'അഞ്ച് മാസമെടുത്തു ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ'; പുതിയ തുടക്കത്തെ കുറിച്ച് ജീവയും അപർണയും!

സോഷ്യൽ മീഡിയയിലൊക്കെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ ഷോയില്‍ അവതാരകരായി എത്തിയാണ് ഇവർ പ്രേക്ഷകർക്ക് പരിചിതരാകുന്നത്. അവതാരകരായി ജോലി ചെയ്യുമ്പോൾ തന്നെ പരിചയപ്പെട്ട് പ്രണയത്തിലായി വിവാഹം കഴിച്ചവരാണ് ജീവയും അപർണയും. ഏഴ് വര്‍ഷം മുന്‍പ് വിവാഹിതാരായ ഇവർ യുവദമ്പതിമാർക്കെല്ലാം മികച്ച മാതൃകയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും. യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ജീവയും അപർണ്ണയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ യൂട്യൂബിൽ ഉണ്ടായിരുന്നില്ല. യൂട്യൂബ് പാർട്ണറുമായി ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ചാനൽ ഉപേക്ഷിച്ചതായിരുന്നു കാരണം. ഇപ്പോഴിതാ, പുതിയ ചാനലുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. ചാനലിൽ ആദ്യമായി പങ്കുവച്ച വീഡിയോ വൈറലാവുകയാണ്. യൂട്യൂബിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് വീഡിയോ.

aparna jeeva

കുറച്ച് പ്രശ്‌നങ്ങള്‍ കാരണം ആദ്യത്തെ ചാനല്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നു. അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേർസ് ഉണ്ടായിരുന്നു. കഴിഞ്ഞുപോയ കാര്യം ചികഞ്ഞെടുക്കാനോ, അതേക്കുറിച്ച് വീണ്ടും പറയാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതോര്‍ത്ത് വിഷമിക്കാനല്ല ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞാണ് അപർണയും ജീവയും വീഡിയോ ആരംഭിച്ചത്.

'ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ അഞ്ച് മാസം വേണ്ടി വന്നു. ഈ അഞ്ച് മാസം ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. ഇക്കഴിഞ്ഞ അഞ്ച് മാസം തിരക്കുകളൊക്കെ മാറി ശരിക്കും ആസ്വദിക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്ക് റെസ്റ്റ് ടൈമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ആക്റ്റീവായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അതിന്റേതായ റസ്ട്രിക്ഷന്‍സുണ്ട്. ചില കാര്യങ്ങള്‍ നമുക്ക് യൂട്യൂബിലേ ചെയ്യാന്‍ കഴിയൂ. മണിക്കൂറുകളോളം സംസാരിക്കാനും ചളികള്‍ വാരിവിതറാനും പറ്റിയ സ്ഥലം യൂട്യൂബ് മാത്രമേയുള്ളൂ,'

'നല്ല കണ്ടന്റുകളൊക്കെ ചെയ്യാനായി ഞങ്ങള്‍ തിരികെ വന്നിരിക്കുകയാണ്. അഞ്ച് മാസത്തെ വിശ്രമം നല്ലതായിരുന്നു. ആ ചാനല്‍ കളഞ്ഞപ്പോള്‍ വിചാരിക്കാത്ത കുറേപേര്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷം യൂട്യൂബിന് വേണ്ടി ഞങ്ങള്‍ പലതും ചെയ്തു. അതേക്കുറിച്ച് കൃത്യമായി മനസിലാക്കിയത് ഇക്കഴിഞ്ഞ അഞ്ച് മാസങ്ങളിലാണ്. മൈന്‍ഡൊക്കെ ഒന്ന് ഫ്രഷായി',

'ഷിട്ടുവിനെക്കൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പണി എടുപ്പിക്കുന്നില്ല. പഴയ പോലെ തിരക്കിട്ട് വീഡിയോ ചെയ്യുന്നില്ല. എപ്പോഴാണോ വീഡിയോ എടുക്കാന്‍ ഐഡിയ ലഭിക്കുന്നത്, അതനുസരിച്ച് ചെയ്യാമെന്നാണ് കരുതുന്നത്. ഇന്ന ദിവസം വീഡിയോ വരുമെന്നൊന്നും പറയുന്നില്ല. ഇടയ്ക്കിടെ ചാനല്‍ നോക്കുക. വീഡിയോ ഇഷ്ടമാണെങ്കില്‍ കാണുക. അത് മതി ഞങ്ങള്‍ക്ക്. നല്ലനല്ല വീഡിയോകൾ ഇടണമെന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും വീഡിയോ വരാം',

'കുറേയേറെ ആളുകള്‍ എന്ത് പറ്റി, കാണുന്നില്ലല്ലോ എന്ന് ചോദിച്ചിരുന്നു. അത്ര തിരക്കില്ലാത്ത സമയത്തായിരുന്നു ഞങ്ങള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പഴയ ആ ഒരു പഞ്ചൊന്നും ഇപ്പോള്‍ യൂട്യൂബ് ചാനലിന് ഇല്ലെന്നാണ് മനസിലാക്കുന്നത്. സബ്‌സ്‌ക്രൈബ് ചെയ്യാനൊന്നും ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ക്ക് തോന്നുവാണെങ്കില്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതി. പെട്ടെന്ന് തന്നെ മില്യണ്‍ വ്യൂ അടിക്കണമെന്നോ, കേക്ക് കട്ട് ചെയ്യണമെന്നോ ഞങ്ങള്‍ക്ക് ഇല്ല',

aparna jeeva

'ആരൊക്കെയാണ് നമ്മുടെ കൂടെ നിൽക്കുക എന്ന് മനസിലാക്കിയ സമയമാണ് കടന്ന് പോയത്. ഇവര്‍ ഇങ്ങനെയല്ലല്ലോ എന്ന് തിരിച്ചറിഞ്ഞതും, നമ്മള്‍ പ്രതീക്ഷിക്കാത്തവര്‍ കൂടെയുണ്ടെന്ന് മനസിലാക്കുകയും ചെയ്തു. ഇങ്ങനെയൊരു തിരിച്ചറിവില്‍ നിന്നും ഒത്തിരി ആളുകളെ പഠിക്കാന്‍ പറ്റി. ആ മിസ്റ്റേക്കില്‍ നിന്നും പാഠങ്ങള്‍ പഠിച്ചാണ് ഞങ്ങള്‍ വന്നിട്ടുള്ളത്', ജീവയും അപർണയും പറയുന്നു.

അപര്‍ണ തോമസ് എന്ന പേരിലാണ് പുതിയ ചാനൽ ആരംഭിച്ചിരിക്കുന്നത്. ചിലപ്പോള്‍ അത് മാറിയേക്കാമെന്ന് ഇരുവരും പറഞ്ഞു. കോളിംഗ് മീ എന്ന ടൈറ്റിലിനൊന്നും ഒരു മാറ്റവുമില്ലെന്ന് അപര്‍ണ വ്യക്തമാക്കി. നിരവധി പേരാണ് ഇവരുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് കമന്റ് ചെയ്തിരിക്കുന്നത്.

Read more about: anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X