ബിഗ് ബോസ് തെലുങ്ക് സീസൺ 6 ന് വാങ്ങുന്ന പ്രതിഫലം കൂട്ടി നാഗാർജുന; താരത്തിന് ലഭിക്കുന്ന പുതിയ പ്രതിഫലം ഇത്ര!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിൽ ഓരോ വർഷവും നടത്തുന്ന ഷോയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. മോഹൻലാൽ ആണ് അവതാരകനായി എത്തുന്നത്. കഴിഞ്ഞ ജൂണിൽ ആണ് നാലാം സീസണിന് വിരാമം കുറിച്ചത്. ദിൽഷ പ്രസന്നൻ ആയിരുന്നു ഷോയിലെ വിജയി. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിതാ വിജയി ആയിരുന്നു ദിൽഷ.

ഇപ്പോഴിതാ, തെലുങ്കിൽ ബിഗ് ബോസിന്റെ അടുത്ത സീസണിന് കോടി ഉയരാൻ പോകുകയാണ്. തെലുങ്കിൽ അടുത്ത മാസം ആദ്യം പുതിയ സീസൺ ആരംഭിക്കും. തെലുങ്കിലെ ആറാമത്തെ ബിഗ് ബോസ് സീസൺ ആണിത്. സെപ്റ്റംബർ 4 ന് ആണ് ഷോ തുടങ്ങുക. കഴിഞ്ഞ സീസണുകളിൽ അവതാരകനായി എത്തിയ നാഗാർജുന അക്കിനേനി തന്നെയാണ് ഈ സീസണിലും അവതാരകനാകുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷോയുടെ ടീസറിൽ ഇത് വ്യക്തമായിരുന്നു.

സീസൺ തുടങ്ങുന്നു എന്ന വാർത്തകൾക്ക് ഒപ്പം ബിഗ് ബോസ് തെലുങ്ക് സീസൺ ആറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്

സീസൺ തുടങ്ങുന്നു എന്ന വാർത്തകൾക്ക് ഒപ്പം ബിഗ് ബോസ് തെലുങ്ക് സീസൺ ആറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. അതിനിടെ നാഗാർജുന പ്രതിഫലമുയർത്തിയെന്നുള്ള വാർത്തകളും വരുന്നുണ്ട്. കഴിഞ്ഞ മൂന്ന് സീസോണുകളിലായി നാഗാർജുന തന്നെയാണ് ഷോയുടെ അവതാരകൻ. ആദ്യ ബിഗ് ബോസ് തെലുങ്ക് ഒടിടി ഷോയിലും അദ്ദേഹം അവതാരകനായിരുന്നു.

പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, വരുന്ന സീസണിൽ ഏകദേശം 15 കോടി രൂപയാണ് നാഗാർജുന പ്രതിഫലമായി കൈപ്പറ്റുന്നത്. നേരത്തെ, ഒരു എപ്പിസോഡിന് ഏകദേശം 12 ലക്ഷം രൂപ വീതമാണ് നാഗാർജുന ഈടാക്കിയിരുന്നത്, അത് ഏകദേശം 12 കോടി വരുമായിരുന്നു, ഇപ്പോൾ അത്15 കോടി രൂപയായി ഉയർത്തിയിരിക്കുകയാണ് താരം.

സീസൺ 6-ലെ മത്സരാർത്ഥികൾ ആരെല്ലാമാണെന്ന വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

അതേസമയം, സീസൺ 6-ലെ മത്സരാർത്ഥികൾ ആരെല്ലാമാണെന്ന വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദീപിക പിള്ളി, നേഹ ചൗധരി, ശ്രീഹൻ, അവതാരക ഉദയ ഭാനു, നടൻ അമർദീപ്, ആദി റെഡ്ഡി, ചാലക്കി ചന്തി, ഗീതു റോയൽ, കൊറിയോഗ്രാഫർ പോപ്പി മാസ്റ്റർ, ശ്രീ സത്യ, ആർജെ സൂര്യ തുടങ്ങിയ പേരുകളാണ് ഉയർന്നു വരുന്നത്. ഇവർ സിനിമ, ടെലിവിഷൻ മേഖലയിൽ നിന്നുള്ളവരാണ് ചിലർ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്‌സുമാണ്.

Recommended Video

Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss
സ്റ്റാർ മാ ചാനലിലും ഡിസ്‌നി പ്ലസ് ഹോട്ടസ്റ്ററിലുമാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 6 സംപ്രേഷണം ചെയ്യുക.

സ്റ്റാർ മാ ചാനലിലും ഡിസ്‌നി പ്ലസ് ഹോട്ടസ്റ്ററിലുമാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 6 സംപ്രേഷണം ചെയ്യുക. അതേസമയം, മലയാളത്തിൽ അടുത്ത മാർച്ചിൽ ആകും ബിഗ് ബോസ് സീസൺ 5 വരിക. അതിനു മുൻപ് ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാകുമെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ സീസണുകളിലെ മികച്ച മത്സരാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടുള്ളത് ആണ് ബിഗ് ബോസ് അൾട്ടിമേറ്റ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X