പ്രശസ്തിക്ക് വേണ്ടിയുള്ള ആര്‍ത്തി ഒരു രോഗം, എന്റെ ഉമ്മയ്ക്ക് റോബിനെ ഇഷ്ടമല്ല; തുറന്നടിച്ച് ഷിയാസ്
ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെതിരെ ബിഗ് ബോസ് താരം ഷിയാസ് കരീം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മിന്നും താരമായിരുന്നു ഷിയാസ്. ഈയ്യടുത്തായി റോബിനും ഷിയാസും തമ്മിലുള്ള വാക്‌പോര് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ റോബിനെതിരെ തുറന്ന് പറച്ചിലുകളുമായി സുഹൃത്തുക്കള്‍ വരെ രംഗത്തെത്തുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ഷിയാസും എത്തുകയാണ്.
പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ആര്‍ത്തി ഒരു രോഗമാണെന്നാണ് ഷിയാസ് പറയുന്നത്. മാന്യത ചമയരുതെന്നും ഷിയാസ് പറയുന്നു. റോബിന്റെ കാര്യം ആലോചിക്കുമ്പോള്‍ തനിക്ക് ചിരിവരുമെന്നും തന്റെ ഉമ്മയ്ക്ക് റോബിനെ ഇഷ്ടമല്ലെന്നും ഷിയാസ് തുറന്നടിക്കുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് കരീം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

റോബിന്റെ കാര്യം ആലോചിക്കുമ്പോള്‍ ചിരി വരും. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുക എന്ന അവസ്ഥയാണ് റോബിന്റേതെന്നും ഷിയാസ് പറയുന്നു. പ്രശസ്തി നമ്മളെ തേടി വരണം, അതിനെ തേടി നമ്മള്‍ പോകരുത്. എന്റെ ആഗ്രഹം നടന്‍ ആവുക എന്നതാണ്. അതിലേക്കാണ് യാത്ര. ഫെയിം അതിന്റെ കൂടെ വന്നോളുമെന്നും ഷിയാസ് പറയുന്നു. ഫെയിമിന് വേണ്ടിയുള്ള ആര്‍ത്തി ഒരു രോഗമാണെന്നും ഷിയാസ് അഭിപ്രായപ്പെടുന്നു.
എന്റെ ഉമ്മയ്ക്ക് റോബിനെ ഇഷ്ടമല്ല. അത് എനിക്ക് ഇഷ്ടമില്ലാത്തിനാലല്ല, ബിഗ് ബോസില്‍ ഉള്ളപ്പോള്‍ തന്നെ ഇഷ്ടമായിരുന്നില്ല. അവന്‍ എന്തിനാണ് കിടന്ന് ഒച്ചയിടുന്നതെന്നാണ് ചോദിക്കുക. ദിസ് ഈസ് റോബിന്‍ എന്നൊക്കെ പറഞ്ഞ് നടക്കുന്നത് എന്തിനാണ് അവന്‍ റോബിനാണെന്ന് എല്ലാവര്‍ക്കും അറിയില്ലേ എന്നും ഉമ്മ ചോദിക്കുമെന്നാണ് ഷിയാസ് പറയുന്നത്. ഞാന്‍ തന്നെ എല്ലാവരുടേയും അടുത്ത് പോയി ദിസ് ഈസ് ഷിയാസ് കരീം എന്ന് പറയേണ്ടതില്ല, ആളുകള്‍ വന്ന് ചോദിക്കണം ഇത് ഷിയാസ് കരീം എന്ന്. അതാണ് വേണ്ടതെന്നുമാണ് ഷിയാസിന്റെ നിലപാട്.
റോബിന്റെ സിനിമയുടെ പോസ്റ്റര്‍ കണ്ട് താന്‍ ഒരുപാട് ചിരിച്ചുവെന്നും ഷിയാസ് പറയുന്നു. ഇന്‍സ്റ്റഗ്രാം തുറന്നാല്‍ റോബിനും പൊടിയുമാണെന്നും ഇതിന് എത്ര രൂപ അവര്‍ കൊടുക്കുന്നുണ്ടാകുമെന്നും ഷിയാസ് ചോദിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പോലുമില്ലെന്ന് ഷിയാസ് പറയുന്നു. റോബിന്‍ വിവാഹ നിശ്ചയത്തിലെ അലറിവിളി കണ്ട് താന്‍ പൊട്ടിച്ചിരിച്ചുവെന്നും താരം പറയുന്നു.
റോബിനോടായി സിനിമ ചെയ്തിട്ട് പബ്ലിസിറ്റി ചെയ്യെന്നും അല്ലാതെ സിനിമ ചെയ്യാതെ പബ്ലിസിറ്റി ചെയ്യരുതെന്നും അതോ ഇനി ഇതും കണ്ടന്റ് ആണോ എന്ന് അറിയില്ലെന്നും ഷിയാസ് പറയുന്നുണ്ട്. ഒരു കാര്യം പറയുമ്പോള്‍ ആലോചിച്ച് പറയണമെന്നും താരം പറയുന്നു. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് വീട്ടില്‍ നിന്നും പഠിക്കുന്നതാണെന്നും ഷിയാസ് അഭിപ്രായപ്പെടുന്നുണ്ട്.
റോബിന്റെ ഫാന്‍സ് തന്നെ തെറിവിളിച്ചതിനെക്കുറിച്ചും ഷിയാസ് പറയുന്നു. ബിഗ് ബോസില്‍ പോയപ്പോള്‍ ഇതേപോലെ തനിക്കും ആരാധകരുണ്ടായിരുന്നു. ഇന്ന് തന്റെ ഉമ്മയെ വരെ തെറിവിളിച്ചു. ഒരുനാള്‍ ഇതേ തെറിയൊക്കെ റോബിനും കേള്‍ക്കേണ്ടി വരും. കാരണം ബിഗ് ബോസ് ഇനിയും കിടക്കുകയാണ്. എന്നും ഷിയാസ് തുറന്നടിക്കുന്നുണ്ട്. അതൊക്കെ ആലോചിക്കണം. കൊടുത്താല്‍ കൊല്ലത്തും കിട്ടും. നമ്മള്‍ നമ്മളായിട്ട് ജീവിക്കണം. കണ്ടന്റിന് വേണ്ടി മാത്രമായിട്ട് ജീവിക്കരുതെന്നും ഷിയാസ് റോബിനോടായി പറയുന്നുണ്ട്.

ഇമേജ് പോയാല്‍ കേരളത്തില്‍ പൊതുഇടത്ത് പോകാന്‍ പോലുമാകില്ല. കേരളം തീര്‍ത്തും വ്യത്യസ്തമാണ്. എന്ത് ഒളിപ്പിച്ചു വച്ചാലും അത് ഒരുനാള്‍ പൊന്തി വരുമെന്നും ഷിയാസ് പറയുന്നു. എല്ലാം നിര്‍ത്തണമെന്നും സിനിമയാണ് വേണ്ടതെങ്കില്‍ ചാന്‍സ് ചോദിച്ച് സിനിമ ഉണ്ടാക്കണമെന്നും ഷിയാസ് പറയുന്നു. ബിഗ് ബോസില്‍ പോയാല്‍ സിനിമ കിട്ടില്ലെന്നും താന്‍ അങ്ങനെ ഒരു കൊല്ലം വീട്ടില്‍ വെറുതെ ഇരുന്നിട്ടുണ്ടെന്നും ഷിയാസ് തുറന്നു പറയുന്നു.
റോബിന്‍ ഇപ്പോള്‍ എയറിലാണെന്നും ഒരു സ്ഥലത്തും ലാന്റ് ചെയ്യാന്‍ പറ്റാതെ പറന്നു നടക്കുകയാണെന്നും ഷിയാസ് പറയുന്നുണ്ട്. മാന്യന്‍ ആകാം പക്ഷെ മാന്യത ചമയരുതെന്നും ഷിയാസ് പറയുന്നു. പത്താളുകള്‍ കൂടെയുണ്ടെന്ന് കരുതി ഓരോന്ന് ചെയ്ത് കൂട്ടരുതെന്നും ഷിയാസ് തുറന്നടിക്കുന്നുണ്ട്.


Click it and Unblock the Notifications











