ജീവനോടെ വച്ചേക്കില്ല, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ! ഭീഷണികളെക്കുറിച്ച് ദില്‍ഷ

ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ദില്‍ഷ പ്രസന്നന്‍ മനസ് തുറക്കുകയാണ്.

ഏറ്റവും ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകളാണ് മലയാളത്തില്‍ ഇതുവരെ ബിഗ് ബോസ് പിന്നിട്ടിരിക്കുന്നത്. ഒരുപാട് താരങ്ങളെ സൃഷ്ടിക്കാനും നേരത്തെ തന്നെ താരങ്ങളായിരുന്നവരുടെ ഇതുവരെ കാണാത്ത വശങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുക്കാനുമൊക്കെ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. ജയിച്ചാലും ഇല്ലെങ്കിലും ബിഗ് ബോസില്‍ പോകുന്നതോടെ ജീവിതം മാറി മറിയുമെന്നാണ് ബിഗ് ബോസിന്റെ ഭാഗമായിട്ടുള്ളവരൊക്കെ പറയുന്നത്.

പലപ്പോഴും ബിഗ് ബോസ് എന്നത് നല്ലത് മാത്രമല്ല മോശം അനുഭവങ്ങളും താരങ്ങള്‍ക്ക് സമ്മാനിക്കാറുണ്ട്. വീടിന് അകത്തു നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളേക്കാള്‍ കൂടുതല്‍ താരങ്ങളെ ബാധിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുമുള്ള അതിക്രമങ്ങളാണ്. ഷോയ്ക്ക് ശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്കിനെക്കുറിച്ചും പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്.

Dilsha Prasannan

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ്‍ ആയ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ. ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍ തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസിന് ശേഷം ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ദില്‍ഷ പ്രസന്നന്‍ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ ഞാന്‍ അനുഭവിച്ചത് അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല'' എന്നാണ് ദില്‍ഷ പറയുന്നത്. .അതേസമയം, അതിന് മാത്രം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും ദില്‍ഷ പറയുന്നു. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നയാളാണെന്നും താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്നും ദില്‍ഷ പറയുന്നു.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ മാത്രമല്ല തന്റെ കുടുംബവും കുറേ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ദില്‍ഷ പറയുന്നത്. ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കേള്‍ക്കുന്നതും കാണുന്നതും താന്‍ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണെന്നും താരം പറയുന്നു. അതൊക്കെ കാരണം കുറേ ദിവസം ഞാന്‍ ഫോണ്‍ പോലും കൈ കൊണ്ട് തൊട്ടിട്ടില്ലെന്നും ആരോടും മിണ്ടാതെ ഞാന്‍ ഒരു മൂലക്ക് ഇരിക്കലായിരുന്നുവെന്നുമാണ് ദില്‍ഷ തുറന്ന് പറയുന്നത്.

എന്റെ വീട്ടുകാര്‍ക്ക് എന്നെ കാണുമ്പോള്‍ ഭയങ്കര വിഷമമായിരുന്നു. വീട്ടില്‍ എപ്പോഴും കരച്ചിലും ബഹളവുമായിരുന്നുവെന്നും താരം പറയുന്നു. അതേസമയം തനിക്ക് ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും ദില്‍ഷ വെളിപ്പെടുത്തുന്നുണ്ട്. ചിലര്‍ വിളിച്ചിട്ട് പറയും ഞാന്‍ ബൈക്ക് ഓടിച്ച് പോകുന്നതല്ലെ, ലോറിയുടെ അടിയില്‍ പോകാതെ നോക്കിക്കോ എന്നൊക്കെയാണ്. നിന്നെ ജീവനോടെ വെച്ചേക്കില്ലെന്നൊക്കെയാണ് അവര്‍ വിളിച്ച് പറയുന്നതെന്നാണ് താരം പറയുന്നത്.

Dilsha Prasannan

എന്റെ നമ്പറൊക്കെ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ നിരവധി കോളുകള്‍ വരുമായിരുന്നുവെന്നും ദില്‍ഷ പറയുന്നു. എന്റെ കൂടെ ഫോട്ടോയെടുക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഭീകരമായ അവസ്ഥയായിരുന്നു അതെല്ലാം എന്നുമാണ് ദില്‍ഷ പറയുന്നു. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകയാണ് ആരാധകർ. മാർച്ച് അവസാനത്തോടെ തന്നെ പുതിയ സീസണ്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഷോയുടെ പ്രൊമോ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X