രാജാവിനെ പറഞ്ഞാല്‍ പ്ലാന്‍ഡ് സൈബര്‍ അറ്റാക്ക്, മകളേയും വെറുതെ വിടില്ല; ഭര്‍ത്താവിന്റെ മതവും എടുത്തിടും!

അങ്ങനെ വീണ്ടുമൊരു ബിഗ് ബോസ് കാലം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയായിരിക്കും. ബിഗ് ബോസ് വീട്ടിലേക്ക് ഇത്തവണ കയറി വരിക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. മലയാളം ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് സുപരിചിതയായ യൂട്യൂബറാണ് രേവതി.

ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രേവതി താരമായി മാറുന്നത്. എന്നാല്‍ പലപ്പോഴും തനിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വരാറുണ്ടെന്നാണ് രേവതി പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രേവതി തുറന്ന് പറഞ്ഞത്. ഒപ്പം ഭര്‍ത്താവ് ഷെബീസും രേവതിയ്‌ക്കൊപ്പമുണ്ടായിരുന്നു. രേവതിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

സൈബര്‍ അറ്റാക്ക് ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. സീസണ്‍ ത്രീയുടെ സമയത്ത് മെയില്‍ അയച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആദ്യമൊക്കെ ഇതെന്താ ഇങ്ങനെ എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ കൂടുതലൊന്നും പറയാറില്ല, ഇങ്ങനെ ചെയ്തത് ശരിയായില്ല എന്ന് മാത്രമേ പറയാറുള്ളൂ. അല്ലാതെ ഇയാള്‍ ദുഷ്ടനാണ് എന്നൊന്നും പറയാറില്ല. പേഴ്‌സണല്‍ ആകാറില്ല ഞാന്‍. പക്ഷെ അവര്‍ക്ക് അതൊന്നും സഹിക്കാന്‍ പറ്റാറില്ല. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് മോശമായി വരുമെന്ന് പേടിച്ചിട്ടാകാം എന്നാണ് രേവതി പറയുന്നത്.

ചിലര്‍ അന്തമായി സ്‌നേഹിച്ച് എന്റെ മോനെ ഒന്നും പറയരുതെന്ന് പറയുമെന്നാണ് രേവതി പറയുന്നത്. തന്റെ മകളേയും ഭര്‍ത്താവിനേയും വരെ പറയാറുണ്ട്. മതം വരെ ചിലര്‍ എടുത്തിടും. ഭര്‍ത്താവിന്റെ മതവും കൂട്ടിച്ചേര്‍ക്കപ്പെടാറുണ്ടെന്ന് രേവതി പറയുന്നു. മുസ്ലീം മതത്തിലെ ഒരാളെ പിന്തുണച്ചാല്‍ നിന്റെ ഭര്‍ത്താവിന്റെ മതം ആണല്ലോ എന്നാകും പറയുക. താന്‍ അയാളുടെ ആളാണെന്ന് അവര്‍ വരുത്തി തീര്‍ക്കുമെന്നാണ് രേവതി പറയുന്നത്.

കമന്റുകള്‍ പലതും ക്രിയേറ്റഡ് ആണ്. ഭയങ്കര ഫാന്‍ ഫോളോയിംഗ് ഉള്ള രാജാവിന്റെ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ ഉടനെ തന്നെ മറ്റേയാളുടെ ആളാക്കുമെന്നാണ് രേവതി പറയുന്നത്. രാജാവിന്റെ തെറ്റ് പറഞ്ഞാല്‍ പ്ലാന്‍ഡ് ആയി അറ്റാക്ക് നടത്തുമെന്നും രേവതി ആരോപിക്കുന്നുണ്ട്. ഉടനെ തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ മെസേജ് പോകും, അങ്ങനെ കൂട്ടമായി വന്ന് അറ്റാക്ക് ചെയ്യുമെന്നാണ് രേവതി പറയുന്നത്.

Bigg Boss Malayalam

സീസണ്‍ 5ല്‍ അങ്ങനെ താന്‍ കണ്ടിട്ടുണ്ടെന്ന് ഷെബീസ് പറയുന്നു. ഇപ്പോള്‍ വരുമെന്ന് വീഡിയോ വന്ന് 15 മിനുറ്റില്‍ കമന്റ് വന്നു. പിന്നാലെ തുരുതുരാന്ന് മെസേജുകള്‍ വന്ന് യൂട്യൂബ് കമന്റ് ബോക്‌സ് നിറയുകയായിരുന്നുവെന്നാണ് ഷെബീസ് പറയുന്നത്. അറ്റാക്ക് ചെയ്യാന്‍ ഗ്രൂപ്പുകളിലൂടെ ആഹ്വാനം നടത്തുകയാണെന്നാണ് ഇരുവരും പറയുന്നത്. താനത് അറിഞ്ഞ കാര്യമാണെന്നും രേവതി പറയുന്നുണ്ട്. ഈ സീസണിലും അതുണ്ടാകുമെന്ന് ഉറപ്പാണെന്നും രേവതി പറയുന്നുണ്ട്.

മാര്‍ച്ച് 26നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കുക. സിനിമാ-സീരിയല്‍ രംഗത്തെ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും ബിഗ് ബോസ് വീട്ടിലെത്തും. ഇത്തവണ രണ്ട് കോമണേഴ്‌സും ബിഗ് ബോസ് വീട്ടിലേക്ക് വരുന്നുണ്ട്. റസ്മിന്‍ ഭായും നിഷാനയുമാണ് കോമണേഴ്‌സായി ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നത്. മറ്റുള്ളവര്‍ ആരൊക്കെയായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X