ഓടിനടന്ന് കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കിയിട്ടുണ്ട് അവള്‍; അനുവിനെക്കുറിച്ച് ബിനു അടിമാലി, കണ്ണു നിറഞ്ഞ് അനു!

ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മിനിസ്‌ക്രീന്‍ താരങ്ങളും കോമഡി താരങ്ങളും ഒരുമിക്കുന്ന പരിപാടി നാളുകളായി പ്രേക്ഷകരുടെ മനസില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. സീരിയലിലും സിനിമയിലും കണ്ടിട്ടുള്ള താരങ്ങളുടെ മറ്റൊരു മുഖമാണ് സ്റ്റാര്‍ മാജിക്കിലൂടെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയവരും കുറവല്ല.

ഷോയിലെ ചില തമാശകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ടെങ്കിലും ഷോയുടെ ജനപ്രീതിയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ധാരാളം പ്രേക്ഷകരുള്ള ഷോയാണ് ഇന്ന് സ്റ്റാര്‍ മാജിക്ക്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് അനു മോള്‍. പരമ്പരകൡലൂടെയാണ് അനു മോള്‍ താരമാകുന്നതും. എന്നാല്‍ സ്റ്റാര്‍ മാജിക്കിലൂടെ അനു നേടിയതും അതിലും വലിയ ജന പിന്തുണയാണ്.

Anumol

തന്റെ നിഷ്‌കളങ്കമായ സംസാരത്തിലൂടെയും തമാശകൡലൂടെയുമാണ് അനുമോള്‍ ആരാധകരെ നേടിയെടുത്തത്. ഷോയിലെ മറ്റൊരു മിന്നും താരമായ തങ്കച്ചനുമായും ബിനു അടിമാലിയുമായുമൊക്കെയുള്ള അനുവിന്റെ തമാശകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. ഇതിനിടെ ഇപ്പോഴിതാ അനുമോളെക്കുറിച്ചുള്ള ബിനു അടിമാലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ചിരിയും കളിയുമായി നടക്കുന്ന അനുവിന്റെ മറ്റൊരു മുഖത്തെക്കുറിച്ചാണ് ബിനു അടിമാലി പറയുന്നത്.

പണ്ടൊരു എപ്പിസോഡില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. അനുവിനെ ഇഷ്ടപ്പെടാനുള്ള കാരണത്തെ കുറിച്ച് ബിനു അടിമാലി പറയുമ്പോള്‍ അനു കരയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സ്റ്റാര്‍ മാജിക്ക് ടീമിലുള്ളവര്‍ക്ക്, അവര്‍ക്കിടയില്‍ തന്നെയുള്ള ആരായിട്ട് ജനിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോഴാണ് ഷിയാസും ബിനു അടിമാലിയും പറഞ്ഞത് അനുവിന്റെ പേരായിരുന്നു. പിന്നാലെ ഇരുവരും അവരവരുടേതായ കാരണങ്ങളും പറയുകയായിരുന്നു. തനിക്ക് അനുവായി ജനിച്ചാല്‍ മതി എന്ന് ഷിയാസ് പറഞ്ഞപ്പോള്‍, മറ്റ് എല്ലാവരും ഷിയാസിനെയും അനുവിനെയും കളിയാക്കുന്നുണ്ട്. പക്ഷെ,'എനിക്ക് അനുവായിട്ട് ജനിച്ചാല്‍ മതി. കാരണം അനു ഭയങ്കര ഇന്നസെന്റ് ആണ്, ജെനുവിനാണ്. ഈ ഫ്ളോറില്‍ ഞാന്‍ അനുവിനെ ജഡ്ജ് ചെയ്തത് അങ്ങിനെയാണ്' എന്നായിരുന്നു ഷിയാസ് പറഞ്ഞ കാരണം.

പിന്നീടാണ് ബിനു അടിമാലി അനവിന്റെ പേര് പറഞ്ഞത്. ടമാര്‍ പഠാര്‍ എന്ന പരിപാടി കാണുമ്പോള്‍ മുതല്‍ അനുവിനെ എല്ലാവരും കളിയാക്കുന്നതും വിഷമിപ്പിയ്ക്കുന്നതും കാണുമ്പോള്‍ തോന്നിയ ഒരിഷ്ടം ആണ് അനുവിനോട്. പിന്നീട് അനുവിനെ അടുത്ത് അറിഞ്ഞപ്പോള്‍ ആ ഇഷ്ടത്തിന് അപ്പുറം ഉള്ള വാത്സല്യവും അഭിമാനവും തോന്നിയെന്നാണ് ബിനു പറയുന്നത്.

Anumol

അനുവിന്റെ പ്രയത്നം, അതൊരു പ്രയത്നം തന്നെയാണ്. ഈ ചെറു പ്രായത്തില്‍ തന്നെ ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാതെ ഓടി നടന്ന് ഷോകള്‍ ചെയ്ത് സമ്പാദിയ്ക്കുന്ന കുട്ടിയാണ് അനുവെന്നാണ് ബിനു പറയുന്നത്. അനു നന്നായി കഷ്ടപ്പെട്ട്, നല്ല രീതിയില്‍ അത്യാവശ്യം പൈസ ഉണ്ടാക്കിയിട്ടുണ്ടെന്നും ബിനു പറയുന്നു. അനുഎല്ലായിടത്തും ഓടി എത്തും, അതിനിടയില്‍ ഡേറ്റ് ക്ലാഷ് ആയാല്‍ കരഞ്ഞ് ബഹളമുണ്ടാക്കി എല്ലാം ശരിയാക്കുമെന്നും ബിനു പറയുന്നുണ്ട്.

'സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ എല്ലാം നേരത്തെ എത്തിയാലും അനു അല്പം വൈകും. മറ്റ് വര്‍ക്കിന് എല്ലാം പോയി ഓടി കിതച്ച് ഇവിടെ എത്തിയാല്‍, ഇവിടെ നിന്ന് അവളോട് ഉറക്കം തൂങ്ങി പോവും. എന്നാലും ക്യാമറ ഓണ്‍ ചെയ്താല്‍ ഫുള്‍ പവര്‍ ആണ്' എന്നാണ് അനുവിനെക്കുറിച്ച് ബിനു പറയുന്നത്. അതേസമയം അനുവിനെക്കുറിച്ച് ബിനു അടിമാലി സംസാരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ തല താഴ്ത്തി നിന്ന് കരയുകയായിരുന്നു അനു.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X