കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം

മലയാളികള്‍ക്ക് സുപരിചിതനാണ് ബിനു അടിമാലി. വര്‍ഷങ്ങളായി മലയാളികളുടെ മുന്നിലുണ്ട് ബിനു അടിമാലി. മിമിക്രി വേദിയില്‍ നിന്നുമാണ് ബിനു അടിമാലി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നാലെ സിനിമയിലുമെത്തി. ഇപ്പോല്‍ സിനിമയിലും ടെലിവിഷനിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ബിനു അടിമാലി. നിരവധി കോമഡി പരിപാടികളുടെ ഭാഗമായിട്ടുണ്ട് ബിനു അടിമാലി. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലെ നിത്യസാന്നിധ്യമാണ് ബിനു.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബിനു അടിമാലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിനു അടിമാലി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 നടന്‍ ആകണം

മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ നടന്‍ ആകണം എന്നതെന്നാണ് ബിനു അടിമാലി പറയുന്നത്. അന്ന് വണ്ണമില്ല, നിറമില്ല, ആകെ ഒരു രൂപം. ഞാന്‍ ഏറ്റവും കൂടുതല്‍ അന്ന് ആഗ്രഹിച്ചത് നിറം വയ്ക്കാനും, വണ്ണം വയ്ക്കാനും ആയിരുന്നുവെന്നും ബിനു അടിമാലി പറയുന്നുണ്ട്. ചേട്ടന്‍ തന്നോട് ജോലിയെക്കുറിച്ചെക്കെ ഉപദേശിക്കുമായിരുന്നുവെന്നും എന്നാല്‍ ഇന്നും തന്റെ മനസില്‍ നടന്‍ ആകാനാകും എന്ന വിശ്വാസമായിരുന്നുവെന്നാണ് ബിനു പറയുന്നത്.

സ്വപ്നം

ബിനു അടിമാലി എന്ന പേര് ഞാന്‍ തന്നെ ഇട്ടതാണ്. കലാഭവനില്‍ ഇടക്ക് കയറിയപ്പോള്‍ കലാഭവന്‍ ബിനു എന്ന് ആക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് എന്റെ നാടിന്റെ പേര് കൂടെ നില്‍ക്കുന്നതാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്. തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

ഒരു ഫോണോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. ഈ സ്വപ്നം എന്ന് പറയില്ലേ കുഞ്ഞിന്റെ കളിപ്പാട്ടം ഫോണ്‍ എടുത്തിട്ട് സ്വപ്നങ്ങള്‍ പറഞ്ഞിരുന്ന ഒരാള്‍ ആണ്. മനസ്സിലെ ആഗ്രഹം കൊണ്ട് വലിയ ഷോകളുടെ കാര്യമായിരിന്നു അന്ന് ആ കളിപ്പാട്ടത്തിലൂടെ പറഞ്ഞിരുന്നതെന്നും ബിനു അടിമാലി ഓര്‍ക്കുന്നുണ്ട്. അതേസമയം, അന്ന് ചുമ്മാ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങള്‍ ഒക്കെയും ദൈവം സാധിച്ചു തന്നുവെന്നും താരം സന്തോഷത്തോടെ പറയുന്നുണ്ട്.

 പ്രണയ വിവാഹമായിരുന്നു


പ്രണയ വിവാഹമായിരുന്നു ബിനു അടിമാലിയുടേത്. തന്റെ ജീവിതത്തിലേക്ക് എല്ലാ ഭാഗ്യവും വരുന്നത് തന്റെ ഭാര്യ കടന്നു വരുന്നതോടെയാണെന്നാണ് ബിനു അടിമാലി പറയുന്നത്. ''പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. വിളിച്ചപ്പോള്‍ തന്നെ ഇറങ്ങി വന്നു. എന്റെ ജീവിതത്തില്‍ സീരിയസ്‌നെസ്സ് ഇല്ലാതിരുന്നതാണ്. വാടകവീട്ടില്‍ ആയിരുന്നു താമസം. അവള്‍ വന്ന ശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു'' എന്നാണ് താരം പറയുന്നത്.

പെണ്ണിനെ ഇറക്കി കൊണ്ടോയപ്പോള്‍ വലിയ ഇഷ്യൂസ് ഒക്കെ ആയി. കുഞ്ഞമ്മയുടെ വീട്ടിലേക്ക് ആണ് അവളേം കൊണ്ട് പോകുന്നത്. അവിടെ നിന്നുമാണ് നമ്മുടെ ജീവിതം മാറുന്നത് എന്ന് വേണം എങ്കില്‍ പറയാം. പെയിന്റിങ് പണിക്ക് ഞാന്‍ പോയി തുടങ്ങുന്നത് അവിടെ നിന്നുമാണെന്നും താരം പറയുന്നു. എന്നാല്‍ ഞാന്‍ വന്നതുകൊണ്ടാണല്ലോ പെയിന്റിങ് പണിക്ക് പോകേണ്ടി വന്നത് എന്ന് അവള്‍ പറഞ്ഞിരുന്നുവെന്നും ബിനു ഓര്‍ക്കുന്നത്. എന്നാല്‍ ആ സമയത്താണ് നിറയെ പരിപാടികള്‍ വന്നു തുടങ്ങി്. അന്ന് മുതല്‍ ഇന്നോളം വലിയ കഷ്ടപ്പാടുകള്‍ ഇല്ലാതെ പോവുകയാണെന്നും താരം പറയുന്നു.

ബോഡി ഷെയ്മിങ്

സ്റ്റാര്‍ മാജിക്കില്‍ പറയുന്ന തമാശകളിലെ ബോഡി ഷെയ്മിംഗിന്റെ പേരില്‍ നിരന്തരമായ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട് ബിനു അടിമാലിയ്ക്ക്. എന്നാല്‍ സ്റ്റാര്‍മാജിക്കില്‍ നടക്കുന്നത് ബോഡി ഷെയ്മിംഗ് ആണ് എന്ന് പറയാന്‍ ആകില്ലെന്നാണ് ബിനു പറയുന്നത്. അങ്ങനെ ആണെങ്കില്‍ ചാക്യാര്‍ കൂത്തൊന്നും കാണാന്‍ ആകില്ലെന്നാണ് ബിനു അടിമാലിയുടെ അഭിപ്രായം.

തന്റെ അമ്മയും അച്ഛനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു നിലയില്‍ എത്തണം എന്ന് അത് ദൈവം നടത്തി തന്നുവെന്നും ബിനു അടിമാലി പറയുന്നുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ക്കും പരമ്പരകള്‍ക്കുമൊപ്പം തന്നെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ബിനു അടിമാലി.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X