നീ ആരായിരുന്നുവെന്ന് ഞാന്‍ അന്നേ കണ്ടു! റോബിനെ കളിയാക്കി ജാസ്മിന്‍; വീഡിയോ കുത്തിപ്പൊക്കി താരം
റോബിന്റെ അലര്‍ച്ചയും ആരാധകരുടെ കയ്യടിയുമൊക്കെ അനുകരിച്ചു കൊണ്ട് മുമ്പൊരിക്കല്‍ താനും നിമിഷയും കൂടെ ചെയ്‌തൊരു വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ സീസണ്‍ 4 തിരികൊളുത്തി വിട്ട പടക്കം ഇപ്പോഴും പൊട്ടി തീര്‍ന്നിട്ടില്ല. അടികളും വഴക്കുകളുമൊക്കെ ഇപ്പോഴും തുടരുകയാണ്. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബിഗ് ബോസ് താരങ്ങളില്‍ ഒരാളാണ് റോബിന്‍ രാധാകൃഷ്ണന്‍. സീസണ്‍ 4ല്‍ ഇടയ്ക്ക് വച്ച് വീണു പോയെങ്കിലും ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി റോബിനെതിരെ കടുത്ത ആരോപണങ്ങളുമായി കൂടെയുണ്ടായിരുന്നവര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. റോബിന്‍ കൂടെ നില്‍ക്കുന്നവരെ തമ്മിലടപ്പിക്കുകയാണെന്നും റോബിന്റെ സിനിമ പോലും തട്ടിപ്പാണെന്ന തരത്തിലായിരുന്നു ചിലരുടെ ആരോപണങ്ങള്‍. റോബിന്റെ ഡോക്ടര്‍ ബിരുദത്തെ പോലും ചിലര്‍ ചോദ്യം ചെയ്യുകയുണ്ടായി.

ഇതിനിടെ കഴിഞ്ഞ ദിവസമൊരു കോളേജ് പരിപാടിയില്‍ വലച്ച് അളറി വിളിച്ചു കൊണ്ട് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെയിതാ ഈ വീഡിയോയെ പരിഹസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ജാസ്മിന്‍. ബിഗ് ബോസ് വീട്ടില്‍ വച്ചു തന്നെ രണ്ട് ധ്രുവങ്ങളിലായിരുന്നു ജാസ്മിനും റോബിനും. ആ ഭിന്നത പുറത്തും തുടരുകയാണ് ഇരുവരും.
റോബിന്റെ അലര്‍ച്ചയും ആരാധകരുടെ കയ്യടിയുമൊക്കെ അനുകരിച്ചു കൊണ്ട് മുമ്പൊരിക്കല്‍ താനും നിമിഷയും കൂടെ ചെയ്‌തൊരു വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്. 2022 ല്‍ ചെയ്ത വീഡിയോ അന്നു തന്നെ വൈറലായിരുന്നു. ടൈം ട്രാവലറില്‍ സഞ്ചരിച്ച നമ്മള്‍ എന്നു പറഞ്ഞാണ് ജാസ്മിന്‍ ഈ വീഡിയോ പങ്കുച്ചിരിക്കുന്നത്. പിന്നാലെ നിമിഷയും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഞാന്‍ എല്ലായിപ്പോഴും എനിക്ക് വേണ്ടിയും ഞാന്‍ ആഴത്തില്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയും നിലപാടെടുക്കും. അത് ചെയ്യാന്‍ ഞാനൊരു വിശുദ്ധയൊന്നും ആകേണ്ടതില്ല. ഒരു തരത്തിലും ഞാന്‍ പെര്‍ഫെക്ടല്ല. പക്ഷെ എന്റെ ഉദ്ദേശങ്ങള്‍ നല്ലതായിരുന്നുവെന്ന് എനിക്ക് അറിയാം എന്നും ജാസ്മിന്‍ മറ്റൊരു സ്റ്റോറിയിലൂടെ പറയുന്നുണ്ട്.
നിങ്ങളിതിനെ വിദ്വേഷം വിടുന്നില്ല എന്നൊക്കെ പറയും. ഞാന്‍ പറയുക, നിങ്ങള്‍ ആരെന്ന് ഞാന്‍ കണ്ടു ഇനി കാണാത്തതു പോലെ പെരുമാറില്ല എന്നാണെന്നും ജാസ്മിന്‍ പറയുന്നു. ഇതിനോടൊപ്പം താന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പങ്കുവച്ചൊരു വീഡിയോയും ജാസ്മിന്‍ വീണ്ടും പങ്കുവച്ചിട്ടുണ്ട്.
നി്ങ്ങളെ അശക്തരാക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും ഇടങ്ങളില്‍ നിന്നുമെല്ലാം ഇറങ്ങി നടക്കാന്‍ മാത്രം മൂല്യം അവനവന് നല്‍കുക. അവര്‍ക്ക് നിങ്ങള്‍ക്ക് വില തരാനാകില്ലെങ്കില്‍, നിങ്ങള്‍ക്ക് വിലയില്ലാത്തയില്ലാത്തിടത്തു നിന്നും ഇറങ്ങി നടക്കുന്നത് ശരിയാണെന്നാണ് വീഡിയോയ്ക്ക് അന്ന് ജാസ്മിന്‍ നല്‍കിയ അടിക്കുറിപ്പ്.
ബിഗ് ബോസില്‍ വന്നതിന് ശേഷം എനിക്ക് മനസിലായ കാര്യം എനിക്ക് ഒരു നാര്‍സിസ്റ്റിനെ സഹിക്കാനാകില്ല എന്നാണെന്നാണ് വീഡിയോയില്‍ ജാസ്മിന്‍ പറയുന്നത്. താന്‍ ഗെയിം ഗെയിമായിട്ട് എടുക്കാന്‍ പറ്റാത്ത ആളാണെന്ന് സമ്മതിക്കുന്നുണ്ട് വീഡിയോയില്‍ ജാസ്മിന്‍. എന്നാല്‍ താന്‍ ആരേയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ലെന്നും ജാസ്മിന്‍ പറയുന്നു.

ഷോ കഴിഞ്ഞുവെന്ന് തോന്നും. പക്ഷെ സത്യത്തില്‍ യഥാര്‍ത്ഥ ഗെയിം നടക്കുന്നത് പുറത്താണ്. അതിനുള്ളില്‍ എന്തെങ്കിലും ചെയ്തിട്ട് വേണമെങ്കില്‍ ഫെയ്ക്ക് എന്ന് പറയാം. പുറത്ത് ഒരു ആര്‍മി ഉണ്ടാക്കുക എന്നതാണ് പ്രോസസ്. അതുണ്ടാക്കിയാല്‍ ആരുടേയും മൂക്കാ മണ്ട അടിച്ച് പൊട്ടിക്കാം. എന്തെങ്കിലും കൈയില്‍ നിന്നും പോയാല്‍ ഉടനെ മാപ്പ് പറയാം. ബാക്കിയുള്ളത് കൂടെയുള്ളവര്‍ നോക്കിക്കോളുമെന്നും അന്ന് വീഡിയോയില്‍ ജാസ്മിന്‍ പറഞ്ഞിരുന്നു.
അതേസമയം വിവാദങ്ങളില്‍ നിന്നെല്ലാം താനൊരു ഇടവേളയെടുക്കുകയാണെന്നാണ് റോബിന്‍ പറയുന്നത്. ഉടനെ തന്നെ താനൊരു വേള്‍ഡ് ടൂറിന് പോവുകായണെന്നും താരം ഇന്നലെ അറിയിച്ചിരുന്നു.
a
'


Click it and Unblock the Notifications