ജിന്റോയുടെ അമേരിക്കന്‍ കാമുകി നേഹ റോസ് ആണോ? തുറന്ന് പറഞ്ഞ് നേഹ; മണ്ടനല്ല, ബുദ്ധിമാന്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കം മുതല്‍ക്കു തന്നെ ആരാധകരെ നേടാന്‍ ജിന്റോയ്ക്ക് സാധിച്ചിരുന്നു. ജിന്റോയുടെ പല പ്രവര്‍ത്തികളും വിമര്‍ശിക്കപ്പെട്ടപ്പോഴും ജനപ്രീതി നിലനിര്‍ത്താന്‍ ജിന്റോയ്ക്ക് സാധിച്ചിരുന്നു. ജിന്റോയുടെ അച്ഛനും അമ്മയും വന്നത് രസകരമായ നിമിഷങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയത്. ജിന്റോയുടെ കാമുകിയെക്കുറിച്ച് അമ്മ പറഞ്ഞത് വൈറലായിരുന്നു.

ജിന്റോയുടെ കാമുകി അമേരിക്കയിലാണെന്നും പുറത്തിറങ്ങിയാല്‍ വിവാഹം നടത്തുമെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതിനിടെ ജിന്റോയുടെ അമേരിക്കയിലുള്ള കാമുകി നേഹ റോസ് ആണോ എന്നും സോഷ്യല്‍ മീഡിയ സംശയിച്ചിരുന്നു. നടിയും മോഡലുമായ നേഹ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതയാണ്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് സംസാരിക്കുകയാണ് നേഹ റോസ്.

Bigg Boss

നമസ്‌കാരം കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നേഹ റോസ് ജിന്റോയെക്കുറിച്ച് സംസാരിച്ചത്. ബിഗ് ബോസ് കാണാറുണ്ട്. നല്ല അടിപൊളിയായി ചെയ്യുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവും നന്നായി ചെയ്യുന്നത് ജിന്റോ ചേട്ടനാണ്. ജിന്റോയെ മണ്ടന്‍ എന്ന് വിളിക്കുന്നവരാണ് മണ്ടന്മാര്‍. നല്ല ബുദ്ധിയുണ്ടെന്നാണ് നേഹ പറയുന്നത്.

ജിന്റോയെ പണ്ട് മുതലേ അറിയില്ല. രണ്ട് രണ്ടര വര്‍ഷമായി ജിന്റോയെ അറിയാം. ജിമ്മില്‍ വര്‍ക്കൗട്ടിന് പോയപ്പോഴാണ് പരിചയപ്പെടുന്നത്. വളരെ നല്ലൊരു ട്രെയ്‌നറാണ്. സാധാരണ ജിമ്മുകളില്‍ പോയാല്‍ ഒരുപാട് എക്‌സൈസുകള്‍ ചെയ്യിപ്പിക്കും. എന്റെ ശരീരമാകെ ഫ്രാക്ചറുകളാണ്. എനിക്ക് ഒരുപാട് വര്‍ക്കൗട്ട് ചെയ്യാനാകില്ല. ജിന്റോ ചേട്ടന്‍ അത് അറിഞ്ഞ് ആവശ്യത്തിന് മാത്രമേ ചെയ്യിക്കാറുള്ളൂവെന്നും താരം പറയുന്നു.

ജീവിതത്തെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് ജോഷ് ടോക്‌സ് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ ഞാനുമുണ്ടായിരുന്നു. അന്ന് തന്നെയായിരുന്നു എന്റേയും ഷൂട്ട് ചെയ്തത്. അപ്പോഴാണ് ഞാന്‍ കഥകളെല്ലാം കേട്ടത്. എനിക്ക് ഒരുപാട് ബഹുമാനം തോന്നി. ഇത്രയൊക്കെ കഷ്ടപ്പാടുകളിലൂടെ വന്ന് ഇത്രയൊക്കെ ഉണ്ടാക്കിയെടുത്തല്ലോ. ഒന്നും ഇല്ലാത്തൊരു സ്ഥലത്തു നിന്നുമാണ് വരുന്നത്. എന്റേത് അത്യാവശ്യം സെറ്റില്‍ഡ് ആയ കുടുംബമായിരുന്നു. അതൊന്നുമില്ലാത്തൊരു സ്ഥലത്തു നിന്നുമാണ് ഇവിടെ വരെ എത്തിയത്. അത് പലര്‍ക്കും പ്രചോദനമാണ്. എന്തെങ്കിലും നേടണം എന്ന് കരുതുന്നവര്‍ക്ക് ജിന്റോ വിജയിച്ചാല്‍ അതൊരു മോട്ടിവേഷനായിരിക്കും. ആളൊരു നിഷ്‌കളങ്കനാണ്. പാവമാണ്. നല്ല ബുദ്ധിയുണ്ടെങ്കിലും അടിസ്ഥാനപരമായി പാവമാണ്. നല്ലൊരു മനസുണ്ടെന്നും നേഹ പറയുന്നു.

ജിന്റോയുടെ അമേരിക്കയിലെ കാമുകി നേഹയാണോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നാണ് നേഹ പറഞ്ഞത്. ഒരിക്കല്‍ ഒരു ലൈവ് പോയിരുന്നു. ആ സമയം ജിന്റോ ചേട്ടന്‍ എന്റെ അടുത്തുണ്ടായിരുന്നു. അന്ന് പറഞ്ഞൊരു മറുപടിയാണ് ആ വീഡിയോയില്‍ കാണുന്നത്. ആരോ തെറ്റിദ്ധരിച്ച് അങ്ങനെ എഴുതിയതാണ്. ഞാന്‍ അതിന്റെ താഴെ പോയി എഴുതിയിരുന്നു ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന്. എനിക്ക് അമേരിക്കയുടെ സ്‌പെല്ലിംഗ് പോലും അറിയില്ല. എന്നെ വെറുതെ വിടൂ എന്നാണ് നേഹ പറയുന്നത്.

Bigg Boss

കാമുകിയെക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടുണ്ട്. യുഎസില്‍ ഇങ്ങനൊരു കാര്യമുണ്ടെന്നും കല്യാണമൊക്കെ ആയിരിക്കുകയാണെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും എനിക്ക് അറിയില്ലെന്നും നേഹ പറയുന്നു.

പ്രേക്ഷകരോട് പറയാനുള്ളത് ജിന്റോ നല്ല ഗെയ്മര്‍. വളരെ ബുദ്ധിമാനായ ഗെയ്മര്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റും. മൈന്റ് ഗെയിം അറിയാം. അതാണ് ബിഗ് ബോസില്‍ വേണ്ടത്. എല്ലാ ടാസ്‌കിലും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. ജിന്റോ വിജയിച്ചാല്‍ അത് ഒരുപാട് പേര്‍ക്ക് പ്രചോദനമാകും. കയറി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജിന്റോയുടെ വിജയം പ്രചോദനം ആയിരിക്കും എന്നും നേഹ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X