റനീഷയുടെ നറുക്ക് ഇത്തവണ വീണത് ശ്രീതുവിന്; ഒറ്റദിവസം കൊണ്ട് ചുറ്റുമുള്ളവരൊക്കെ ഫേക്ക് ആയി!
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ ഇത് സന്തോഷത്തിന്റെ നാളുകളാണ്. താരങ്ങളെ കാണാനായി അവരുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി കടന്നു വന്നു കൊണ്ടിരിക്കുകയാണ്. നാളുകളായി പിരിഞ്ഞിരിക്കുന്ന വീട്ടുകാരെ കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. വീട്ടുകാരുടെ വരവ് ബിഗ് ബോസ് വൈകാരികമായ രംഗങ്ങള്‍ക്കാണ് കളമൊരുക്കിയത്. പലരും സന്തോഷം അടക്കാന്‍ സാധിക്കാതെ പൊട്ടിക്കരയുക വരെയുണ്ടായി.
അതേസമയം നാടകീമായ സംഭവങ്ങള്‍ക്കും ഗെയിമിന്റെ ഗതി മാറ്റുന്ന രംഗങ്ങള്‍ക്കും ഈ ആഴ്ച വീട് സാക്ഷ്യം വഹിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു ശ്രുതുവിന്റെ അമ്മയുടെ വരവും മകള്‍ക്ക് നല്‍കിയ ഉപദേശങ്ങളും. ബിഗ് ബോസ് ആരാധകരുടെ പ്രിയപ്പെട്ട കോമ്പോ ആണ് അര്‍ജുന്‍-ശ്രീതു. എന്നാല്‍ ശ്രീതുവിനോട് ഈ കോമ്പോ ്അവസാനിപ്പിക്കാന്‍ പറയാതെ പറഞ്ഞിരിക്കുകയാണ് ശ്രീതു.

പുറത്തെ കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ശ്രീതുവിന്റെ അമ്മയ്ക്ക് ബിഗ് ബോസ് വാണിംഗ് കൊടുക്കേണ്ടി വരിക വരെ ചെയ്തു. അമ്മയുടെ വാക്കുകള്‍ക്ക് ശേഷം ശ്രീതു അര്‍ജുനില്‍ നിന്നും അകലം പാലിക്കുകയാണ്. ഇതോടെ ശ്രീജുന്‍ കോമ്പോ ്അവസാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. പോയ വര്‍ഷം റനീഷ-സെറീന കോമ്പോ തകര്‍ത്ത റനീഷയുടെ സഹോദരന്റെ ഇടപെടലിനോടാണ് ശ്രീതുവിന്റെ അമ്മയുടെ ഉപദേശത്തെ സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
നിരവധി പേരാണ് ഇതിനോടകം തന്നെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
കഴിഞ്ഞ കൊല്ലം റനീഷയുടെ അമ്മയും ചേട്ടനും വന്നു ഒരു സൗഹൃദം പൊളിച്ചു. സ്വന്തമായി തീരുമാനമില്ലാത്ത റനീഷ അവരുടെ താളത്തിനു ഒപ്പം തുള്ളി. സെറീനയുടെ അമ്മയും അവളെ ഉപദേശിച്ചു അനിയന്‍ മിഥുന്റെ കാര്യത്തില്‍, പക്ഷെ സറീന തന്റെ ബോധ്യത്തില്‍ ഉറച്ചു നിന്നു, അതിന്റെ ലാഭ നഷ്ടങ്ങള്‍ നോക്കാതെ.
ഇപ്രാവശ്യം ആ നറുക്കു വീണത് ശ്രീതുവിന്. അതിന്റെ പണി കിട്ടിയത് ശ്രീതുവിന് തന്നെ. അത് വരെ കളിച്ചു ചിരിച്ചു നടന്ന ശ്രീതു ഒറ്റ ദിവസം കൊണ്ട് മൂഡി ആയി. പെട്ടെന്ന് ഒറ്റ ദിവസം കൊണ്ട് ചുറ്റും ഉള്ളവരൊക്കെ അവള്‍ക്കു ഫേക്ക് ആയി .. അര്‍ജ്ജുന്‍ പരമാവധി ശ്രമിച്ചു ഒരു സുഹൃത്തു എന്ന നിലയില്‍ എന്താണ് പ്രശ്‌നം എന്ന് മനസ്സിലാക്കാന്‍. പക്ഷെ നമ്മള് ഇതുവരെ കണ്ട ക്യൂട്ട് ശ്രീതു അല്ല.

ഇന്നലെ രാത്രി റസ്മിനോട് സംസാരിക്കുമ്പോള്‍ അകാരണമായ പകയും ദേഷ്യവും ഉള്ള ശ്രീതുവിനെ ആണ് കണ്ടത്. രാത്രി ഉറങ്ങാന്‍ പറ്റാതെ, റെസ്മിനോട് പോലും ഓപ്പണ്‍ അപ്പ് ആകാന്‍ പറ്റാതെ കിടക്കുന്ന ശ്രീതു. ചെരുപ്പിടാതെ നടക്കരുത് എന്ന് അമ്മ പറഞ്ഞതിനെ ധിക്കരിച്ചു മഴയത്തു ചെരുപ്പ് ഇടാതെ നടക്കുന്ന ശ്രീതു. ആരോടോ ഉള്ള പ്രതിഷേധം തീര്‍ക്കാന്‍ എന്ന പോലെ .പക്ഷെ അര്‍ജ്ജുന്‍ നല്ല സുഖമായി കിടന്നുറങ്ങി.
അതെ സമയ നന്ദനയുടെ ചേച്ചി ഇന്നലെ പറഞ്ഞത് ''അമ്മ ഞങ്ങളോട് രണ്ടു പേരോടും പറഞ്ഞതു നിങ്ങള്ക്ക് ശരി എന്ന് തോന്നുന്നത്, അത് ഞങ്ങളോട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇത് വരെയും ഞങ്ങള്‍ക്ക് ദോഷം ഒന്നും ഉണ്ടായിട്ടില്ല '. ഒരിടത്തു മൂക്കയറിട്ടു നടത്തുമ്പോള്‍, മറ്റൊരിടത്തു സ്വന്തമായി ചിന്തിക്കാനും തീരുമാനം എടുക്കാനും ഉള്ള സ്വാതന്ത്ര്യം കൊടുത്തു. ശ്രീതു ബര്‍ത്ത് ഡേയ്ക്കു അമ്മയോട് ക്യാമറ നോക്കി പറഞ്ഞത് 'അമ്മെ ഞാന്‍ ഇപ്പോള്‍ കുറച്ചൊക്കെ തീരുമാനം സ്വന്തമായി എടുക്കാന്‍ പഠിച്ചു'. സ്വന്തം കാര്യത്തില്‍ ശ്രീതുവിന് അടുത്ത ബര്‍ത്ത് ഡേയ് എങ്കിലും തീരുമാനം എടുക്കാന്‍ സാധിക്കട്ടെ.


Click it and Unblock the Notifications