'മോനേ നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ...'; ലാലേട്ടന്‍ പറഞ്ഞ സ്വകാര്യം
മറ്റൊരു ബിഗ് ബോസ് കാലം കൂടി അവസാനിക്കുകയാണ്. ബിഗ് ബോസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇനി കുറച്ച് നാളുകള്‍ കൂടി കഴിഞ്ഞാല്‍ വിശ്രമം. എന്നാല്‍ എല്ലാകാലത്തും ബിഗ് ബോസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന മുഖങ്ങളില്‍ ഒന്നാകും മണിക്കുട്ടന്റേത്. സീസണ്‍ 3യിലെ വിന്നറായ മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്.
ടെലിവിഷനിലൂടെ വന്ന് സിനിമയിലെത്തിയ മണിക്കുട്ടന്‍ ബിഗ് ബോസിലൂടെ കൂടുതല്‍ ജനപ്രീയനായി മാറുകയായിരുന്നു. ഇപ്പോഴിതാ മണിക്കുട്ടന്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തനിക്ക് ലഭിച്ചൊരു സമ്മാനത്തെക്കുറിച്ചാണ് മണിക്കുട്ടന്റെ കുറിപ്പ്.

സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനത്തിന്റെ മാധുര്യം അനുഭവിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഇത്തവണ അമ്മ അസോസിയേഷന്‍ , എന്നെപോലെ സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് കൊച്ചു - വലിയ കലാകാരന്മാരുടെ, സംഘടനയായ 'അമ്മ' യില്‍ നിന്നുമാണ്. അമ്മ സംഘടനയുടെ 29 th വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി മൈജിയുമായി സഹകരിച്ചു ഞങ്ങളുടെ സംഘടന നടത്തിയ ലക്കി ഡ്രോ മത്സരത്ത ല്‍ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ സ്മാര്‍ട്ട് ടിവി സംഘടനയുടെ പ്രസിഡന്റ് സാക്ഷാല്‍ മോഹന്‍ലാല്‍, നമ്മുടെ സ്വന്തം ലാലേട്ടനില്‍ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യവുമുണ്ടായെന്ന് മണിക്കുട്ടന്‍ പറയുന്നു.
ഇനി ഇതിലെ ഇരട്ടി മധുരം എന്തെന്നാല്‍ സമ്മാനം തരുന്ന സമയത്ത് ലാല്‍ സാര്‍ എന്റെ കാതുകളില്‍ പറഞ്ഞൊരു സ്വകാര്യമാണ്. 'മോനേ... നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ... '
ശരിയാണ്. ഇതിനു മുന്‍പ് ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 യുടെ വിജയകിരീടം എന്നെ അണിയച്ചതും ലാല്‍ സാറാണ്. അങ്ങനെ ഒരു ഓര്‍മ്മയുടെ മധുരം കൂടി കിട്ടിയതിനാലാണ് ഒരു ഓര്‍മ്മയില്‍ നിന്നു തന്നെ ഈ പോസ്റ്റ് ആരംഭിച്ചതെന്നും താരം പറയുന്നു.

ഒരു പക്ഷേ വായിക്കുന്ന ചിലര്‍ക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം പക്ഷേ മമ്മൂക്കയെയും, ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകള്‍ അംഗമായിരിക്കുന്ന അമ്മ പോലൊരു വലിയ സംഘടനയില്‍ എന്നെപോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു. ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും ഒപ്പം എന്നെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിക്കുന്നത്. സമ്മാനം വാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം മണിക്കുട്ടന്‍ പങ്കുവെച്ചിട്ടുണ്ട്.
മണിക്കുട്ടന്‍ സിനിമയിലേക് തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ മരക്കാര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബിഗ് ബോസിന് ശേഷം മണിക്കുട്ടന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. 2021 ല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ നവരസ ആന്തോളജിയിലാണ് മണിക്കുട്ടന്‍ ഒടുവിലായി അഭിനയിച്ചത്. ഈയ്യടുത്ത് കട്ടുറുമ്പ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായി മണിക്കുട്ടന്‍ എത്തിയിരുന്നു.


Click it and Unblock the Notifications











