം നന്ദനയാണ് വന്നത്. കുറേ ജനങ്ങൾ കാണുന്നതാണ്.

അവിടെ ഈ വൃത്തികെട്ട സംഭവങ്ങളൊന്നും പറ്റില്ല അത് അവൾ നിർത്തിക്കോട്ടെ. ഇല്ലെങ്കിൽ അവളെ ഞാൻ പുറത്താക്കും. അവളുടെ സ്വഭാവമൊന്നും എന്റെ അടുത്ത് നടക്കില്ലെന്നാണ് നന്ദന പറയുന്നത്. ജാസ്മിനാണ് നന്ദനയുടെ ടാർ​ഗറ്റ് എന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

ഹൗസിലേക്ക് പുതിയതായി പ്രവേശിക്കുന്ന ആറുപേരിൽ ആരാണ് ​ഗെയിം മാറ്റി മറിക്കുന്നതെന്ന് അറിയാൻ പ്രേക്ഷകരും ആവേശത്തിലാണ്. പുതിയ പ്രമോ വന്നതോടെ നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Bigg Boss Malayalam

അകത്തുള്ളവരേക്കാൾ മരവാഴകളാവാതിരുന്നാൽ മതി, ആറ് എണ്ണത്തിനെ ഒന്നിച്ച് കാണുമ്പോൾ അവിടുള്ളവരുടെ ബോധം പോകുമോ..? ഒരാളെ പ്രതീക്ഷിച്ചിരിക്കയാണ് എല്ലാവരും, ഇവരെങ്കിലും എന്തെങ്കിലും നടത്തിയാൽ മതി. കാറ്റുപോയ ബലൂൺ പോലെയാകാതിരുന്നാൽ‌ മതി, മരവിച്ച് കിടക്കുന്ന ബിഗ് ബോസ് വീടിനെ ഉയർപ്പിക്കാൻ ഈ വൈൽഡ് കാർഡ് എൻട്രികൾക്ക് സാധിക്കട്ടെ, സായ് കൃഷ്ണയിൽ പ്രതീക്ഷയുണ്ട്.

പൂജ മിക്കവാറും ഹൗസിലും ക്യൂട്ട്നെസ് ഇട്ടിരിക്കാനെ വഴിയുള്ളു, ഈ ഫയർ അവസാനം വരെയും സൂക്ഷിച്ചാൽ നിങ്ങളിൽ ഒരാൾക്ക് തന്നെ കപ്പ്, അകത്തുള്ളവരെ കുറ്റം പറഞ്ഞിട്ട് അവരെക്കാളും മോശമാവാതിരുന്നാൽ കൊള്ളാം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. സീക്രട്ട് ഏജന്റ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന സായ് കൃഷ്ണ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.

ബിഗ് ബോസ് റിവ്യൂ വരെ ചെയ്യുന്ന സായ് ഷോയെ കുറിച്ചും ഈ സീസണിലെ മത്സരാർത്ഥികളുടെ കൃത്യമായ ഗെയിം പ്ലാനും മനസിലാക്കിയാണ് വീടിനകത്തേക്ക് എത്തുന്നത്. അതിനാൽ തന്നെ വീടിനകത്തുള്ളവർക്ക് വലിയ വെല്ലുവിളിയാവാൻ സാധ്യതയുള്ള വൈൽഡ് കാർഡ് എൻട്രിയാവും സായ് എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X