For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണു കാണലിന് എന്നെ കൊണ്ടു പോയില്ല, ഒറ്റയ്ക്ക് നടന്നവര്‍ ഒരുമിക്കുന്നു; വധുവിനെക്കുറിച്ച് കാര്‍ത്തിക് സൂര്യ

  |

  യൂട്യൂബറായ കാര്‍ത്തിക് സൂര്യ ഇന്ന് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. സൂപ്പര്‍ഹിറ്റ് പരിപാടിയായ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി എന്ന പരിപാടിയുടെ അവതാരകനായിട്ടാണ് കാര്‍ത്തിക് സൂര്യ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. തന്റെ തമാശകളിലൂടേയും വ്യത്യസ്തമായ അവതരണ ശൈലിയിലൂടേയും കാര്‍ത്തിക് സൂര്യ കാഴ്ചക്കാരുടെ സ്‌നേഹം പിടിച്ചു പറ്റുകയായിരുന്നു. ഇന്ന് ഷോയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് സൂര്യയുടെ അവതരണം.

  Also Read: 'ഇനി തുടരുന്നില്ല, കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല, നിശബ്ദതയാണ് നല്ലത്'; ചക്കപ്പഴത്തെ കുറിച്ച് സബീറ്റ

  ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് കാര്‍ത്തിക് സൂര്യ. തന്റെ കല്യാണം ആയി എന്ന സന്തോഷ വാര്‍ത്തയാണ് താരം കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഇതിന് പിന്നാലെ കല്യാണത്തെക്കുറിച്ചും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കാര്‍ത്തിക് സൂര്യ. പോഡ്കാസ്റ്റിലൂടെയാണ് താരം മനസ് തുറന്നത്.

  karthik surya

  തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് താരം കല്യാണ വാര്‍ത്ത അറിയിച്ചത്. കാര്‍ത്തിക് തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിന്‍സും പോകുന്ന വിവരം കാര്‍ത്തിക് അറിയിക്കുകയായിരുന്നു. പുതിയ വീഡിയോയില്‍ പെണ്ണുകാണലിനെ കുറിച്ചും, കല്യാണത്തിന്റെ പ്ലാനിങുകളെ കുറിച്ചും എല്ലാമാണ് കാര്‍ത്തിക് പങ്കുവച്ചിരിക്കുന്നത്.

  ഞാന്‍ നേരത്തെ കണ്ട് വച്ച് പെണ്‍കുട്ടിയായത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല എന്നാണ് വീഡിയോയില്‍ കാര്‍ത്തിക് പറയുന്നത്. അച്ഛനും അമ്മയും ഒക്കെ പോയി പെണ്ണ് ചോദിക്കുകയായിരുന്നു. ഓകെ ആയ സാഹചര്യത്തില്‍ ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത് എന്നും താരം പറയുന്നു. ഇനി അടുത്ത ചടങ്ങുകളിലേക്ക് കടക്കുകയാണെന്നും താരം പറയുന്നു.

  അതേസമയം ആരാണ് കാര്‍ത്തിക് സൂര്യയുടെ മനസില്‍ ഇടം നേടിയതെന്ന് അറിയാനുള്ള ആകാംഷ ആരാധകര്‍ക്കുണ്ട്. പക്ഷെ പെണ്‍കുട്ടിയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്റെ ചാനലിലൂടെ അറിയിക്കാമെന്നുമാണ് കാര്‍ത്തിക് സൂര്യ പറയുന്നത്. കല്യാണം എന്തായാലും ജൂണില്‍ തന്നെയുണ്ടാകുമെന്നാണ് കാര്‍ത്തിക് പറയുന്നത്. ജൂണിലാണ് കാര്‍ത്തിക് സൂര്യയുടെ ജന്മദിനം. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങള്‍ക്ക് ഉള്ളിലായിരിയ്ക്കും വിവാഹം നടക്കാന്‍ സാധ്യതയെന്നും താരം അറിയിക്കുന്നുണ്ട്.

  Also Read: റോബിനും ആരതിയും കല്യാണം കഴിക്കുന്നു! വിവാഹ നിശ്ചയ തിയ്യതി പങ്കിട്ട് ഡോക്ടര്‍; ഇനി ഒരേയൊരു ലക്ഷ്യം!

  വീട് പണി കഴിഞ്ഞിട്ട് മതി വിവാഹം എന്നായിരുന്നല്ലോ തീരുമാനം പിന്നെന്തിനാണ് ഇത്ര തിരക്കു പിടിച്ച് നടത്തുന്നതെന്നാണ് താരത്തോട് തുടര്‍ന്ന് ചോദിക്കുന്നത്. വീട് പണി അവള്‍ കൂടെ വന്നിട്ട്, അവളുടെ കൂടെ താത്പര്യത്തോടെ നടത്താം എന്ന് കരുതിയാണ് എന്നാണ് കാര്‍ത്തിക് നല്‍കുന്ന മറുപടി. വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല എന്നും കാര്‍ത്തിക് പറയുന്നുണ്ട്. ഇതിന് ആര്‍ത്തികൊണ്ടാണ് എന്ന് സമ്മതിക്കെടാ എന്ന ചങ്ങാതിമാര്‍ കമന്റടിക്കുകയും ചെയ്യുന്നുണ്ട്.

  karthik surya

  വളരെ ലളിതമായിട്ടാണ് കല്യാണം നടത്താന്‍ ആലോചിക്കുന്നതെന്നും താരം പറയുന്നു. അമ്പലത്തില്‍ വച്ചായിരിക്കും വിവാഹം. പിന്നീട് വീട്ടില്‍ വിരുന്നും ഉണ്ടായിരിക്കും. നേരത്തെ പറഞ്ഞത് പോലെ ഗ്രാന്റ് ആക്കാനാകില്ലെന്നും പക്ഷെ സുഹൃത്തുക്കള്‍ക്കായി ബാച്ചിലര്‍ പാര്‍ട്ടിയും വിരുന്നുമൊക്കെ ഉണ്ടായിരിക്കുമെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

  പെണ്ണ് കാണലിന് പോവുമ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങളെ കുറിച്ചും കാര്‍ത്തിക് മനസ് തുറക്കുന്നുണ്ട്. അവര്‍ ചോദിച്ചാല്‍ പറയാന്‍ പറ്റിയ ഒരു തൊഴിലില്ല എന്നത് വിഷയമാണ്. ടിവി ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്, യൂട്യൂബ് ചെയ്യുന്നുണ്ട്. അതല്ലാതെ, സ്ഥിരവരുമാനം ഉള്ള മറ്റ് ജോലി എന്തെങ്കിലും ഉണ്ടോ എന്ന് പെണ്‍വീട്ടുകാര്‍ ചോദിച്ചാല്‍ എന്ത് പറയും എന്നറിയില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ അത് ചോദിക്കാനുള്ള സാധ്യതയില്ലെന്നാണ് സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കുന്നത്.

  ഞാന്‍ വളരെ അധികം എക്സൈറ്റഡ് ആണ് എന്ന് കാര്‍ത്തിക് പറയുന്നു. പുള്ളിക്കാരിയും എക്സൈറ്റഡ് ആണ്. ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് തന്നെയാണിത്. ഇത്രയും കാലം ഒറ്റയ്ക്ക് നടന്ന ആള്‍ക്കാര്‍, ഇനി ഒരുമിക്കാന്‍ പോകുന്നു, നമുക്കൊരു ജീവിത പങ്കാളി വരുന്നു എന്നൊക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്, ഉത്തരവാദിത്വമാണ് എന്നാണ് വിവാഹത്തെക്കുറിച്ച് കാര്‍ത്തിക് സൂര്യ പറയുന്നത്. താരത്തിന്റെ പങ്കാളിയെ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

  Read more about: serial
  English summary
  Bumper Chiri Fame Karthik Surya Talks About His Bride To Be And Marriage In Latest Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X