ഒന്നും സ്‌ക്രിപ്റ്റഡല്ല, എല്ലാം ഫണ്‍, സന്തോഷ് ജി പാട്ട് നിര്‍ത്താതിരുന്നതാണ് പ്രശ്‌നമായത്: ബിനീഷ് ബാസ്റ്റിന്‍
റേറ്റിംഗില്‍ മുന്നിലുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്. എ്ന്നാല്‍ സ്റ്റാര്‍ മാജിക്കിനെതിരെ ഇപ്പോള്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സന്തോഷ് പണ്ഡിറ്റിനെ മറ്റ് താരങ്ങള്‍ ചേര്‍ന്ന് അപമാനിച്ചുവെന്നാണ് വിമര്‍ശനം. ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്കിലെ താരമായ ബിനീഷ് ബാസ്റ്റിന്‍.
ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ബിനീഷിന്റെ പ്രതികരണം. സ്റ്റാര്‍ മാജിക് ഒരു തമാശ പരിപാടിയാണെന്നും സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചിട്ടില്ലെന്നും ബിനീഷ് പറയുന്നു. പരിപാടിയില്‍ സന്തോഷത്തോടെ പങ്കെടുത്താണ് സന്തോഷ് പണ്ഡിറ്റ് പോയതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴുള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ബിനീഷ് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇന്നിപ്പോ ലൈവ് വരാനുള്ള കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് കുറേ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു അതിഥിയെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് ചര്‍ച്ചകള്‍. മറ്റാരുമല്ല, സന്തോഷ് പണ്ഡിറ്റാണ് ആള്. ഞാന്‍ മാത്രമേ പിന്തുണ കൊടുത്തുള്ളൂ, ബാക്കിയെല്ലാവരും അദ്ദേഹത്തെ അവഹേളിച്ചുവെന്നാണ് പറയുന്നത്. അതില്‍ വ്യക്തത വരുത്താനാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു ഭാഗത്തു നിന്നുമുള്ള കാര്യങ്ങള്‍ മാത്രമേ കേട്ടിട്ടുള്ളൂ. ഞങ്ങള്‍ എല്ലാവരും ഇപ്പോഴും സുഹൃത്തുക്കളാണ്. തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിയാണ് ഇപ്പോള്‍ വന്നത്. ഞാന്‍ ആ ഷോയില്‍ സന്തോഷ് ജിയുടെ കൂടെയുണ്ടായിരുന്ന ആളാണ്.

എപ്പോഴത്തേയും പോലുമുള്ള ചാറ്റിംഗ് ആണ് അന്ന് നടന്നത്. അത് എങ്ങനെയൊക്കെ ഫണ്‍ ആക്കാന്‍ പറ്റുമോ അങ്ങനൊക്കെ ഫണ്‍ ആക്കും. ഞാന്‍ ജീവിതത്തില്‍ സീരീയസാണ്. ഫ്‌ളോറില്‍ കയറിയാല്‍ ചിരിപ്പിക്കാന്‍ വേണ്ടി കഴിയുന്നതൊക്കെ ചെയ്യും. അവിടെ നടന്നതൊന്നും സ്‌ക്രിപ്റ്റഡ് അല്ല. എന്തൊക്കെ ചെയ്യാം പറയാം എന്നൊന്നും പ്ലാന്‍ ചെയ്തിട്ടില്ല പോകുന്നത്. അപ്പോള്‍ തോന്നുന്നത് പോലെ എത്ര രസകരമാക്കാന്‍ പറ്റുമോ അതാണ് ചെയ്യാറുള്ളത്. അന്നും അതുപോലെയൊക്കെ തന്നെയാണ് നടന്നത്.

അന്ന് സന്തോഷ് ജി വന്നൊരു പാട്ട് പാടി. ഒരു പാട്ട് കഴിഞ്ഞിട്ടും പുള്ളി നിര്‍ത്തിയില്ല. സന്തോഷ് ജിയിനെ അറിയാലോ മൈക്ക് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വിടില്ല. കളിയാക്കുന്നതല്ല. അതൊക്കെ തമാശയായിട്ടാണ് എടുക്കുന്നത്. സന്തോഷ് ജി വന്ന് പാടിയതും തമാശയായിട്ടാണ് എടുത്തത്. ആളുകള്‍ പറയുന്നത് അദ്ദേഹത്തെ കളിയാക്കാന്‍ ഉന്നം വച്ച് സ്‌ക്രിപ്റ്റഡായി ചെയ്യുകയായിരുന്നുവെന്നാണ്. അങ്ങനെയൊന്നുമല്ല. അന്ന് സന്തോഷ് ജി തുടങ്ങിയതാണ് അന്ന് അവിടെ പാട്ട്. ഒന്നോ രണ്ടോ പാട്ട് കഴിഞ്ഞ് നിര്‍ത്താമായിരുന്നു. ഞാനും അവിടെ പാട്ടു പാടാറുള്ളതാണ്. എനിക്കൊരു താളബോധവുമില്ല.

