അഖില്‍ മാരാരെ എതിര്‍ത്ത് ആണ്‍കുട്ടിയായി നിന്നത് ജുനൈസ് മാത്രം; സെറീനയോടുള്ളത് പ്രണയമല്ല!

അഖില്‍ മാരാര്‍ ബിഗ് ബോസ് വിന്നറാകുമ്പോഴും മറക്കാനാത്ത പേരാണ് ജുനൈസിന്റേത്. ഈ സീസണിലെ പ്രധാന മത്സരങ്ങളിലൊന്ന് മാരാരും ജുനൈസും തമ്മിലായിരുന്നു. അകത്തും പുറത്തും മാരാര്‍ക്കാണ് കൂടുതല്‍ പിന്തുണയെന്ന് അറിഞ്ഞിട്ടും തന്റെ നിലപാടില്‍ മാറ്റമില്ലാതെ, അവസാന നിമിഷം വരെ അഖില്‍ മാരാര്‍ക്കെതിരെ കളിക്കാന്‍ ജുനൈസ് തയ്യാറായിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ ടോപ് ത്രീ വരെ എത്താന്‍ ജുനൈസിന് സാധിച്ചു. അകത്തും പുറത്തും തന്റെ കാഴ്ചപ്പാടുകളിലൂടെ ആരാധകരെ നേടിയെടുക്കാനും ജുനൈസിന് സാധിച്ചു. ഇപ്പോഴിതാ ജുനൈസിനെക്കുറിച്ച് വാചാലയാവുകയാണ് നടി തെസ്‌നി ഖാന്‍. മുന്‍ ബിഗ് ബോസ് താരം കൂടിയായ തെസ്‌നിയും ജുനൈസും വളരെ അടുത്ത ബന്ധമാണുള്ളത്.

Bigg Boss Malayalam

ബിഗ് ബോസ് കഴിഞ്ഞ് മടങ്ങിയെത്തുന്ന ജുനൈസിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു തെസ്‌നി ഖാന്‍. അഖില്‍ മാരാര്‍ക്കെതിരെ പൊരുതി നിന്ന ആണ്‍കുട്ടിയാണ് ജുനൈസ് എന്നാണ് തെസ്‌നി പറയുന്നത്.

''കുറേ വര്‍ഷമായുള്ള ബന്ധമാണ് ജുനൈസുമായി. എന്റെ മോനാണെന്നൊക്കെ പറയാം. അത്രയും കണക്ഷനാണ് ജുനൈസുമായി. ഞാന്‍ ബിഗ് ബോസ് സീസണ്‍ 2വില്‍ ഉണ്ടായിരുന്നതാണ്. അവനോട് ഞാന്‍ പറഞ്ഞിരുന്നു, ജയിക്കുന്നതല്ല കാര്യ അവിടെ ഫൈറ്റ് ചെയ്തു നില്‍ക്കുന്നതാണെന്ന്. എനിക്ക് അത് പറ്റിയിരുന്നില്ല. എനിക്ക് ഒരു മാസമേ നില്‍ക്കാനായുള്ളൂ. അതിനാല്‍ അവനോട് ടഫ് ആയി നില്‍ക്കണമെന്നും നൂറ് ദിവസം നില്‍ക്കാന്‍ പറ്റണമെന്നും പറഞ്ഞിരുന്നു'' തെസ്‌നി ഖാന്‍ പറയുന്നു.

അത് അവന് സാധിച്ചു. ഒരുപാട് സന്തോഷമുണ്ട്. സെക്കന്റ് റണ്ണറപ്പ് എന്നത് വലിയ നേട്ടമാണ്. നന്നായി ഫൈറ്റ് ചെയ്താണ് നിന്നത്. മാരാരിനെ എതിര്‍ത്ത് ആണ്‍കുട്ടിയായി അവിടെ നിന്നത് ജുനൈസ് മാത്രമാണ്. ജുനൈസില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് കണ്ടത്. എനിക്ക് ഒത്തിരി സന്തോഷമായി. അവന്‍ വരുന്നുവെന്ന് അറിഞ്ഞ് കാണാന്‍ വന്നതാണെന്ന് തെസ്‌നി ഖാന്‍ പറഞ്ഞു.

ആദ്യത്തെ വീക്കൊക്കെ കുറച്ച് വിഷമിച്ചു. ഇവനിത് എങ്ങനെയായിരിക്കും എന്നൊക്കെ ചിന്തിച്ച്. അവന് സിങ്കായി വരാന്‍ കുറച്ച് സമയമെടുത്തു. ഹോട്ടല്‍ ടാസ്‌ക് കിട്ടിയപ്പോഴാണ് അവന്‍ ഉഷാറായത്. പിന്നെ അവനെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായെന്നും തെസ്‌നിഖാന്‍ അഭിപ്രായപ്പെട്ടു. ജുനൈസിന് സെറീനയോടുള്ള അടുപ്പത്തെക്കുറിച്ചും തെസ്‌നി ഖാന്‍ സംസാരിക്കുന്നുണ്ട്.

അത് പ്രണയമല്ല. പ്രണയിക്കുന്നൊരു കുട്ടിയല്ല അവന്‍. അവന് ആളുകളോട് സോഫ്റ്റ് കോര്‍ണര്‍ ഉണ്ടാകും. അവന്റെ സ്വഭാവത്തിന് ചേരുന്ന ആളുകളാണെന്ന് കണ്ടാല്‍ അവരെ ഒരുപാട് സ്‌നേഹിക്കുന്ന ക്യാരക്ടര്‍ ആണ്. അല്ലാതെ പ്രണയത്തിന്റെ ഒരാളേ അല്ല അവന്‍. സ്‌നേഹം കൊടുക്കാന്‍ ഭയങ്കര ഇഷ്ടമാണ് അവന്. അവന്റെ കഥ അറിയാമല്ലോ എന്നാണ് തെസ്‌നി ഖാന്റെ പ്രതികരണം.

ഓരോരുത്തരുടേയും കുടുംബങ്ങള്‍ വരുമ്പോള്‍ എനിക്ക് സങ്കടം വന്നു. അവന് സങ്കടം വരുമ്പോള്‍ അവന്‍ നഖം കടിക്കും. എല്ലാവരുടേയും മാതിപിതാക്കള്‍ വരുന്നത് കാണുമ്പോള്‍ അവന് സങ്കടം വരുന്നത് മനസിലാകുമായിരുന്നു. നമ്മള്‍ ആ സ്ഥാനത്തു നിന്നൊന്ന് ചിന്തിച്ചാല്‍ മനസിലാകും. എനിക്കത് കണ്ടപ്പോള്‍ ഭയങ്കരമായിട്ട് വിഷമം തോന്നി. അവന്റെ ഇക്ക വന്നു. അവന് നമ്മളൊക്കെ ഉണ്ടല്ലോ. ആ അര്‍ത്ഥത്തില്‍ ഭയങ്കര ഭാഗ്യമുള്ള കുട്ടിയല്ലേ അവന്‍ എന്നാണ് തെസ്‌നി ചോദിക്കുന്നത്.

Bigg Boss Malayalam

ജുനൈസ് കപ്പടിക്കുമെന്ന് വിചാരിച്ചിട്ടില്ല. ടോപ് ഫൈവില്‍ എത്തിയപ്പോള്‍ ലാലേട്ടന്റെ ഇപ്പുറത്ത് നില്‍ക്കുന്ന ആളായിരിക്കുമെന്ന് വിചാരിച്ചു. കപ്പ് മാരാര്‍ക്ക് തന്നെയാണെന്ന് നേരത്തെ വിധിയെഴുതിയിരുന്നു എല്ലാവരും. ജുനൈസും മാരാരും വച്ച് നോക്കുമ്പോള്‍ മാരാര്‍ക്ക് തന്നെ കപ്പ് കിട്ടേണ്ടത്. ഗെയിം എന്തെന്ന് അറിയാം. വരുന്നത് എന്തെന്ന് വരെ മനസില്‍ കാണും. അങ്ങേരെ വെല്ലുന്ന ബുദ്ധിയുള്ള ആരും അവിടെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു.

മാരാരുടെ ഇപ്പുറത്തെ സൈഡില്‍ ജുനൈസ് ഉണ്ടാകുമെന്ന് കരുതി. പക്ഷെ എന്റെ കുട്ടി സെക്കന്റ് റണ്ണറപ്പായതില്‍ സന്തോഷം. എനിക്കറിയാം ഗെയിം എന്താണെന്ന്. ഞാന്‍ പോയി അനുഭവിച്ചതാണ്. നില്‍ക്കാന്‍ നല്ല പാടാണ്. പലതരം സ്വഭാവക്കാരാണ്. ആ വീടിനുള്ളില്‍ നില്‍ക്കുന്ന സാഹചര്യം എന്താണെന്ന് അറിയുന്നത് കൊണ്ടു തന്നെ അവന്‍ നൂറ് ദിവസം അവിടെ ഫൈറ്റ് ചെയ്ത് നിന്നുവെന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. മിടുക്കന്‍. ജുനൈസ് ഇന്ന് എല്ലാവരും അറിയുന്നവനായി മാറിയെന്നും തെസ്‌നി ഖാന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X