രാത്രി ഉറങ്ങാതെ കൂനിയിരുന്ന് ബീഡി തെറുക്കും, ഒടുവില്‍ അമ്മയ്ക്ക് കൂനായി; ബിനീഷിന്റെ അമ്മ സ്റ്റാര്‍ മാജിക്കില്‍

ജനപ്രീയനായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. സിനിമയില്‍ കൂടുതലും ചെയ്തിട്ടുള്ളത് വില്ലന്‍ വേഷങ്ങളാണെങ്കിലും മലയാളികള്‍ ഇന്ന് ബിനീഷ് ബാസ്റ്റിന്‍ എന്ന വ്യക്തിയെ ഏറെ സ്‌നേഹിക്കുന്നുണ്ട്. ഓഫ് സ്‌ക്രീനില്‍ എല്ലാവരേയും ചിരിപ്പിക്കുന്ന താരമാണ് ബിനീഷ്. ജനപ്രീയ പരിപാടിയായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന താരത്തെ മലയാളികള്‍ അടുത്തറിഞ്ഞത്.

എപ്പോഴും പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്ക് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് കണ്ണീരായിരുന്നു. ബിനീഷ് ബാസ്റ്റിനൊപ്പം അദ്ദേഹത്തിന്റെ അമ്മ ചിന്നമ്മ ബാസ്റ്റിനും പങ്കെടുത്ത എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഈ എപ്പിസോഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

വേദിയില്‍

വേദിയില്‍ തന്റെ അമ്മച്ചിയെ കണ്ടപ്പോള്‍ സ്റ്റക്ക് ആയ അവസ്ഥയിലായിരുന്നു ബിനീഷ്. അമ്മ ഷോയില്‍ വരുന്ന വിവരം താരത്തിന് അറിയില്ലായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അമ്മച്ചി ഇതുപോലൊരു ടിവി പരിപാടിയില്‍ പങ്കെടുക്കുന്നത്. വളരെ അധികം സന്തോഷമുണ്ട് എന്നാണ് ബിനീഷ് പറയുന്നത്. അതേസമയം, ആകെ രണ്ട് ചാനല്‍ മാത്രമേ ചിന്നമ്മച്ചി കാണാറുള്ളൂ, ഒന്ന് ഷാലോം ആണെങ്കില്‍ രണ്ടാമത്തേത് ഫ്‌ളവേഴ്‌സ് ആണെന്നാണ് ബിനീഷ് പറയുന്നത്. ഏറ്റവും ഇഷ്ടം സ്റ്റാര്‍ മാജിക്കാണെന്നും താരം പറയുന്നു. സ്റ്റാര്‍ മാജിക് കണ്ടുകൊണ്ട് കൈ കൊട്ടി ചിരിയ്ക്കുന്ന അമ്മയുടെ വീഡിയോ നേരത്തെ താരം പങ്കുവച്ചിരുന്നു.

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തന്റെ അമ്മ. അച്ഛന്റെ മരണ ശേഷം മക്കളെ നോക്കി വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. ബീഡി തെറുപ്പു തൊഴിലാളിയാണ് ചിന്നമ്മ. കൂടാതെ ആടുവളര്‍ത്തലുമുണ്ട്. രാത്രി ഉറങ്ങാതെ കൂനി കൂനിയിരുന്ന് ബീഡി തെറുക്കുമായിരുന്നു അമ്മയെന്നും ഇത് കാരണം ഒടുവില്‍ അമ്മയ്ക്ക് കൂനു വന്നുവെന്നും താരം പറയുന്നുണ്ട്. അന്ന് തങ്ങളുടെ ജീവിതം ഭയങ്കര കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്നും താരം പറഞ്ഞു. പുതിയ വീടുണ്ടാക്കി, കാറുവാങ്ങി. കാറില്‍ അമ്മച്ചിയേയും കൊണ്ട് ബിനീഷ് ആദ്യം പോയത് പള്ളിയിലേക്കായിരുന്നു.

പള്ളിയും വീടും


''നമ്മുടെയൊക്കെ ജീവിതത്തില്‍ ഇപ്പോഴാണ് ലോക്ക് ഡൗണും കാര്യങ്ങളും വന്നത്. അമ്മച്ചിയൊക്കെ ജീവിച്ചത് മുഴുവന്‍ ലോക്ക് ഡൗണായിട്ടാണ്. അമ്മച്ചിയ്ക്ക് വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല. പള്ളിയും വീടും അല്ലാതെ മറ്റൊന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ കൂട്ടി കൊണ്ടു പോകുന്ന സ്ഥലങ്ങള്‍ മാത്രമാണ് അമ്മച്ചിയ്ക്ക് അറിയാവുന്നത്. അതുകൊണ്ട് ഇടയ്ക്ക് അമ്മച്ചിയെയും കാറിലിരുത്തി പുറത്ത് പോകും'' എന്നാണ് താരം പറയുന്നത്.

ഞങ്ങള്‍ ചെറുതായിരുന്ന കാലത്ത് അപ്പച്ചന്‍ വരുമ്പോള്‍ എന്നും ഒരു പൊതി കൊണ്ടുവരുമായിരുന്നു. പലപ്പോഴും ആ പൊതിയില്‍ പരിപ്പുവടയും പഴംപൊരിയും ഒക്കെ ആയിരിയ്ക്കും. ഇപ്പോള്‍ ഞാന്‍ വീട്ടിലേക്ക് വരുമ്പോള്‍ അത് പോലെ ഒരു പൊതി മേടിയ്ക്കും. അമ്മച്ചിയ്ക്ക് അത് ഭയങ്കര ഇഷ്ടമാണ്. അത്രയൊക്കയേ ഉള്ളൂ അമ്മച്ചിയുടെ ആഗ്രഹങ്ങളെന്നാണ് തന്റെ അമ്മയെക്കുറിച്ച് ആ മകന്‍ പറയുന്നത്.

 കണ്ണുകള്‍ നിറയുന്നു

ബിനീഷിനെ അറിയുന്നവര്‍ക്കൊക്കെ ഇന്ന് അമ്മച്ചിയേയും അറിയാം. താരത്തിന്റെ ചാനിലില്‍ അമ്മച്ചിയും സ്ഥിരം എത്താറുണ്ട്. അമ്മച്ചിയുടെ പാചകമികവിനെക്കുറിച്ച് താരം പലപ്പോഴും വാചാലനായിട്ടുണ്ട്. പിന്നാലെ സ്റ്റാര്‍ മാജിക്കിന്റേ വേദിയിലേക്ക് ചിന്നമ്മച്ചി ഉണ്ടാക്കിയ അയലക്കറി കൊണ്ട് വന്ന് ഷാജോണ്‍ അടക്കമുള്ളവര്‍ കഴിക്കുകയും ചെയ്തു. അമ്മച്ചിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ബിനീഷിന്റെ കല്യാണമാണ്. ബിനീഷ് തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന താരങ്ങളില്‍ മിക്കവരുടേയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X