സന്തോഷ് ജിയ്ക്ക് എന്നേക്കാള്‍ താള ബോധമുള്ള. അദ്ദേഹം ഒരു പാട്ടില്‍ നിര്‍ത്തിയില്ല, രണ്ട് പാട്ടില്‍ നിര്‍ത്തിയില്ല. അപ്പോഴാണ് നവ്യ നായരൊക്കെ വരുന്നത്. ഇടയ്ക്ക് പറയുന്നുണ്ട് സന്തോഷ് ജി ഒരു പാട്ട് പാടും അതേ ട്രാക്കില്‍ ഞങ്ങള്‍ വേറൊരു പാട്ട് പാടും എന്നൊക്കെ. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. സന്തോഷ് ജിയും ഹാപ്പിയായിരുന്നുവെന്ന് പറഞ്ഞതാണ്. പ്ലാനിങ്ങൊന്നുമല്ല, തമാശയായിട്ടാണ് സന്തോഷ് ജിയ്ക്കും മറ്റുള്ളവര്‍ക്കും തോന്നിയത്. ഇത് ഇങ്ങനൊക്കെ വളച്ചൊടിക്കപ്പെടുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഈയ്യൊരു തെറ്റിദ്ധാരണ മാറ്റാണ് ഇന്ന് ഇവിടെ വന്നത്.

സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോയാണ്. ആളുകളെ എങ്ങനെയൊക്കെ ചിരിപ്പിക്കം എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. കളിയാക്കിയാല്‍ ആ ഫ്‌ളോറില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നാറില്ല. കട്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ ഭയങ്കര സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായുള്ള ബന്ധങ്ങളാണ്. ഞങ്ങള്‍ക്ക് പ്രശ്‌നില്ലാത്തപ്പോള്‍ നാട്ടുകാര്‍ ചിലര്‍ക്കാണ് പ്രശ്‌നം. കോടിക്കണക്കിന് ആളുകള്‍ ഈ ഷോയെ ഇഷ്ടപ്പെടുന്നത്. വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് മാത്രമേ വിമര്‍ശനമുള്ളൂ. നിറത്തിന്റെ പേരിലൊന്നും ആരേയും അവിടെ കളിയാക്കാറില്ല. എല്ലാം തമാശയായാണ് കാണുന്നത്. ആരേയും അപമാനിക്കാറില്ലെന്നും ബിനീഷ് കൂട്ടിച്ചേർക്കുന്നു.
Recommended Video

നേരത്തെ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയിരുന്നു. താന്‍ പാട്ട് പാടിയപ്പോള്‍ ഗജിനി സിനിമയിലെ 'സുട്രും വിഴി ചൂടാതെ' എന്ന പാട്ട് ഇവര്‍ ഇതിന്റെ കൂടെ പാടുകയും ഈ പാട്ടില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും ഇവര്‍ നടത്തി. ഞാന്‍ വേറൊരു പാട്ട് പാടിയപ്പോള്‍ അതും ഈ പാട്ടില്‍ നിന്നും അടിച്ച് മാറ്റിയതാണെന്ന് ഇവര്‍ പറയുന്നു. ഞാന്‍ പാടുമ്പോള്‍ എനിക്ക് അനുസരിച്ച് ഇവര്‍ ഓര്‍ക്കസ്ട്ര വായിക്കും, അവര് പാടുമ്പോള്‍ അവര്‍ക്ക് അനുസരിച്ചും. അങ്ങനെ കുറേ പാട്ട് പാടി ഇവര്‍ പാട്ടു പാടി കഷ്ടപ്പെട്ട് പ്രൂവ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പണ്ഡിറ്റ് പറഞ്ഞത്.
ആദ്യം ഞാന്‍ വിചാരിച്ചും ബൈ ചാന്‍സ് ആണെന്ന്, രണ്ടും മൂന്നും കഴിഞ്ഞ് തുടര്‍ന്ന് വന്നപ്പോള്‍ എനിക്ക് തോന്നി ഇത് സ്‌ക്രിപ്റ്റഡ് ആവാമെന്ന് തോന്നി. സന്തോഷ് പണ്ഡിറ്റിന്റെ കരിയര്‍ തകര്‍ക്കാനായി, സന്തോഷ് പണ്ഡിറ്റ് മറ്റു പാട്ടുകളില്‍ നിന്ന് അടിച്ചു മാറ്റിയാണ് പാട്ട് ഉണ്ടാക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ഇവര്‍ ഗെയിം കളിക്കുന്നതാണെന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. സ്റ്റാര്‍ മാജിക് എന്ന പരിപാടി ശരിക്കും ഫണ്‍ ആണ് അവര്‍ ഉദ്ദേശിക്കുന്നത്. പക്ഷെ എന്ത് ഫണ്‍ ആണെങ്കിലും ഗസ്റ്റ് ഈസ് ഗോഡ്. വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സന്തോഷ് പണ്ഡിറ്റ് കൂടി അറിഞ്ഞ് നടത്തിയ സ്‌ക്രിപ്റ്റാണോ എന്ന് പലരും ചോദിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ പാട്ടിനെ അപമാനിച്ച് കൊണ്ട് ഇങ്ങനൊരു പരിപാടി ചെയ്യില്ല. ഞാന്‍ മാത്രമല്ല മറ്റ് ആരാണെങ്കിലും അങ്ങനെ ചെയ്യില്ല. ഇത് സ്‌ക്രീപ്റ്റ് ആണോന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











