ബിഗ് ബോസിലേക്ക് വിളിച്ചപ്പോള്‍ ഓടിക്കോളാന്‍ പറഞ്ഞു! പോവാത്തത് എന്തുകൊണ്ടെന്ന് ഷാസ് മുഹമ്മദ്‌

കോള്‍ മീ ഷാസം എന്ന യൂട്യൂബ് ചാനലിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടേയും ശ്രദ്ധ നേടിയ വ്യക്തിയാണ് ഷാസ് മുഹമ്മദ്. ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ പോകാന്‍ തയ്യാറായിരുന്നില്ലെന്നുമാണ് നേരത്തെ ഷാസ് പ

ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകയാണ് ആരാധകര്‍. നാലാം സീസണ്‍ കഴിഞ്ഞത് മുതല്‍ക്കു തന്നെ എപ്പോഴായിരിക്കും അഞ്ചാം സീസണ്‍ ആരംഭിക്കുക എന്നായിരുന്നു ആരാധകരുടെ ചോദ്യം. ആ ചോദ്യങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമാവുകയാണ്. ഈ മാസം തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പുതിയ സീസണിന്റെ പ്രൊമോ വീഡിയോകള്‍ ഇതിനോടകം തന്നെ ചര്‍്ച്ചയായി മാറിക്കഴിഞ്ഞു. ഇത്തവണ ഒറിജനല്‍ ആയ വ്യക്തികളാണ് മത്സരിക്കാനെത്തുക എന്നാണ് പ്രൊമോ വീഡിയോകള്‍ പറയുന്നത്. മാര്‍ച്ച് 26 നായിരിക്കും ഷോയുടെ സംപ്രേക്ഷണം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും ആരാധകര്‍ ബിഗ് ബോസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.

Call Me Shazzam

പുതിയ സീസണ്‍ ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആരൊക്കെയായിരിക്കും ഇത്തവണ ഷോയില്‍ ഉണ്ടാവുക എന്ന് കണ്ടത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. പുറത്ത് വന്ന പേരുകളില്‍ ചിലരൊക്കെ ഗോസിപ്പുകളോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ആരൊക്കെയാകും ഷോയിലുണ്ടാവുക എന്നറിയണമെങ്കില്‍ ഷോ ആരംഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ച പേരുകളിലൊന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ താരമായ ഷാസ് മുഹമ്മദ്. കോള്‍ മീ ഷാസം എന്ന യൂട്യൂബ് ചാനലിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടേയും ശ്രദ്ധ നേടിയ വ്യക്തിയാണ് ഷാസ് മുഹമ്മദ്. ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ പോകാന്‍ തയ്യാറായിരുന്നില്ലെന്നുമാണ് നേരത്തെ ഷാസ് പറഞ്ഞത്.

ബിഗ് ബോസ് വലിയ റിസ്‌ക്കാണെന്നാണ് ഷാസ് പറയുന്നത്. ബിഗ് ബോസ് കാണാറില്ലെന്നും ഷാസ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'ബിഗ് ബോസില്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ അവരോട് ഓടിക്കോളാന്‍ പറഞ്ഞു. ഞാന്‍ ആ ഷോ കാണാറില്ല. ഒന്നാമത്തെ കാര്യം അതില്‍ നിന്നും ഒരു ഫെയിം ഉണ്ടാക്കാന്‍ പറ്റും. രണ്ടാമത്തെ കാര്യം ഒന്നെങ്കില്‍ തീര്‍ന്ന്, ഇത്രയും കാലമുണ്ടാക്കിയ നല്ല പേര് അവിടെ തീരും. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് എന്തെങ്കിലും നല്ലത് കിട്ടും. ആ ചാന്‍സുകളൊക്കെ വലിയ റിസ്‌ക്കാണ്. വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ നടുവിന് വയ്യെന്ന്. പ്രിലിമിനറി ഇന്റര്‍വ്യൂ ഒക്കെയുണ്ട്. എന്റെ പൊന്നണ്ണ ഞാനില്ലയെന്ന് പറഞ്ഞു'' എന്നാണ് താന്‍ ബിഗ് ബോസ് ഷോ നിരസിച്ചതിനെക്കുറിച്ച് അന്ന് ഷാസ് പറഞ്ഞത്.

Call Me Shazzam

ഒന്നാമത്തെ കാര്യം ഞാനിത് കാണാറില്ല. ലാലേട്ടനെ കാണാനാണെങ്കില്‍ പുള്ളി ആയിട്ട് ഞാനൊരു ആഡ് ഒക്കെ ചെയ്തു. അതുകൊണ്ട് എനിക്ക് ആ ആഗ്രഹമില്ലെന്നാണ് ഷാസ് പറയുന്നത്. പിന്നെ അവിടെ പോയി കുക്കിങ്ങിന്റെ ടാസ്‌ക്ക് ഒക്കെ തന്നാല്‍ അവര്‍ക്കൊക്കെ വിഷം കലക്കി കൊടുത്തു എന്ന് പറഞ്ഞ് എന്നെ അവിടെ നിന്നും പഞ്ഞിക്കിടുമെന്നും. അതൊക്കെ വെറുതെ എന്തിനാണെന്നുമാണ് ഷാസ് ചോദിക്കുന്നത്.

അതേസമയം തനിക്ക് ജീവിച്ച് പോകാനുള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ അറിയാമെന്നാണ് ഷാസ് പറയുന്നത്. അവര്‍ ടാസ്‌ക്ക് ഒക്കെ പറഞ്ഞാന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ആദ്യം തന്നെ ഞാന്‍ ഔട്ടാകും. നിങ്ങള്‍ക്ക് ഒരാഴ്ച വേണമെങ്കില്‍ എന്നെ കാണാം. പിന്നെ ഞാന്‍ തന്നെ അയ്യോ എന്നെ ഇവിടെ നിന്ന് തുറന്ന് വിടണമെന്ന് കരഞ്ഞു പറയുമെന്നും ഷാസ് പറയുന്നുണ്ട്.

എന്തായാലും ആരൊക്കെയായിരിക്കും പുതിയ സീസണില്‍ മത്സരിക്കാനുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദിയ കൃഷ്ണ, ഉമ നായര്‍, ആരതി കൃഷ്ണ, വൈബര്‍ ഗുഡ് തുടങ്ങിയവരുടെ പേരുകള്‍ നേരത്തെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നാണ് ഇവര്‍ പിന്നീട് വ്യക്തമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X