ആരാണ് ഗോപിക ഗോപി? ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ കോമണർ!
ഒടുവില്‍ ഇത്രയും നാള്‍ മലയാളികള്‍ കാത്തിരുന്ന നിമിഷം എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തിരി കൊളുത്തപ്പെട്ടിരിക്കുന്നു. സംഭവബഹുലമായൊരു സീസണ്‍ തന്നെയായിരിക്കും ഇത്തവണയും തങ്ങളെ കാത്തിരിക്കുന്നത് എന്ന പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ അഞ്ചാം സീസണിനെയും വരവേറ്റിരിക്കുന്നത്. ആദ്യ എപ്പിസോഡിലൂടെ താരങ്ങളെ ഓരോരുത്തരേയും പരിചയപ്പെടുത്തുകയായിരുന്നു ഇന്ന് മോഹന്‍ലാല്‍ ചെയ്തത്.
അഞ്ചാം സീസണ്‍ വരുന്നുവെന്ന അറിയിപ്പ് വന്നത് മുതല്‍ക്കു തന്നെ ആരൊക്കെയായിരിക്കും ഈ സീസണില്‍ ഉണ്ടാവുക എന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നു. പല പ്രെഡിക്ഷന്‍ പട്ടികകളും പൊന്തി വരികയും ചെയ്തു. ചിലതൊക്കെ ശരിയാവുകയും ചിലതൊക്കെ പാളുകയും ചെയ്തു. എന്നാല്‍ ഒരു പ്രെഡിക്ഷന്‍ ലിസ്റ്റിനും ഉത്തരം തരാന്‍ പറ്റാത്ത ഒന്നുണ്ടായിരുന്നു.

ആരായിരിക്കും ഈ സീസണിലെത്തുന്ന കോമണര്‍ എന്നതായിരുന്നു ആ ചോദ്യം. പതിവിന് വ്യത്യസ്തമായി ഈ സീസണില്‍ സാധാരണക്കാരില്‍ നിന്നും ഒരാള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ്. ആ വ്യക്തി ആരെന്ന് അറിയാനുള്ള കാത്തിരിപ്പും ഇന്ന് അവസാനിച്ചു. സദസില്‍ നിന്നും വേദിയിലേക്ക് ആ മത്സരാര്‍ത്ഥിയെ വിളിച്ച് കയറ്റുകയും പരിചയപ്പെടുത്തുകയും ചെയ്തത് മോഹന്‍ലാലായിരുന്നു.
മൂവാറ്റുപുഴ സ്വദേശിയായ ഗോപിക ഗോപിയാണ് ബിഗ് ബോസിലേക്ക് കടന്നു വന്ന പ്രേക്ഷകരുടെ പ്രതിനിധി. എയര്‍ടെല്‍ 5 ജി പ്ലസ് കോമണ്‍മാന്‍ മത്സരത്തില്‍ നിന്നുമാണ് ഗോപികയെ തിരഞ്ഞെടുത്തത്. മൂവാറ്റപുഴയില്‍ കൊറിയര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുകയാണ് ഗോപിക. തനിക്ക് ഈ വേദി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ഗോപിക പറയുന്നത്. നൂറ് ദിവസം ഇവിടെ നില്‍ക്കുകയും ചെയ്യും കപ്പടിക്കുകയും ചെയ്യും എന്നാണ് ഗോപിക മോഹന്‍ലാലിനോട് പറഞ്ഞത്.

അച്ഛന്‍, അമ്മ, രണ്ട് സഹോദരന്മാര്‍, നാല് വയസുള്ള മകന്‍ എന്നിവര്‍ അടങ്ങുന്നതാണ് ഗോപികയുടെ കുടുംബം. താന്‍ പൊതുവെ സംസാരിക്കാത്ത ആളാണെങ്കില്‍ ഇങ്ങോട്ട് ദേഷ്യപ്പെട്ടാല്‍ അങ്ങോട്ടും പറയുമെന്നാണ് ഗോപിക പറയുന്നത്. എന്തായാലും ഗോപികയുടെ ബിഗ് ബോസ് യാത്ര ഇനിയുള്ള ദിവസം കണ്ടറിയാം.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ആവേശകരമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. റെനീഷ റഹ്‌മാന്‍ ആയിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം കടന്നു വന്നത്. പിന്നാലെ റിനോഷ് ജോര്‍ജ്, സെറീന, അഞ്ചൂസ് റോഷന്‍, വൈബര്‍ ഗുഡ് ദേവു, വിഷ്ണു ജോഷി, ഏയ്ഞ്ചലിന്‍ മറിയ, മനീഷ, സാഗര്‍ സൂര്യ, ഷിജു, അനിയന്‍ മിഥുന്‍, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, ലെച്ചു ഗ്രാം, അഖില്‍ മാരാര്‍, നാദിറ മെഹ്‌റിന്‍, ശ്രുതി ലക്ഷ്മി എന്നിവരാണ് ഇത്തവണ ബിഗ് ബോസ് അങ്കത്തട്ടിലേക്ക് എത്തിയിരിക്കുന്നത്. ഇവർക്കൊപ്പമാണ് ഗോപികയ്ക്ക് ഇനി മത്സരിക്കാനുള്ളത്.
അതേസമയം തുടക്കത്തില്‍ തന്നെ ഇത്തവണ അടിയുണ്ടാകുന്നുണ്ടെന്നാണ് രണ്ടാം ദിവസത്തെ പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. വെെബർ ഗുഡ് ദേവുവും ഏയ്ഞ്ചലീന്‍ മറിയയും തമ്മിലാകും വഴക്കുണ്ടാകുന്നതെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ഇതിലേക്ക് നയിച്ച കാരണം അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications