നന്മ മരം കളിക്കാനാണേല്‍ നോബി എന്തിനാ ബിഗ് ബോസില്‍ പോയത്? ആരാധകര്‍ ചോദിക്കുന്നു
രണ്ടാമത്തെ എലിമിനേഷനിലേക്ക് അടുക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ഇതിനോടകം തന്നെ പല മത്സരാര്‍ത്ഥികളും തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു കഴിഞ്ഞു. പലരും പ്രേക്ഷകരുടെ പ്രീതി നേടിയപ്പോല്‍ മറ്റ് ചിലരാകട്ടെ അതൃപ്തിയും സ്വന്തമാക്കി. എന്നാല്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുണ്ടായിരുന്ന താരമായിരുന്നു നോബി മാര്‍ക്കോസ്. പക്ഷെ നോബിയുടെ ബിഗ് ബോസിലെ ഇതുവരെയുള്ള യാത്രയെ കുറിച്ച് ഇപ്പോള്‍ ഭിന്നാഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നത്.
വെള്ളയണിഞ്ഞ് സുന്ദരിയായി റിദ്ധിമ; ചിത്രങ്ങള്‍ കാണാം
ബിഗ് ബോസില്‍ ഏറ്റവും സേഫ് ആയ ഗെയിം കളിക്കുന്നത് നോബിയാണെന്ന് പ്രേക്ഷകര്‍ പറയുന്നു. പുറത്ത് നേടിയിട്ടുള്ള ജനപ്രീതിയാണ് നോബിയെ മുന്നോട്ട് കൊണ്ടു പോകുന്നത്. നാളിതുവരെ ബിഗ് ബോസ് വീട്ടിനുള്ളില്‍ നോബി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും പ്രക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നു. ഒരു നിലപാടുകളുമില്ലാതെ എല്ലാപേരെയും സുഖിപ്പിച്ചു സേഫ് ഗെയിം കളിക്കുന്നു എന്നതാണ് നോബിക്കെതിരെ ഉയരുന്ന വിമര്‍ശനം.

ഇതിനിടെ നോബിയെ കുറിച്ചുള്ളൊരു പോസ്റ്റ് വൈറലായി മാറുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സാജിദ് സുലൈമാന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് തമിഴിലെ താരമായ ജിതിന്‍ രമേഷും നോബിയും ഒരുപോലെയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.
പലകുറി പറയണമെന്ന് കരുതിയ കാര്യമാണ്. ഇനി പറയാതിരിക്കാനാകില്ല. ആദ്യമായി ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ട് തുടങ്ങുന്നത് ഈ കഴിഞ്ഞ തമിഴ് ബിഗ് ബോസില്‍ നിന്നാണ്. അത് കണ്ട് രസം പിടിച്ചതിന് ശേഷമാണ് ലാലേട്ടന്‍ ആങ്കറായുള്ള മലയാളം ബിഗ് ബോസ് ഇക്കുറി കണ്ട് തുടങ്ങുന്നത്.
ഈ കഴിഞ്ഞ തമിഴ് ബിഗ് ബോസിലെ ഒരു കണ്ടസ്റ്റന്റായിരുന്നു ജിതിന്‍ രമേഷ്.

ബിഗ് ബോസ് തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റുള്ള എല്ലാ കണ്ടസ്റ്റന്‍ഡിന് വെച്ച് നോക്കുമ്പോള്‍ വലിയ രീതിയില്‍ വൈഡര്‍ ആസപ്റ്റന്‍സുണ്ടായിരുന്ന വ്യക്തി. ബിഗ് ബോസ് തുടങ്ങി രണ്ടാഴ്ച കഴിയാന്‍ താമസമില്ലാതെ തന്നെ പുള്ളിക്കങ്ങ് ട്രോളുകളുടെ പൊടിപൂരം തന്നെയായിരുന്നു. ഉറങ്ങാനാണേല്‍ വീട്ടില്‍ പോയി ഉറങ്ങടൊ തൊട്ട് പൈസ മേടിച്ച് ഫ്രിയായി ബിഗ് ബോസ് തല്‍സമയം കാണാന്‍ ഇതിയാന്‍ എന്തിന് പോയി വരെ എത്തുന്ന ട്രോള്‍ വര്‍ഷം.

അന്‍പ് ഗാങ്ങിന്റെ നമ്പര്‍ ഗെയിമുള്ളത് കൊണ്ട് മാത്രം നോമിനേഷന്‍ നിന്ന് പലപ്പോഴും രക്ഷപ്പെടുക പോലും ചെയ്തിട്ടുണ്ട് മൂപ്പര്. ഒടുവില്‍ നമ്പര്‍ ഗെയിം കൈയ്യില്‍ നിന്ന് പോയപ്പോള്‍ പുള്ളിയങ്ങ് വോട്ടില്‍ പിറകെ പോയി പുറത്താവുകയും ചെയ്തു. ബിഗ് ബോസ് ഷോയില്‍ കൂടുതല്‍ തവണ നോമിനേഷന്‍, കൂടുതല്‍ തവണ ജയിലില്‍ കൂടി പോയ ആരിയായിരുന്നു ടൈറ്റില്‍ വിന്നറെന്ന സത്യം അവിടെ നില്‍ക്കട്ടെ.

ആഴ്ച രണ്ട് കഴിഞ്ഞു, ടാസ്‌ക് ഇതുവരെ ഉള്ളതില്‍ വന്‍ കെയര്‍ലെസ്സ്. കണ്ടന്റാണേല്‍ അതും ഇല്ല. നന്മ മരം കളിക്കാനാണേല്‍ നോബി ശരിക്കും എന്തിനാ ബിഗ് ബോസില്‍ പോയത്. ഇവിടുത്തെ ഓഡിയന്‍സില്‍ ഭൂരിഭാഗം പേരും കുടുംബ വിളക്ക് അറ്റ്‌മോസ്ഫിയറും എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications