അശ്ലീല ആപ്പ് വഴിയല്ല കാശുണ്ടാക്കിയത്; ലിപ് ലോക് നിരസിച്ചയാളാണ് ഞാന്‍; മുന്‍ ഭര്‍ത്താവിനെതിരെ നോറ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഒറ്റയാള്‍ പോരാളിയായിരുന്നു നോറ. തുടക്കം മുതല്‍ പുറത്തിറങ്ങുന്നത് വരെ ഒറ്റയ്ക്കായിരുന്നു നോറ ഗെയിം കളിച്ചത്. ആരുടെ മുഖത്ത് നോക്കിയും സംസാരിക്കുന്ന, തനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്തിരുന്ന നോറയ്ക്ക് ധാരാളം ആരാധകരെ നേടിയെടുക്കാനും സാധിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി നോറ ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു.
നോറ ബിഗ് ബോസ് വീട്ടിലെത്തിയതിന് പിന്നാലെ താരത്തിനെതിരെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. നോറ അശ്ലീല ആപ്പുകളിലൂടെയാണ് പണം സമ്പാദിച്ചതെന്നും അങ്ങനെയാണ് വീട് വാങ്ങിയതെന്നുമാണ് മുന്‍ ഭര്‍ത്താവ് പറഞ്ഞത്. അതായിരുന്നു തങ്ങളുടെ വിവാഹ മോചനത്തിന്റെ കാരണമെന്നും മുന്‍ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ഭര്‍ത്താവിന് മറുപടി ന്ല്‍കുകയാണ് നോറ.

അന്ന് ആ ലിപ് ലോക്ക് സീന്‍ ചെയ്തിരുന്നുവെങ്കില്‍ നോറ ഇന്ന് ബിഗ് ബോസ് താരമല്ല, നടി ആയിരുന്നേനെ. അതുപോലും ചെയ്യാന്‍ നിരസിച്ച ഞാന്‍ എന്തിന് ഇത് ചെയ്യണം? എന്റെ കുടുംബം എനിക്ക് വേണ്ട വിദ്യാഭ്യാസമൊന്നും തരാതിരുന്നിട്ടില്ല. അതിനൊക്കെയുള്ള കഴിവുള്ള പശ്ചാത്തലമാണ് എന്റേത്. എന്റെ സ്വപ്‌നവും അവരുടെ സ്വപ്‌നവും വേറെ വേറെ ആയതിനാലുള്ള അഭിപ്രായ വ്യത്യാസം ഉണ്ടെന്നേയുള്ളൂ എന്നാണ് നോറ പറയുന്നത്.
ഞാന്‍ ഇന്‍സ്റ്റഗ്രാമിലെ വേറെ എന്തെങ്കിലും ആപ്പോ ഫോട്ടോസും വീഡിയോസും ഇടുന്നുണ്ടെന്ന് പറഞ്ഞ് കോടതിയില്‍ പോയാല്‍ വിവാഹ മോചനം തരില്ല. ശരിയായ കാരണം വേണം. അങ്ങനെ ശരിയായ കാരണം നല്‍കിയതിനാലാണ് എനിക്ക് വിവാഹ മോചനം കിട്ടിയത്. ഞാന്‍ അങ്ങനേയും ഇങ്ങനേയും ചെയ്തുവെന്നാണ് പറഞ്ഞത്. തെളിവ് എവിടെ? വീഡിയോയോ ഫോട്ടോയോ എന്തെങ്കിലും! എന്നാണ് നോറ പ്രതികരിക്കുന്നത്.
ഏത് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുവെന്നതും എന്ത് വീഡിയോ കാണുന്നുവെന്നതും ഓരോരുത്തരുടേയും താല്‍പര്യങ്ങളാണ്. ഞാന്‍ എന്താണെന്ന് കഴിഞ്ഞ തൊണ്ണൂറ് ദിവസം നിങ്ങള്‍ കണ്ടതാണ്. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും തെളിവില്ല. വേറെ കല്യാണൊക്കെ കഴിഞ്ഞ് വേറൊരു ജീവിതം തുടങ്ങിയ ആളാണ്. ആളെപ്പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല. ഇപ്പോഴും അയാള്‍ക്ക് വേണ്ടത് ഫെയിം ആണ്. അതിന് വേണ്ടി വന്ന് പറഞ്ഞതാണ്. ഞാന്‍ തിരിച്ചു വന്ന ദിവസം ആളുടെ പ്രൊഫൈലില്‍ നിന്നും ആ വീഡിയോ ഡിലീറ്റാക്കി. എന്തിന്? എന്ന് നോറ ചോദിക്കുന്നു.
പിന്നെ പറഞ്ഞൊരു കാര്യം ജീവനാംശം തരാത്തതു കൊണ്ടാണെന്ന്. ജീവനാംശം തരാത്തത് ശരിയാണോ? ഞാന്‍ വേണ്ടെന്ന് വച്ചതാണെന്നത് വേറെ കാര്യം. പക്ഷെ കൊടുക്കാത്തതാണെന്ന് വലിയ വീമ്പില്‍ പറയുന്നുണ്ട്. അത് ശരിയാണോ? അങ്ങനെ ചോദിക്കുകയാണെങ്കില്‍ ഒരുപാടുണ്ട്. അതൊക്കെ അവിടെ നില്‍ക്കട്ടേ. പിന്നെ ഞാന്‍ ഇങ്ങനൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ വീഡിയോസ് എന്തുകൊണ്ടാണ് വരാത്തത്? കാരണം ഇല്ല. വായില്‍ തോന്നിയാല്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ലീഗലി നീങ്ങാനാണ് തീരുമാനം. ഓനുള്ളത് കിട്ടിക്കോളും എന്നാണ് നോറ പറയുന്നത്.

ഞങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള ഒരു സംഭാഷണവും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. കാരണം അവന്റെ സ്വഭാവം എനിക്കറിയാം. ഞാന്‍ നല്ല നിലയിലെത്തുമെന്നും എനിക്ക് അറിയാമായിരുന്നു. ഞാന്‍ അയാളുടെ പേര് പോലും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് മുന്നോട്ട് വന്നത്? ഇതൊക്കെ പറയുമ്പോള്‍ അയാളുടെ ഭാര്യയെങ്കിലും ചോദിക്കുമെന്ന് കരുതി. എന്റെ പാര്‍ട്ണറുടെ പാസ്റ്റ് ഞാന്‍ നോക്കിയിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ സ്‌നേഹവും പരസ്പര ബഹുമാനവും ഉണ്ടോ എന്നേ ഞങ്ങള്‍ നോക്കിയിട്ടുള്ളൂവെന്നും താരം പറയുന്നു.
മുമ്പും ഇങ്ങനെ എനിക്കെതിരെ വീഡിയോ ഇട്ടിരുന്നു. ഞാന്‍ അന്ന് കേസ് കൊടുത്തപ്പോള്‍ പേടിച്ച് ഡിലീറ്റാക്കി. ഇപ്പോള്‍ വീണ്ടും വന്നിരിക്കുകയാണ്. വീഡിയോ ഡിലീറ്റാക്കിയെങ്കിലും യൂട്യൂബില്‍ ഉണ്ടല്ലോ. എനിക്ക് അത് മതി. വേറെ കല്യാണം കഴിച്ച് മുന്നോട്ടു പോകവെ എന്തിനാണ് ഇങ്ങനെ വരുന്നത്. അയാളുടെ ഭാര്യയും കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇത് അനുവദിച്ചു കൊടുക്കുകയാണോ? ഞാന്‍ വളരെ മനോഹരമായൊരു ജീവിതമാണ് ജീവിക്കുന്നത്. കല്യാണം കഴിച്ചിട്ടും അയാള്‍ എന്താണ് ഇങ്ങനൊക്കെ. ഭയങ്കര മോശമാണിത്. നിലവാരമില്ല, നിലപാടില്ല, നാണമില്ല, മാനമില്ലെന്നും നോറ തുറന്നടിക്കുന്നു.


Click it and Unblock the Notifications