റോബിന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക്! ചൊറിയാന്‍ വരരുത്, കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് ശാലു
റോബിനെതിരെ ആഞ്ഞടിച്ച് ശാലു പേയാട്. നല്ലവനെങ്കില്‍ താന്‍ വളരെ നല്ലവനാണെന്നും കെട്ടവനാക്കിയാല്‍ നീ താങ്ങില്ലെന്നും ശാലു പറയുന്നു. റോബിനെതിരെ തന്റെ പക്കല്‍ ഇനിയും തെളിവുകളുണ്ടെന്നും തന്നെ വീണ്ടും ചൊറിയുകയാണെങ്കില്‍ താന്‍ അതെല്ലാം എടുത്ത് പുറത്തിടുമെന്നും ശാലു പറയുന്നു. കൗമുദി മൂവീസിനോടായിരുന്നു ശാലുവിന്റെ പ്രതികരണം.
ഞാന്‍ പ്രശസ്തി കണ്ടിട്ടാണ് ഞാന്‍ ചിലരുടെ കൂടെ കൂടിയതെന്ന് പറയുന്നത് കണ്ടു. പക്ഷെ ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന റേഞ്ചില്‍ എനിക്കാരുടേയും സഹായം വേണ്ടതില്ല. എനിക്ക് അവസരങ്ങള്‍ തരുന്ന നിര്‍മ്മാതാക്കള്‍ വിളിക്കുക തന്നെ ചെയ്യുമെന്നും ശാലു പേയാട് പറഞ്ഞു. അതേസമയം താന്‍ റോബിന്റെ മുതലക്കണ്ണീരില്‍ വീണു പോവുകയായിരുന്നുവെന്നും റോബിന്‍ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചുവെന്നും ശാലു പറഞ്ഞു. നേരിട്ട് എത്താന്‍ പറ്റാത്ത ഇടങ്ങളിലേക്ക് എത്താന്‍ റോബിന്‍ തന്നെ ചൂണ്ടയായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ശാലു പറയുന്നത്.

ഇതൊരു വള്ളിക്കെട്ടാകുമെന്ന് കരുതിയിരുന്നില്ല. താന്‍ കോള്‍ റെക്കോര്‍ഡും സ്‌ക്രീന്‍ ഷോട്ടുമൊക്കെ എടുത്ത് വച്ചില്ലായിരുന്നുവെങ്കില്‍ തന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ലായിരുന്നു. തന്റെ വാക്കുകള്‍ തെളിയിക്കാനാണ് അതെല്ലാം എടുത്ത് വച്ചതെന്നാണ് ശാലു പറയുന്നത്. എല്ലാവരേയും എല്ലാകാലത്തേക്കും പറ്റിക്കാന്‍ പറ്റില്ലെന്നും ശാലു പറയുന്നു. ഓരോരുത്തരേയും വേദനിപ്പിക്കുന്നത് കണ്ടു നില്‍ക്കെ താന്‍ മനസിലാക്കി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ശാലു പറയുന്നത്.
തള്ള് ആകാം. പക്ഷെ മറ്റൊരാളെ ഉപദ്രവിക്കരുത്. മറ്റുള്ളവരുടെ ജീവിതത്തില്‍ കയറി കളിക്കരുത്. എന്റെ ജീവിതത്തില്‍ കയറി കളിച്ചതു കൊണ്ടാണ് ഇതൊക്കെ പുറത്ത് വിടേണ്ടി വന്നത്. റോബിനെ താന്‍ ആദ്യം വെറുതെ വിട്ടതാണ്. തന്നോട് ചെയ്തതിന്റെ ഒരംശം പോലും താന്‍ ഇപ്പോഴും റോബിനോട് ചെയ്തിട്ടില്ലെന്നും ശാലു പറയുന്നുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് എന്തെങ്കിലും കൊടുക്കണമെന്നുണ്ടെങ്കില്‍ അത് നാട്ടുകാരെ കാണിച്ചിട്ടല്ല ചെയ്യേണ്ടത്. ജീവിതം പ്രഹസനമാക്കരുതെന്നും ശാലു റോബിനോടായി പറയുന്നു.
നിങ്ങള്‍ എന്നെ ഒരു ദിവസം കരയിപ്പിച്ചു. ആ കണ്ണീരിന്റെ ഫലമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. കര്‍മ എന്ന് പറയും. ഞാന്‍ നിങ്ങളുടെ മുന്നില്‍ പൊട്ടനായി അഭിനയിക്കുകയായിരുന്നു. ഏത് വരെ പോകുമെന്ന് നോക്കാന്‍. ആദ്യം ഇന്‍ഡസ്ട്രിയില്‍ ഒന്ന് നിന്ന് കാണിക്ക്, എന്നിട്ട് എന്നെ വലിച്ച് താഴെയിടാം. അതിനൊന്നും റോബിന്‍ വളര്‍ന്നിട്ടില്ലെന്നും ശാലു പറയുന്നു. എല്ലാ കള്ളത്തരങ്ങളും തുറന്ന് കാണിച്ചിട്ടില്ല. അതൊക്കെ പറഞ്ഞാല്‍ റോബിനെ കൊണ്ട് താങ്ങാന്‍ പറ്റില്ലെന്നും റോബിന്റെ ആത്മാഭിമാനം വരെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും ശാലു പറയുന്നു.
റോബിന്റെ അനിയത്തിയുടെ കല്യാണത്തിന് താന്‍ വീഡിയോയും ഫോട്ടോയും താന്‍ ഫ്രീയായിട്ടാണ് ചെയ്തത്. അതിന് റോബിന്‍ ഉമ്മ തന്നിരുന്നു. അത് യൂദാസ് യേശുക്രിസ്തുവിന് കൊടുത്തത് പോലെയായിരുന്നുവെന്ന് അറിയില്ലായിരുന്നു. റോബിന്‍ ജൂനിയര്‍ മാന്‍ഡ്രേക്കാണ്. സ്‌നേഹത്തോടെ സ്വീകരിക്കുന്നവര്‍ക്ക് അധോഗതിയാണ്, കയ്യില്‍ നിന്നും പോയാലേ രക്ഷപ്പെടൂ. ഇനി കുറ്റപ്പെടുത്താനില്ല, ശവത്തില്‍ കുത്താനില്ല.

70 ദിവസത്തെ വളര്‍ച്ചയുള്ള ബ്രോയിലര്‍ കോഴിയല്ല ഞാന്‍. 20 കൊല്ലത്തെ വളര്‍ച്ചയാണ് എന്റേത്. എനിക്ക് പണി തരാന്‍ നിങ്ങള്‍ ആയിട്ടില്ല. നിങ്ങളൊരു ഡോക്ടറുടെ ക്വാളിറ്റി കാണിക്കണം. ഡോക്ടര്‍ എന്ന് പറയുന്നതിന്റെ കാര്യം എന്നെങ്കിലും ആരെങ്കിലും പൊളിച്ചോളുമെന്നും ശാലു പറയുന്നു. ഒരു യൂട്യൂബറിനെക്കുറിച്ച് താന്‍ മോശമായി സംസാരിച്ചെന്ന ആരോപണത്തോടും ശാലു പ്രതികരിക്കുന്നുണ്ട്.
റോബിന്‍ എന്നോട് പറഞ്ഞ വോയ്‌സ് തന്റെ കയ്യിലുണ്ട്. വീണ്ടും പ്രൊവോക്ക് ചെയ്താല്‍ ഏതെങ്കിലും ചാനലലില്‍ വരും. റോബിന്‍ പറഞ്ഞ കാര്യം താന്‍ ഏറ്റുപറയുക മാത്രമാണ് ചെയ്തത്. പ്രൊവോക്ക് ചെയ്താല്‍ കിളി പോയാല്‍ താന്‍ അതെടുത്ത് പുറത്ത് ഇടുമെന്നും ശാലു പറഞ്ഞു.


Click it and Unblock the Notifications