ജാസ്മിന്‍ അനുഭവിച്ചത് സ്വയം ഉണ്ടാക്കിയ പ്രേമകുരുക്കിനാല്‍; പലരുടേയും ജീവിതത്തില്‍ ഗെയിം കളിച്ചു!

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. പത്ത് പേര്‍ മാത്രമാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ബാക്കിയുള്ളത്. ആരായിരിക്കും സീസണ്‍ 6 ലെ വിജയി എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. മുന്‍ കാല സീസണുകളെ അപേക്ഷിച്ച് ആരായിരിക്കും വിന്നര്‍ എന്നതില്‍ യാതൊരു സൂചനയും നല്‍കാതെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ഫലങ്ങള്‍ മാറി മറിഞ്ഞു കൊണ്ടേയിരിക്കുന്നു.

എങ്കിലും ടോപ് ത്രീയിലെത്തുമെന്ന് എല്ലാവരും കരുതുന്ന രണ്ടു പേരാണ് ജാസ്മിനും ജിന്റോയും. തുടക്കം മുതല്‍ക്കു തന്നെ അവസാന ഘട്ടം വരെ ബിഗ് ബോസിലുണ്ടാകും എന്ന് തോന്നിപ്പിച്ചവരാണ് ജാസ്മിനും ജിന്റോയും. ഇരുവരും തമ്മിലുള്ള മത്സരം തന്നെയാണ് ഈ ഷോയിലെ പ്രധാന പോരെന്ന് നിസ്സംശയം പറയാം. രണ്ടില്‍ ഒരാള്‍ വിന്നറാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനേയും ജിന്റോയേയും കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജാസ്മിന്‍ വിന്നറാകാന്‍ അര്‍ഹിക്കുന്നില്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. മറിച്ച് ജിന്റോയാണ് അര്‍ഹനെന്നും അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ജാസ്മിന്‍ ഹൌസില്‍ എന്തേലും അനുഭവിച്ചിട്ടുണ്ടേല്‍ അത് അവള്‍ ആയി ഉണ്ടാക്കിയ പ്രേമ കുരുക്ക് കൊണ്ട് ആണ് അല്ലാതെ ഒരാള്‍ പോലും അവളെ ടാര്‍ഗറ്റ് ചെയ്തിട്ടോ ഒരു സ്‌ട്രോങ്ങ് എതിരാളി ആയോ കണ്ടിട്ടോ അല്ല. ഞാന്‍ ഇവിടെ ഗെയിം കളിക്കുന്നില്ലേ എന്ന് ചോദിച്ചു അലഞ്ഞു നടന്ന ജാസ്മിനെ ആരും മറന്നിട്ടില്ല. ഗെയിം കളിച്ചത് പക്ഷെ പലരെയും ജീവിതതില്‍ കേറി ആണെന്ന് മാത്രം, അത് ബിഗ് ബോസ് കഴിഞ്ഞാലും തീരാന്‍ പോകുന്നില്ല.

Bigg Boss

എന്ത് കൊണ്ട് ഈ സീസണ്‍ വിന്നര്‍ ജിന്റോ ആകണം? ആണ്‍ പെണ്ണ് വ്യത്യാസം ഇല്ലാതെ ഡേ ഒന്ന് തൊട്ട് ഹൗസ് മേറ്റ്‌സ് ടാര്‍ഗറ്റ് ചെയ്തത് ജിന്റോയെ ആണ്.' ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ' പോലെ ജിന്റോയെ അകാരണമായി എല്ലാരും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി. ഫിസിക്കല്‍ ടാസ്‌ക്കളില്‍ അയാളെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. തിരിച്ചു പ്രതിരോധിച്ചാല്‍ അത് അയാളുടെ തെറ്റാക്കി. വൈല്‍ഡ് കാര്‍ഡ്‌സ് വന്നപ്പോഴും ഫാമിലി ടാസ്‌ക്‌സ് കഴിഞ്ഞപ്പോഴും ജിന്റോ എന്ത് മാത്രം സപ്പോര്‍ട്ട് പുറത്ത് ഉണ്ടാക്കി കഴിഞ്ഞു എന്ന് ഹൗസ് മേറ്റ്‌സ് തിരിച്ച് അറിഞ്ഞു.

ജാസ്മിന്‍ പിആര്‍ ദിയ സന അടക്കം വ്യാജ ആരോപണങ്ങള്‍ ജിന്റോയ്ക്കെതിരെ കെട്ടിചമച്ച് ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാന്‍ നോക്കി. ഈ അടുത്ത സീസണിലൊന്നും ഇത് പോലെ ബലിയാടായ മനുഷ്യന്‍ ഇല്ല. പവര്‍ ടീം ടാസ്‌കുകളില്‍ ക്യാപ്റ്റന്‍സി ടാസ്‌കില്‍ എന്റര്‍ടൈന്‍മെന്റ്‌സില്‍ ഫണ്‍ എലമെന്റ്‌സില്‍ എവിടെ ആണ് ജിന്റോ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാതെ ഉള്ളത്. മനുഷ്യന്റെതായ തിരുത്താന്‍ പറ്റുന്ന എല്ലാ തെറ്റ് കുറ്റങ്ങളും പുഞ്ചിരിയും കണ്ണീരും എല്ലാം അടങ്ങിയ യഥാര്‍ത്ഥ പച്ച മനുഷ്യന്‍. അതാണ് ജിന്റോ. ഈ സീസണിലെ സാധാരണക്കാരുടെ പ്രതിനിധി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X