ശ്രീശാന്തിന് അന്ന് തല്ലി കിട്ടിയിരുന്നോ? ബിഗ് ബോസില്‍ നിന്നും സത്യം വെളിപ്പെടുത്തി ശ്രീ! സത്യമിതാണോ?

ബിഗ് ബോസ് ഹിന്ദി കേരളത്തിലും തരംഗമായി കൊണ്ടിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായിരിക്കുന്ന ഹിന്ദി ബിഗ് ബോസ് സീസണ്‍ 12 ലാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ക്രിക്കറ്റ് താരമായിരുന്ന ശ്രീശാന്ത് ഹിന്ദി ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി എത്തിയതായിരുന്നു കേരളത്തിലും വാര്‍ത്തയാവാന്‍ കാരണം. ഹൗസിലെത്തിയ ആദ്യദിനം മുതല്‍ ശ്രീശാന്ത് പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു.

ഓരോ ദിവസം കഴിയുമ്പോഴും ബിഗ് ബോസില്‍ നാടീകയ സംഭവങ്ങളാണ് ഉണ്ടാവാറുള്ളത്. അത്തരമൊരു വിഷയം ബിഗ് ബോസില്‍ ഉണ്ടായിരിക്കുകയാണ്. ബിഗ് ബോസിന് പുറത്ത് ഏറ്റവുമധികം ആരാധകരുള്ളതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. ക്രിക്കറ്റ് താരമായിരുന്നപ്പോള്‍ ഒട്ടനവധി വിവാദങ്ങളില്‍ ശ്രീ കുടുങ്ങിയിരുന്നു. അതിലൊരു സംഭവം ശ്രീശാന്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്.

sreeshanth

ക്രിക്കറ്റ് മത്സരത്തിനിടെ ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ കൈവീശി തല്ലിയൊരു വിവാദം ഉണ്ടായിരുന്നു. നല്ല ചൂടന്‍ താരങ്ങളില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗിന്റെ പേരില്‍ അത്തരത്തില്‍ ഒരുപാട് വിവാദങ്ങളുണ്ടായിരുന്നു. തല്ല് കൊണ്ട ശ്രീശാന്ത് അന്ന് പൊട്ടിക്കരഞ്ഞിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നും ഇക്കാര്യം ശ്രീശാന്ത് സംസാരിച്ചിരിക്കുകയാണ്.

താരപത്‌നിയുടെ പോസ്റ്റില്‍ ആരാധികമാരുടെ കമന്റ്, മാസ് ഡയലോഗുമായി പൃഥ്വിരാജ്! അല്ലിയെ ഒരു മൈൻഡുമില്ല

മറ്റൊരു മത്സരാര്‍ത്ഥിയായ സുരഭി റാണയായിരുന്നു ശ്രീശാന്തിനോട് അന്നത്തെ സംഭവത്തെ കുറിച്ച് ചോദിച്ചത്. 2008 ലായിരുന്നു സംഭവം നടക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ടീം ആയിരുന്നു ശ്രീശാന്ത്. ഹര്‍ഭജന്‍ സിംഗ് മുംബൈ ഇന്ത്യന്‍സും. തന്നെ പ്രകോപിതനാക്കരുതെന്ന് മത്സരത്തിന് മുന്‍പ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരുന്നെന്ന് ശ്രീ വെളിപ്പെടുത്തുന്നു. മത്സരം മുംബൈ ഇന്ത്യന്‍സാണ് തോറ്റത്. ഒരു റണ്‍സ് പോലും എടുക്കാതെയാണ് ഹര്‍ഭജന്‍ സിംഗ് പുറത്തായത്. ആ സമയത്ത് താന്‍ ഹര്‍ഭജന്റെ അടുത്തെത്തി നിര്‍ഭാഗ്യം എന്ന് പറഞ്ഞുവെന്നും ഭാജി അയാളുടെ കൈയുടെ പുറക് വശം വെച്ച് അടിക്കുകയായിരുന്നെന്നുമാണ് ശ്രീശാന്ത് പറയുന്നത്.

View this post on Instagram

Kall Dekhiye 😉 . @sreesanthnair36 @rohitsuchanti06 @karanvirbohra @nehhapendse @ideepakthakur @ms.dipika @srishtyrode24 @jalotaanup @jasleenmatharu @surbhirana_official @meghadhade 🔲 🔲 🔲 🔴@BB12.OFFICIALL🔴 🔴@BB12.OFFICIALL🔴 🔴@BB12.OFFICIALL🔴 🔴@BB12.OFFICIALL🔴 🔹 🔹 🔹 🔵👉LIKE 🔵👉SHARE 🔵👉FOLLOW 🔵👉COMMENT 🔹 🔹 🔹 🔹 ⚫MUST FOLLOW⚫ @BIGGBOSS.ORIGINAL @BB12.OFFICIALL 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻 🔻 #Weekendkavaar #surbhirana #salmankhan #roshmibanik #kashishthakur #sabakhan #somikhan #srishtyrode #romilchaudhary #nirmalsingh #shivashishmishra #sourabhpatel #dipikakakar #deepakthakur #urvashivani #sreesanth #nehapendse #jasleenmatharu #anupjalota #karanvirbohra #hinakhan #shilpashinde #rohitsuchanti #meghadhade #vikashgupta

A post shared by Bb12 (@bb12.officiall) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X